ISL-2018-219
15
December 2018 - 11:07 am IST
Flash News
Archives

Hollywood

പൊളാൻസ്‌കിയുടെയും കോസ്ബിയുടെയും ഓസ്‌കർ അംഗത്വം റദ്ദാക്കി

Published:04 May 2018


 2004ൽ മുൻ ബാസ്ക്കറ്റ്ബോൾ താരമായ യുവതിയെ ഫിലാഡൽഫിയയിലെ തന്‍റെ വസതിയിൽ മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച കേസിൽ കോസ്ബി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു. 1977ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പൊളാൻസ്‌കിയെ പുറത്താക്കിയത്

വാഷിങ്ടൺ: ലൈംഗികാരോപണത്തെ തുടർന്ന് പ്രശസ്ത ഫ്രഞ്ച് - പോളീഷ് സംവിധായകൻ  റോമൻ പൊളാൻസ്‌കി, ഹാസ്യനടൻ ബിൽ കോസ്ബി എന്നിവരുടെ അംഗത്വം ഓസ്‌കർ അക്കാഡമി റദ്ദാക്കി.  നേരത്തെ ഹോളിവുഡ് സിനിമാ നിർമാതാവ്  ഹാർവി വെയ്ൻസ്റ്റീനിനെയും ലൈംഗികാരോപണത്തെ തുടർന്ന് പുറത്താക്കിയിരുന്നു. 


 2004ൽ മുൻ ബാസ്ക്കറ്റ്ബോൾ താരമായ യുവതിയെ ഫിലാഡൽഫിയയിലെ തന്‍റെ വസതിയിൽ മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച കേസിൽ കോസ്ബി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു. 1977ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പൊളാൻസ്‌കിയെ പുറത്താക്കിയത്. ഈ കേസിൽ പൊളാൻസ്‌കി തടവുശിക്ഷ അനുഭവിച്ചിരുന്നു. 2003ൽ മികച്ച സംവിധായകനുള്ള ഓസ്‌കർ പുരസ്‌കാരം നേടിയിട്ടുണ്ട് പൊളാൻസ്‌കി. 


വാർത്തകൾ

Sign up for Newsletter



top