22
August 2019 - 11:07 am IST

Download Our Mobile App

Flash News
Archives

Other news

yuvaraj-singh-retirement-special-report

ക്രി​ക്ക​റ്റ് മൈ​താ​ന​ത്ത് യു​വ​രാ​ജ് സി​ങ് ഒ​രു ഹീ​റോ​യാ​ണ്.

Published:10 June 2019

# പീ​റ്റ​ർ ജ​യിം​സ്

ക്രി​ക്ക​റ്റ് മ​ത​മാ​ക്കി​യ ‌ജ​ന​ത​യു​ടെ മ​ന​സി​ലെ ദൈ​വ​രൂ​പ​മാ​യി​രു​ന്നു സ​ച്ചി​ൻ ര​മേ​ഷ് ടെ​ണ്ടു​ൽ​ക്ക​ർ. സ​ച്ചി​നെ​ന്ന മ​ഹാ​പ്ര​തി​ഭ തീ​ർ​ത്ത പ്ര​കാ​ശ​ത്തി​ൽ മു​ങ്ങി​ക്കു​ളി​ച്ചു നി​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് വി​ഹാ​യ​സി​ൽ തെ​ളി​ഞ്ഞ ധ്രുവ ന​ക്ഷ​ത്രം, അ​താ​യി​രു​ന്നു  യു​വ​രാ​ജ് സി​ങ്.

ക്രി​ക്ക​റ്റ് മ​ത​മാ​ക്കി​യ ‌ജ​ന​ത​യു​ടെ മ​ന​സി​ലെ ദൈ​വ​രൂ​പ​മാ​യി​രു​ന്നു സ​ച്ചി​ൻ ര​മേ​ഷ് ടെ​ണ്ടു​ൽ​ക്ക​ർ. സ​ച്ചി​നെ​ന്ന മ​ഹാ​പ്ര​തി​ഭ തീ​ർ​ത്ത പ്ര​കാ​ശ​ത്തി​ൽ മു​ങ്ങി​ക്കു​ളി​ച്ചു നി​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് വി​ഹാ​യ​സി​ൽ തെ​ളി​ഞ്ഞ ധ്രുവ ന​ക്ഷ​ത്രം, അ​താ​യി​രു​ന്നു  യു​വ​രാ​ജ് സി​ങ്. പി​ന്നീ​ടു​ള്ള നാ​ളു​ക​ളി​ൽ "ദൈ​വം' പോ​ലും കൈ​വി​ട്ട അ​വ​സ്ഥ​ക​ളി​ൽ ക​ഠി​ന​മാ​യ ഉ​പാ​സ​ന​യി​ലൂ​ടെ, പ്രാ​ർ​ത്ഥ​ന​ക​ളോ​ടെ കാ​ത്തി​രു​ന്ന ദ​ശ​ല​ക്ഷ​ങ്ങ​ൾ​ക്ക് മ​ഹാ​വി​ജ​യ​ങ്ങ​ളു​ടെ മ​ധു​രം വി​ള​മ്പി​പ്പോ​ന്നു യു​വി​യു​ടെ വൈ​ഭ​വം. യു​വി ഇ​ന്ത്യ​ൻ കു​പ്പാ​യം അ​ഴി​ക്കു​മ്പോ​ൾ യു​ഗാ​ന്ത്യ​മെ​ന്ന വി​ശേ​ഷ​ണ​മൊ​ന്നു​മു​ണ്ടാ​കി​ല്ല. പ​ക്ഷേ, ആ ​ബാ​റ്റ് തീ​ർ​ത്ത വീ​ര​ഗാ​ഥ​ക​ളു​ടെ ഏ​ടു​ക​ൾ ക്രി​ക്ക​റ്റി​ന്‍റെ അ​മൂ​ല്യ ശേ​ഖ​ര​ങ്ങ​ളു​ടെ പെ​ട്ട​ക​ത്തി​ൽ വി​സ്മൃ​തി​യു​ടെ പൊ​ടി​യേ​ൽ​ക്കാ​തെ എ​ക്കാ​ല​ത്തും മി​ന്നി​ത്തി​ള​ങ്ങും.
 
