05
July 2020 - 6:10 am IST

Download Our Mobile App

National

Sopore

സോപോറിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സൈന്യം വധിച്ചു

Published:12 June 2019

ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടർന്ന് സുരക്ഷാസേന പരിശോധന നടത്തവെയാണ് വെടിവയ്പുണ്ടായത്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം മുതൽ തെരച്ചിൽ തുടങ്ങിയിരുന്നു.

ജമ്മു: ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാസേന ഭീകരനെ വധിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടർന്ന് സുരക്ഷാസേന പരിശോധന നടത്തവെയാണ് വെടിവയ്പുണ്ടായത്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം മുതൽ തെരച്ചിൽ തുടങ്ങിയിരുന്നു.

കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ രണ്ടു ഭീകരരെ സുരക്ഷ സേന വധിച്ചിരുന്നു. ഷോപ്പിയാനിലെ അവ്നീറിലായിരുന്നു ഏറ്റുമുട്ടൽ. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top