17
June 2019 - 2:25 am IST

Download Our Mobile App

Flash News
Archives

Other news

yovraj-saying-about-his-cricket-career

ക്രി​ക്ക​റ്റി​നെ പ്ര​ണയി​ച്ചു, വെ​റു​ത്തു

Published:10 June 2019

വാ​ക്കു​ക​ൾ ഉ​ള്ളി​ൽ ഒ​ളി​പ്പി​ക്കാ​നാ​ണ് യു​വി എ​ന്നും ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. മ​ഹാ​വ്യാ​ധി വേ​ട്ട​യാ​ടു​മ്പോ​ഴും ആ​രോ​ടും ഒ​ന്നും പ​റ​ഞ്ഞി​ല്ല. വി​മ​ർ​ശ​ക​രു​ടെ​യും ക​ള​ത്തി​ലെ പ്ര​തി​യോ​ഗി​ക​ളു​ടെ​യും പ​രു​ഷ സ്വ​ര​ങ്ങ​ൾ​ക്ക് ബാ​റ്റു കൊ​ണ്ട് മ​റു​പ​ടി പ​റ​യു​ന്ന​താ​യി​രു​ന്നു യു​വി​യു​ടെ രീ​തി.

വാ​ക്കു​ക​ൾ ഉ​ള്ളി​ൽ ഒ​ളി​പ്പി​ക്കാ​നാ​ണ് യു​വി എ​ന്നും ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. മ​ഹാ​വ്യാ​ധി വേ​ട്ട​യാ​ടു​മ്പോ​ഴും ആ​രോ​ടും ഒ​ന്നും പ​റ​ഞ്ഞി​ല്ല. വി​മ​ർ​ശ​ക​രു​ടെ​യും ക​ള​ത്തി​ലെ പ്ര​തി​യോ​ഗി​ക​ളു​ടെ​യും പ​രു​ഷ സ്വ​ര​ങ്ങ​ൾ​ക്ക് ബാ​റ്റു കൊ​ണ്ട് മ​റു​പ​ടി പ​റ​യു​ന്ന​താ​യി​രു​ന്നു യു​വി​യു​ടെ രീ​തി. കാ​ല​ങ്ങ​ൾ ക​ട​ന്നു മു​ഴ​ങ്ങു​ന്ന ബാ​റ്റി​ങ് വി​സ്ഫോ​ട​ന​ത്തി​ന്‍റെ സൃ​ഷ്ടാ​വാ​യ യു​വി​യു​ടെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ സം​ക്ഷി​പ്ത രൂ​പം. 

വാ​സ്ത​വ​ത്തി​ൽ എ​നി​ക്ക് ഇ​തി​നെ വാ​ക്കു​ക​ൾ കൊ​ണ്ടു വി​വ​രി​ക്കാ​നാ​വി​ല്ല. എ​ങ്കി​ലും ശ്ര​മി​ക്കാം. 22 യാ​ർ​ഡു​ക​ൾ​ക്ക് അ​ക​ത്തും ചു​റ്റു​മാ​യി നി​ന്ന നീ​ണ്ട 25 വ​ർ​ഷ​ങ്ങ​ൾ​ക്കും അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ 17 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഞാ​ൻ ഇ​വി​ടം​വി​ട്ട് മു​ന്നോ​ട്ടു പോ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ക്രി​ക്ക​റ്റ് എ​നി​ക്കെ​ല്ലാം ത​ന്നു. ഞാ​ൻ ഇ​വി​ടെ നി​ൽ​ക്കു​ന്ന​തി​ന് കാ​ര​ണം അ​താ​ണ്. സ്നേ​ഹ​വും വെ​റു​പ്പും ഇ​ട​ക​ല​ർ​ന്ന ബ​ന്ധ​മാ​ണ് എ​നി​ക്ക് ക്രി​ക്ക​റ്റി​നോ​ടു​ള്ള​ത്.  തി​രി​ഞ്ഞു നോ​ക്കു​മ്പോ​ൾ ക്രി​ക്ക​റ്റി​നെ ഞാ​ൻ വെ​റു​ത്ത​താ​യി ക​രു​തു​ന്നി​ല്ല. കാ​ര​ണം ക്രി​ക്ക​റ്റി​നോ​ടു​ള്ള സ്നേ​ഹം ജീ​വി​താ​വ​സാ​നം വ​രെ നി​ല​നി​ൽ​ക്കും. 
 