ക്രി​ക്ക​റ്റ് മൈ​താ​ന​ത്ത് യു​വ​രാ​ജ് സി​ങ് ഒ​രു ഹീ​റോ​യാ​ണ്. വി​വാ​ദ​ങ്ങ​ളി​ൽ വി​ഷ​ലി​പ്ത​മാ​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​നെ സൗ​ര​വ് ഗാം​ഗു​ലി​യെ​ന്ന നാ​യ​ക​നു കീ​ഴി​ൽ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​വ​രി​ൽ പ്ര​ധാ​നി. ലോ​ക കി​രീ​ട​വു​മാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ വ​ര​വ​റി​യി​ച്ച താ​ര​മാ​ണ് യു​വി, അ​ണ്ട​ർ 19 ലോ​ക​കി​രീ​ടം. അ​തു​കൊ​ണ്ടൊ​ന്നും തീ​ർ​ന്നി​ല്ല,  2007 ൽ ​ടി-20 ലോ​ക​ക​പ്പ് പി​ന്നാ​ലെ 2011 ൽ ​ഏ​ക​ദി​ന കി​രീ​ടം. ക്രി​ക്ക​റ്റി​ൽ ഇ​തി​ലു​മ​ധി​കം കി​രീ​ട​ങ്ങ​ൾ ത​ല​യി​ലു​യ​ർ​ത്തി നി​ൽ​ക്കു​ന്ന താ​ര​ങ്ങ​ളു​ണ്ടാ​കാം. പ​ക്ഷേ, ഈ ​മൂ​ന്ന് ലോ​ക​ക​പ്പു​ക​ളു​ടേ​യും താ​ര​മാ​യി​രു​ന്നു യു​വി​യെ​ന്ന​ത് ആ ​പ്ര​തി​ഭ​യെ വ്യ​ത്യ​സ്ത​നാ​ക്കു​ന്നു. 
   
1996 ലോ​ക​ക​പ്പ് തോ​ൽ​വി, ഇം​ഗ്ല​ണ്ടി​ലെ പ​ര​മ്പ​ര ന​ഷ്ടം, ഒ​പ്പം ക്രി​ക്ക​റ്റി​നെ പി​ടി​ച്ചു​കു​ലു​ക്കി​യ കോ​ഴ​വി​വാ​ദം അ​ങ്ങ​നെ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട് നി​ൽ​ക്കു​ക​യാ​യി​രു​ന്നു ടീം ​ഇ​ന്ത്യ. ഒ​ടു​വി​ൽ, പു​തി​യ ഇ​ന്ത്യ​യെ​ന്ന സ്വ​പ്ന​വു​മാ​യി കോ​ൽ​ക്ക​ത്ത​യു​ടെ രാ​ജ​കു​മാ​ര​ന്‍റെ കൈ​ക​ളി​ലേ​ക്ക് നീ​ല​പ്പ​ട​യെ ബി​സി​സി​ഐ വ​ച്ചു​നീ​ട്ടു​ന്നു. അ​വി​ടെ നി​ന്നാ​ണ് യു​വ​രാ​ജ് എ​ന്ന താ​ര​ത്തി​ന്‍റെ തു​ട​ക്കം. 2002 നാ​റ്റ് വെ​സ്റ്റ് ട്രോ​ഫി ഫൈ​ന​ൽ. കി​രീ​ടം അ​ക​ന്നെ​ന്നു ക​രു​തി നി​ൽ​ക്കു​മ്പോ​ഴാ​ണ് യു​വി​യും കൈ​ഫും ചേ​ർ​ന്ന് ലോ​ർ​ഡ്സി​ൽ വീ​ര​ച​രി​ത​മെ​ഴു​തി​യ​ത്. ഇ​ങ്ങ​നൊ​രു ഫി​നി​ഷ് ക​ട്ട ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ പോ​ലും സ്വ​പ്നം ക​ണ്ടി​രി​ക്കി​ല്ല. 
   
