22
August 2019 - 10:31 am IST

Download Our Mobile App

Flash News
Archives

Football

ദേശീയ യൂത്ത് ഗെയിംസ്: ഫുട്ബോളിൽ കേരളത്തിന് ഇരട്ട കിരീടം

Published:11 June 2019

ബീഹാറിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കേരള സീനിയർ ടീം ചാംപ്യന്മാരായി. ജൂനിയർ വിഭാഗത്തിൽ ഹരിയാനയെ  കീഴടക്കിയാണ്  കേരളം ചാംപ്യന്മാരായത്.

പഞ്ചാബ് : പഞ്ചാബിലെ ലോവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ സ്റ്റുഡന്‍റ്സ് ഒളിംപിക്സ് യൂത്ത് ഗെയിംസിലെ ഫുട്ബോൾ മത്സരത്തിൽ കേരളത്തിന് ഇരട്ട കിരീടം. 

ബീഹാറിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കേരള സീനിയർ ടീം ചാംപ്യന്മാരായി.  വയനാട്   ലക്കിടി  സ്വദേശി സുധിനാണ് 27-ാം  മിനുറ്റിൽ ബീഹാറിന്‍റെ വല കുലുക്കിയത്. മലപ്പുറം   ആനക്കയം സ്വദേശി സിംസാറുൽ ഹഖ്  ആയിരുന്നു  കേരള ടീമിനെ നയിച്ചത്.

ജൂനിയർ വിഭാഗത്തിൽ ഹരിയാനയെ  കീഴടക്കിയാണ്  കേരളം ചാംപ്യന്മാരായത്. ദേശീയ സ്റ്റുഡന്‍റ്സ് ഒളിംപിക്സിൽ ജൂനിയർ ഫുട്ബാൾ ചാംപ്യൻഷിപ്പിൽ  ഹരിയാനയെ  കേരളം രണ്ടിനെതിരെ ഒരു ഗോളിനാണ്  ഹരിയാനയെ കീഴടക്കിയത്. കേരളത്തിന്‌ വേണ്ടി കോഴിക്കോട് പൂളക്കടവ് സ്വദേശി റോഷൻ വിക്റ്റരും, മലപ്പുറം ആതവനാട് സ്വദേശി മുസമ്മിലും  ഓരോ ഗോൾ നേടി. റോഷൻ വിക്റ്ററായിരുന്നു ടീം ക്യാപ്റ്റൻ. 


വാർത്തകൾ

Sign up for Newsletter



top