05
July 2020 - 5:03 am IST

Download Our Mobile App

Kerala

doctor

എംബിബിഎസ് സാമ്പത്തിക സംവരണ ഉത്തരവ് വിവാദത്തിൽ; ന്യൂനപക്ഷ കോളെജുകളെ ഒഴിവാക്കി

Published:12 June 2019

സർക്കാർ കോളെജുകൾക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളെജുകളിലും സംവരണം ഏർപ്പെടുത്തിയതാണ് വിവാദത്തിലായിരിക്കുന്നത്. അതേസമയം ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളെജുകളെ സീറ്റ് കൂട്ടുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് വിവാദത്തിൽ. സർക്കാർ കോളെജുകൾക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളെജുകളിലും സംവരണം ഏർപ്പെടുത്തിയതാണ് വിവാദത്തിലായിരിക്കുന്നത്. അതേസമയം ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളെജുകളെ സീറ്റ് കൂട്ടുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

മെഡിക്കൽ കൗൺസിലിന്‍റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കൽ കോളെജുകൾക്ക് പോലും സീറ്റ് കൂട്ടാൻ അനുമതി നൽകിയപ്പോൾ ന്യൂനപക്ഷ പദവിയുള്ള കോളെജുകളെ ഒഴിവാക്കിയതിൽ വൻ വിവാദമാണ് ഉയരുന്നത്. എട്ട് സ്വാശ്രയ മെഡിക്കൽ കോളെജുകളിൽ സീറ്റുകളുടെ എണ്ണം 10% കൂട്ടാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്.

ഇതിൽ മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ്ആർ കോളെജിനും ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളെജിനും സീറ്റ് കൂട്ടാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളെജുകൾ വലിയ പ്രതിഷേധമാണ് ഉന്നയിക്കുന്നത്. 10 ശതമാനം അധികസീറ്റിന് അർഹതയുണ്ടെന്നാണ് ഈ കോളെജുകൾ അവകാശപ്പെടുന്നത്.

എന്നാൽ ന്യൂനപക്ഷ കോളെജുകൾക്ക് സാമ്പത്തിക സംവരണത്തിന്‍റെ പേരിലുള്ള അധിക സീറ്റുകൾക്ക് അർഹതയില്ലെന്നാണ് സർക്കാർ പറയുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ന്യൂനപക്ഷ മാനേജ്മെന്‍റുകൾ. 


വാർത്തകൾ

Sign up for Newsletter



top