അ​തോ​ടെ, ടീം ​ഇ​ന്ത്യ​യും ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രും  കി​നാ​ക്കാ​ല​ത്തി​ലേ​ക്ക് ക​ട​ന്നു. ക​പി​ലി​ന്‍റെ ചെ​കു​ത്താ​ന്മാ​ർ കൊ​ണ്ടു​വ​ന്ന കി​രീ​ടം ഒ​രി​ക്ക​ൽ കൂ​ടി ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് ന​മ്മ​ൾ ഉ​റ​ച്ചു വി​ശ്വ​സി​ച്ചു. 2003 ലോ​ക​ക​പ്പ് ഇ​ന്ത്യ​ൻ ടീം ​എ​ന്ന​ത് ടീം ​ഇ​ന്ത്യ​യാ​യി മാ​റി. ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും പ​ഴ​യ മൂ​ർ​ച്ച തി​രി​കെ കി​ട്ടി. അ​ത്ഭു​തം മ​റ്റൊ​ന്നാ​യി​രു​ന്നു. ഫീ​ൽ​ഡി​ങ്ങി​ൽ ടീം ​ഇ​ന്ത്യ ഓ​സി​സി​നോ​ടും കി​ട​പി​ടി​ച്ചു. ജോ​ണ്ടി റോ​ഡ്സ് ക്യാ​ച്ചു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന പ്ര​ക​ട​നം. ആ​രാ​ണി​വ​ർ, ലോ​കം പ​ര​ക്കെ ചോ​ദി​ച്ചു തു​ട​ങ്ങി. 
   ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ ലോ​ക​ത്തോ​ട് ഉ​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞു- ദേ, ​നി​ങ്ങ​ൾ ക​ണ്ടോ, ഞ​ങ്ങ​ളു​ടെ യു​വി​യേ​യും കൈ​ഫി​നേ​യും. എ​ന്നാ​ൽ ഫൈ​ന​ലി​ൽ ഓ​സി​സി​ന് മു​ന്നി​ൽ ഇ​ന്ത്യ​ൻ പ്ര​തി​രോ​ധം ത​ക​ർ​ന്ന​ടി​ഞ്ഞു. പി​ന്നാ​ലെ​യെ​ത്തി​യ വി​ൻ​ഡീ​സ് ലോ​ക​ക​പ്പി​ൽ അ​ധി​കം കാ​ത്ത് നി​ൽ​ക്കാ​തെ ടീം ​ഇ​ന്ത്യ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്തേ​ക്ക്. 
   
ക്രി​ക്ക​റ്റ് ലോ​ക​ത്തെ ആ​കാം​ഷ​യി​ലാ​ക്കി കു​ഞ്ഞ​ൻ ലോ​ക​ക​പ്പ് അ​ര​ങ്ങി​ലേ​ക്ക്. ട്വ​ന്‍റി20​യി​ൽ ഇ​ന്ത്യ​യേ​ക്കാ​ൾ ഏ​റെ മ​ത്സ​ര​പ​രി​ച​യ​മു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഓ​സ്ട്രേ​ലി​യ​യും ന്യൂ​സി​ല​ൻ​ഡു​മൊ​ക്കെ​യാ​ണ് ക​രു​ത്ത​രെ​ന്ന് വി​ധി​യെ​ഴു​ത്ത്. ഇ​ന്ത്യ​യാ​ക​ട്ടെ, എം.​എ​സ്. ധോ​ണി​യെ​ന്ന നീ​ള​ൻ മു​ടി​ക്കാ​ര​നൊ​പ്പം അ​ര​ങ്ങേ​റ്റം. പ​രി​ച​യ സ​മ്പ​ന്ന​രെ​ന്ന് പ​റ​യാ​ൻ വീ​രേ​ന്ദ​ർ സെ​വാ​ഗും യു​വ​രാ​ജും മാ​ത്രം. പ​ക്ഷേ, യു​വി​യു​ടെ വി​ശ്വ​രൂ​പം ദ​ക്ഷി​ണാ​ഫ്രി​ക്ക ക​ണ്ടു. ഒ​രു​വ​ട്ട​മ​ല്ല, പ​ല​വ​ട്ടം. യു​വി​യു​ടെ ബാ​റ്റി​ൽ നി​ന്ന് ഗ്യാ​ല​റി​യി​ലേ​ക്കും ഗ്യാ​ല​റി​ക്ക് മു​ക​ളി​ലൂ​ടേ​യും പാ​ഞ്ഞ പ​ന്തു​ക​ൾ, സ്റ്റു​വ​ർ​ട്ട് ബ്രോ​ഡ്, ആ​ൻ​ഡ്രു ഫ്ലി​ന്‍റോ​ഫ്, ബ്രെ​റ്റ് ലീ ​അ​ങ്ങ​നെ വേ​ഗ​ത്ത​മ്പു​രാ​ക്ക​ന്മാ​ർ യു​വി​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി. ധോ​ണി കി​രീ​ട​മേ​റ്റു​വാ​ങ്ങു​മ്പോ​ൾ ഒ​പ്പം നി​റ​ചി​രി​യു​മാ​യി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ താ​ര​മാ​യി യു​വി  ത​ല​യു​യ​ർ​ത്തി നി​ന്നു. അ​പ്പോ​ഴും സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​ർ എ​ന്ന ഇ​തി​ഹാ​സ​ത്തി​ന്  ലോ​ക​ക​പ്പ്   നേ​ട്ടം സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ച്ചു. വാം​ഖ​ഡെ​യി​ൽ നു​വാ​ൻ കു​ല​ശേ​ഖ​ര​യെ മി​ഡ് വി​ക്ക​റ്റി​ന് മു​ക​ളി​ലൂ​ടെ സി​ക്സ​ർ പ​റ​ത്തി ധോ​ണി ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​മ്പോ​ൾ നോ​ൺ സ്ട്രൈ​ക്ക​ർ എ​ൻ​ഡി​ൽ ക​ണ്ണു​നീ​രോ​ടെ മൈ​താ​ന​ത്ത് മു​ട്ടു​കു​ത്തി​യി​രു​ന്ന യു​വി​യെ മ​റ​ക്കു​ന്ന​തെ​ങ്ങ​നെ. സ​ച്ചി​ന് സ​മ്മാ​നി​ച്ച​തെ​ങ്കി​ലും, ധോ​ണി ഏ​റ്റു​വാ​ങ്ങി​യെ​ങ്കി​ലും ഹൃ​ദ​യം​കൊ​ണ്ട് ആ ​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത് യു​വി മാ​ത്ര​മാ​യി​രു​ന്നു. ഈ ​ലോ​ക​ക​പ്പ് ഞാ​ൻ ക​ളി​ക്കു​ന്ന​ത് എ​നി​ക്കു​വേ​ണ്ടി​യ​ല്ല ‌ മ​റ്റൊ​രു വി​ശി​ഷ്ട വ്യ​ക്തി​ക്കു​വേ​ണ്ടി​യാ​ണ് (സ​ച്ചി​ന്) എ​ന്നു പ​റ​ഞ്ഞ യു​വി വാ​ക്കു പാ​ലി​ച്ചു. 

