17
June 2019 - 3:09 am IST

Download Our Mobile App

Flash News
Archives

National

സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നതിനുള്ള അവകാശം സര്‍ക്കാര്‍ തട്ടിപ്പറിക്കുന്നു: അഖിലേഷ് യാദവ്

Published:11 June 2019

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ഭരണഘടനയുടെ തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അധികാരത്തിന്‍റെ നിയന്ത്രണത്തിലുള്ള ജനങ്ങള്‍ ടെലിവിഷന്‍ ചാനലുകളുടെയും പത്രങ്ങളുടെയും സഹായത്തോടെയാണ് തങ്ങള്‍ക്ക് പറയാനുള്ളത് അറിയിക്കുന്നത്.

ലഖ്നൗ: സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നതിനുള്ള ജനങ്ങളുടെ അവകാശമാണ് സര്‍ക്കാര്‍ തട്ടിപ്പറിക്കുന്നതെന്ന് എസ് പി നേതാവ് അഖിലേഷ് യാദവ്. യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് അഖിലേഷ് പ്രതികരണവുമായി രംഗത്തെത്തിയത്.

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ഭരണഘടനയുടെ തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അധികാരത്തിന്‍റെ നിയന്ത്രണത്തിലുള്ള ജനങ്ങള്‍ ടെലിവിഷന്‍ ചാനലുകളുടെയും പത്രങ്ങളുടെയും സഹായത്തോടെയാണ് തങ്ങള്‍ക്ക് പറയാനുള്ളത് അറിയിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലെ സ്വാതന്ത്ര്യവും തട്ടിപ്പറിക്കുകയാണ്. ഈ കലുഷിതമായ സാഹചര്യത്തില്‍ നാം ജനാധിപത്യത്തിന്‍റെ നാലാമത്തെ തൂണിനൊപ്പം നിലകൊള്ളണമെന്ന് അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിപ്പിട്ടു.  

യോഗി ആദിത്യനാഥിനെതിരെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതിനാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ, പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്‍റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരാണ് അറസ്റ്റിലായത്.


വാർത്തകൾ

Sign up for Newsletter



top