17
June 2019 - 2:27 am IST

Download Our Mobile App

Flash News
Archives

Special

elephant

ഇത് നിങ്ങളുടെ മനസലിയിക്കും; കുട്ടിയാനയുടെ ജഡവുമായി ആനക്കൂട്ടത്തിന്‍റെ വിലാപയാത്ര

Published:11 June 2019

കുട്ടിയാനയുടെ മൃതശരീരവും തുമ്പിക്കൈയിലേറ്റി കണ്ണീരൊഴുക്കി റോഡിന് കുറുകെ നടന്നു പോകുന്ന ഒരാന. റോഡിന്‍റെ പാതിയെത്തുമ്പോൾ തുമ്പിക്കൈയിൽ നിന്ന് ഊർന്നു വീഴുന്ന ജഡം. വിഷമം കാരണം പിന്നീട് മുന്നോട്ട് നീങ്ങാനാവാതെ നിൽക്കുമ്പോൾ അതിനെ സമാധാനിപ്പിക്കാനെന്നപ്പോലെ വരിവരിയായെത്തുന്ന ആനക്കൂട്ടം.

ന്യൂഡൽഹി: മരണത്തിൽ മാത്രമാണ് ഏവരും തുല്യരാവുന്നത് എന്നൊരു ചൊല്ലുണ്ട്. മനുഷ്യനായാലും മൃഗമായാലും പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാവുന്നതിനും അപ്പുറമാണ്. മനുഷ്യനോളം തന്നെ വികാരങ്ങളും ബുദ്ധിയും മൃഗങ്ങൾക്കുമുണ്ട് എന്ന് തെളിയിക്കുന്ന ഒരു സംഭവത്തിന്‍റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

കുട്ടിയാനയുടെ മൃതശരീരവും തുമ്പിക്കൈയിലേറ്റി കണ്ണീരൊഴുക്കി റോഡിന് കുറുകെ നടന്നു പോകുന്ന ഒരാന. റോഡിന്‍റെ പാതിയെത്തുമ്പോൾ തുമ്പിക്കൈയിൽ നിന്ന് ഊർന്നു വീഴുന്ന ജഡം. വിഷമം കാരണം പിന്നീട് മുന്നോട്ട് നീങ്ങാനാവാതെ നിൽക്കുമ്പോൾ അതിനെ സമാധാനിപ്പിക്കാനെന്നപ്പോലെ വരിവരിയായെത്തുന്ന ആനക്കൂട്ടം. തുമ്പിക്കൈ കൊണ്ട് ആദ്യമെത്തിയ ആനയുടെ ആശ്വസിപ്പിക്കൽ. വീണ്ടും കുട്ടിയാനയുടെ മൃതശരീരവും തുമ്പിക്കൈയിൽ ചുമന്ന് കാട്ടിലേക്ക് നീങ്ങുന്ന ആനകൾ.

ഇത് വെറുതേ കഥ പറഞ്ഞതല്ല. ഇന്ത്യയിലെ ഏതോ വനമേഖലയിൽ നടന്നതാണ് ഈ ഹൃദയം  തകരുന്ന കാഴ്ച. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ ട്വിറ്ററിൽ ഷെയർ ചെയ്ത വിഡിയോയാണിത്. ഇതിനോടകം തന്നെ പതിനായിരത്തിലധികം ലൈക്കുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ആറായിരത്തിലധികം ആളുകൾ റീട്വീറ്റ് ചെയ്തു. തീർച്ചയായും ഇത് നിങ്ങളുടെ മനസലിയിക്കും എന്ന അടിക്കുറിപ്പോടെയാണ് പ്രവീൺ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യന് ഏറെ പഠിക്കാനുണ്ടെന്ന് ഈ വിഡിയോ കാണിച്ചുതരുന്നു.

 


വാർത്തകൾ

Sign up for Newsletter



top