23
October 2019 - 1:12 am IST

Download Our Mobile App

Flash News
Archives

Cricket

pakistan-vs-australia

മാനം തെളിഞ്ഞാൽ തീ​ക്ക​ളി

Published:12 June 2019

ഏ​ഷ്യ​ൻ ശ​ക്തി​ക​ളാ​യ പാ​ക്കി​സ്ഥാ​നാ​ണ് എ​തി​രാ​ളി​ക​ൾ. ലോ​ക​ക​പ്പി​ൽ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ചെ​ത്തി​യ ഓ​സി​സി​നെ 36 റ​ൺ​സി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ക​ന്നി​പ്പോ​രി​ൽ വി​ൻ​ഡീ​സി​നോ​ട് ത​ക​ർ​ന്ന​ടി​ഞ്ഞ പാ​ക്കി​സ്ഥാ​ൻ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടി​നെ വീ​ഴ്ത്തി​യാ​ണ് തി​രി​ച്ചു​വ​ന്ന​ത്.

ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യോ​ടേ​റ്റ തോ​ൽ​വി​യി​ൽ നി​ന്നു തി​രി​ച്ചു​വ​ര​വി​ന് കൊ​തി​ച്ച് ഓ​സ്ട്രേ​ലി​യ ഇ​ന്നു നാ​ലാം അ​ങ്ക​ത്തി​ന് ക​ളം തൊ​ടു​ന്നു. ഏ​ഷ്യ​ൻ ശ​ക്തി​ക​ളാ​യ പാ​ക്കി​സ്ഥാ​നാ​ണ് എ​തി​രാ​ളി​ക​ൾ. ലോ​ക​ക​പ്പി​ൽ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ചെ​ത്തി​യ ഓ​സി​സി​നെ 36 റ​ൺ​സി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ക​ന്നി​പ്പോ​രി​ൽ വി​ൻ​ഡീ​സി​നോ​ട് ത​ക​ർ​ന്ന​ടി​ഞ്ഞ പാ​ക്കി​സ്ഥാ​ൻ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടി​നെ വീ​ഴ്ത്തി​യാ​ണ് തി​രി​ച്ചു​വ​ന്ന​ത്. പ​ക്ഷേ, ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മ​ത്സ​രം മ​ഴ ക​വ​ർ​ന്ന​തോ​ടെ പാ​ക്കി​സ്ഥാ​ന് പി​ടി​ച്ചു നി​ൽ​ക്ക​ണ​മെ​ങ്കി​ൽ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. 

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പേ​സ​ർ മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ന്‍റെ ക​രു​ത്തി​ലാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ ഇ​ര​ട്ട ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്മാ​ർ സ്റ്റാ​ർ​ക്കി​നെ ത​ന്ത്ര​പൂ​ർ​വം നേ​രി​ട്ട​പ്പോ​ൾ മ​റ്റ് ബൗ​ള​ർ​മാ​ർ​ക്കും താ​ളം തെ​റ്റി. പാ​റ്റ് ക​മ്മി​ൻ​സും  ന​താ​ൻ കൗ​ൾ​ട്ട​ർ​നൈ​ലും  ആ​ദം സാം​പ​യു​മെ​ല്ലാം ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്മാ​രു​ടെ ചൂ​ട​റി​ഞ്ഞു. ഓ​സി​സ് ബാ​റ്റ്സ്മാ​ന്മാ​ർ​ക്കും മാ​ച്ച് വി​ന്നി​ങ് പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. ഡേ​വി​ഡ് വാ​ർ​ണ​റും സ്റ്റീ​വ് സ്മി​ത്തും ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത് മാ​ത്ര​മാ​ണ് ആ​ശ്വ​സി​ക്കാ​നു​ള്ള​ത്. ഒ​പ്പം മ​ധ്യ​നി​ര​യി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ് കാ​ഴ്ച​വ​ച്ച ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലും ഓ​സി​സ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ​യാ​ണ്.

  യു​എ​ഇ​യി​ൽ ന​ട​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ 5-0 ന് ​പാ​ക്കി​സ്ഥാ​ൻ ഓ​സി​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ മി​ക​ച്ചു നി​ൽ​ക്കു​ന്നു. മു​​ഹ​​മ്മ​​ദ് ഹ​​ഫീ​​സെ​​ന്ന വെ​​റ്റ​​റ​​ൻ താ​​ര​​ത്തി​​ന്‍റെ ഓ​​ൾ റൗ​​ണ്ട് മി​​ക​​വി​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ന്‍റെ മു​ന്നേ​റ്റം. പാ​​ക്ക് ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ഇ​​മാം ഉ​​ൾ ഹ​​ക്കും ഫ​​ഖ​​ർ സ​​മാ​​നും ഏ​​റെ​​ക്കു​​റെ താ​​ളം​​വീ​​ണ്ടെ​​ടു​​ത്തി​​ട്ടു​​ണ്ട്. മ​​ധ്യ​​നി​​ര​​യി​​ൽ ബാ​​ബ​​ർ അ​​സം, നാ​​യ​​ക​​ൻ സ​​ർ​​ഫ്രാ​​സ് അ​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​രും മി​​ക​​ച്ച ബാ​​റ്റി​​ങ് പു​​റ​​ത്തെ​​ടു​​ക്കു​​ന്നു. ആ​​സി​​ഫ് അ​​ലി, ഷൊ​​യ്ബ് മാ​​ലി‌​​ക് തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് സ്കോ​​റി​​ങ് വേ​​ഗം വ​​ർ​​ധി​​പ്പി​​ക്കാ​​നാ​​യി​​ല്ല. അ​തേ​സ​മ​യം, പാ​​ക് ബൗ​​ള​​ർ​​മാ​​ർ പ്ര​​തീ​​ക്ഷ സ​​മ്മാ​​നി​​ക്കു​​ന്നു. മു​​ഹ​​മ്മ​​ദ് ആ​​മി​​ർ ത​​ന്നെ​​യാ​​ണ് തു​​റു​​പ്പു​​ചീ​​ട്ട്. വ​​ഹാ​​ബ് റി​​യാ​​സും ഹ​​സ​​ൻ അ​​ലി​​യും സ്പി​​ന്ന​​ർ ഹ​​ഫീ​​സും നി​​ല​​വാ​​ര​​മു​​ള്ള പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തു​​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top