17
June 2019 - 2:38 am IST

Download Our Mobile App

Flash News
Archives

Kerala

mullappally

ആന്‍റണിക്കെതിരായ സൈബർ ആക്രമണം; ശശി തരൂർ അന്വേഷിക്കും

Published:12 June 2019

തിരുവനന്തപുരം നിയുക്ത എംപി ശശി തരൂരാകും അന്വേഷണം നടത്തുക. ആവശ്യമെങ്കിൽ സ്വകാര്യ ഏജൻസികളുടെ സഹായം തേടുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം: മുതിർന്ന നേതാവ് എ.കെ ആന്‍റണിക്കെതിരായ സൈബർ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ കെപിസിസി സമിതിയെ നിയോഗിച്ചു. തിരുവനന്തപുരം നിയുക്ത എംപി ശശി തരൂരാകും അന്വേഷണം നടത്തുക. ആവശ്യമെങ്കിൽ സ്വകാര്യ ഏജൻസികളുടെ സഹായം തേടുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്‍റെ പരാജയത്തെക്കുറിച്ച് കെ.വി തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.സി വിഷ്ണുനാഥ്, കെ.പി കുഞ്ഞിക്കണ്ണൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നത് ഞാൻ സമ്മതിക്കുന്നു. കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾക്കെതിരെ അധിക്ഷേപം നടക്കുകയാണ്. ഇതിനെതിരെ അന്വേഷണത്തിന് തീരുമാനിച്ചു. വേണമെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഏജൻസിയെ വെച്ചും അന്വേഷിക്കും മുല്ലപ്പള്ളി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top