അ​വ​സാ​നം ഏ​റെ സ്നേ​ഹി​ച്ച ക്രി​ക്ക​റ്റ് ക​ളം കു​റ​ച്ചു നൊ​മ്പ​ര​ങ്ങ​ളും യു​വി​ക്ക് തി​രി​കെ ന​ൽ​കി. ക്യാ​ൻ​സ​റെ​ന്ന മ​ഹാ​മേ​രു ത​ന്നെ കീ​ഴ​ട​ക്കി​യ​പ്പോ​ൾ, ത​നി​ക്കൊ​പ്പം ഡ്രെ​സി​ങ് റൂം ​പ​ങ്കി​ട്ട ചി​ല താ​ര​ങ്ങ​ൾ എ​തി​രാ​ളി​ക​ളാ​യി നി​ന്ന​പ്പോ​ഴും പ​ത​റാ​തെ പൊ​രു​തി​യ യു​വി അ​വ​യെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് തി​രി​ച്ചെ​ത്തി. ഈ ​ലോ​ക​ക​പ്പ് ടീ​മി​ൽ യു​വി​യും ഉ​ണ്ടാ​ക​ണ​മേ​യെ​ന്ന് ഒ​രു​വ​ട്ട​മെ​ങ്കി​ലും ആ​ഗ്ര​ഹി​ക്കാ​ത്ത ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ ഉ​ണ്ടാ​കാ​നാ​ടി​യി​ല്ല. പ​ക്ഷേ, ബി​സി​സി​ഐ​ക്ക് മു​ന്നി​ൽ മാ​ത്രം ഈ ​പോ​രാ​ളി കീ​ഴ​ട​ങ്ങി.  മൈ​താ​ന​ത്ത് നി​ന്ന് ഇ​നി​യൊ​ന്നും നേ​ടാ​നി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​നെ ചു​മ​ലി​ലേ​റ്റി നീ​ങ്ങി​യ യു​വി​യ്ക്ക് ഒ​രു വി​ട​വാ​ങ്ങ​ൽ മ​ത്സ​രം ക​ളി​ക്കാ​നു​ള്ള ഭാ​ഗ്യ​മി​ല്ലാ​തെ പോ​യ​ല്ലോ എ​ന്ന നൊ​മ്പ​രം മാ​ത്രം ആ​രാ​ധ​ക ഹൃ​ദ​യ​ങ്ങ​ളി​ൽ എ​ന്നും അ​വ​ശേ​ഷി​ക്കും. 


വാർത്തകൾ

Sign up for Newsletter



top