ക്രി​ക്ക​റ്റാ​ണ് എ​ന്നെ പൊ​രു​താ​ൻ പ​ഠി​പ്പി​ച്ച​ത്. എ​ങ്ങ​നെ വി​ഴ​ണ​മെ​ന്നും പൊ​ടി ത​ട്ടി വീ​ണ്ടും എ​ഴു​ന്നേ​റ്റ് മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും പ​ഠി​പ്പി​ച്ച​ത്. വി​ജ​യി​ച്ച​തി​നെ​ക്കാ​ൾ അ​ധി​കം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ് ചെ​യ്ത​ത്. പ​ക്ഷേ, ഞാ​ൻ ഒ​രി​ക്ക​ലും വി​ട്ടു​കൊ​ടു​ത്തി​ല്ല.  അ​വ​സാ​ന ശ്വാ​സം വ​രെ ഒ​രി​ക്ക​ലും വി​ട്ടു കൊ​ടു​ക്കു​ക​യു​മി​ല്ല. അ​താ​ണ് ക്രി​ക്ക​റ്റ് എ​ന്നെ പ​ഠി​പ്പി​ച്ച​ത്. ക്രി​ക്ക​റ്റി​ന് ഞാ​ൻ എ​ന്‍റെ ര​ക്ത​വും വി​യ​ർ​പ്പും ന​ൽ​കി, പ്ര​ത്യേ​കി​ച്ച് എ​ന്‍റെ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​പ്പോ​ൾ. 

കു​ട്ടി​ക്കാ​ലം മു​ത​ൽ എ​ല്ലാ​യ്പ്പോ​ഴും ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി ക​ളി​ക്കു​ക, ലോ​ക​ക​പ്പ് ജ​യി​ക്കു​ക എ​ന്ന അ​ച്ഛ​ന്‍റെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. അ​തു നേ​ടാ​നാ​യ​ത് ഭാ​ഗ്യം. അ​തി​ര​റ്റ് പി​ന്തു​ണ​ച്ച, പ്ര​ത്യേ​കി​ച്ച് മോ​ശം സ​മ​യ​ങ്ങ​ളി​ൽ, ആ​രാ​ധ​ക​രോ​ട്  ന​ന്ദി പ​റ​ഞ്ഞാ​ൽ തീ​രി​ല്ല. 

2011ലെ  ​ലോ​ക​ക​പ്പ് ജ​യി​ച്ച​തും മാ​ൻ ഓ​ഫ് ദ ​സീ​രി​സ് ആ​യ​തും നാ​ല് മാ​ൻ ഓ​ഫ് ദ ​മാ​ച്ച് അ​വാ​ർ​ഡു​ക​ൾ നേ​ടി​യ​തും സ്വ​പ്നം പോ​ലെ തോ​ന്നു​ന്നു. അ​തി​നു​ശേ​ഷം ക്യാ​ൻ​സ​ർ എ​ന്ന പ​രു​ക്ക​ൻ യാ​ഥാ​ർ​ത്ഥ്യം എ​ന്നെ തേ​ടി​യെ​ത്തി. ആ​കാ​ശം തൊ​ട്ട​ശേ​ഷം പ്ര​കാ​ശ വേ​ഗ​ത്തി​ൽ താ​ഴേ​ക്കു വീ​ഴു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു അ​ത്. അ​തെ​ല്ലാം വ​ള​രെ പെ​ട്ടെ​ന്ന് സം​ഭ​വി​ച്ചു, ഞാ​ൻ ക​രി​യ​റി​ന്‍റെ ഏ​റെ ഉ​യ​ര​ത്തി​ൽ നി​ൽ​ക്കു​മ്പോ​ൾ. 
 
ആ ​നി​മി​ഷ​ത്തി​ൽ എ​നി​ക്ക​റി​യാ​വു​ന്ന, ഞാ​ൻ വ​ള​രെ വേ​ണ്ട​പ്പെ​ട്ട​വ​രാ​യി ക​ണ്ട എ​ല്ലാ​വ​രും എ​നി​ക്കൊ​പ്പം നി​ന്നു. ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി 400ലേ​റെ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​ൻ ക​ഴി​ഞ്ഞ​തും ഭാ​ഗ്യം. 2011ലെ ​ലോ​ക​ക​പ്പ് വി​ജ​യ​മാ​ണ് അ​തി​ൽ ഏ​റെ അ​വി​സ്മ​ര​ണീ​യം. ക്രി​ക്ക​റ്റ് എ​നി​ക്ക് വ​ലി​യ കൂ​ട്ടു​കാ​രെ​യും സീ​നി​യേ​ഴ്സി​നെ​യും സ​മ്മാ​നി​ച്ചു. സൗ​ര​വ് ഗാം​ഗു​ലി​യു​ടെ ക്യാ​പ്റ്റ​ൻ​സി​ക്ക് കീ​ഴി​ലാ​ണ് ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. എ​ന്‍റെ ആ​രാ​ധ്യ പു​രു​ഷ​നാ​യ സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റി​നും അ​നി​ൽ കും​ബ്ലെ​യെ​യും വി​വി​എ​സ് ല​ക്ഷ്മ​ണി​നെ​യും രാ​ഹു​ൽ ദ്രാ​വി​ഡി​നേ​യും ജ​വ​ഗ​ൽ ശ്രീ​നാ​ഥി​നെ​യും പോ​ലെ മ​ഹാ​ര​ഥ​ൻ​മാ​ർ​ക്കൊ​പ്പ​വും ക​ളി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. എ​ല്ലാ​വ​ർ​ക്കും ന​ന്ദി. 


വാർത്തകൾ

Sign up for Newsletter



top