17
June 2019 - 2:35 am IST

Download Our Mobile App

Flash News
Archives

National

vayu-cyclone

'വായു' ചുഴലിക്കാറ്റ് തീവ്രമാകുന്നു; 10,000 പേരെ ഒഴിപ്പിച്ചു, ഗുജറാത്ത് തീരത്ത് അതീവ ജാഗ്രത

Published:12 June 2019

മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിലാണ് 'വായു' നാളെ രാവിലെ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിൽ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.

ഗാന്ധിനഗർ: വായു ചുഴലിക്കാറ്റ് അതിതീവ്രരൂപം പ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിലാണ് 'വായു' നാളെ രാവിലെ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിൽ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.

പോർബന്ദറിനും മഹുവയ്ക്കുമിടയിൽ വെരാവൽ - ദിയു മേഖലയ്ക്കടുത്ത് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാം. ഇത് മണിക്കൂറിൽ 135 കിലോമീറ്റർ വരെയാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കച്ച് ജില്ലയിൽ നിന്നു പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു.

കര നാവിക തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്ത് വിന്യസിച്ചു. വ്യോമസേനയുടെ സി 17 വിമാനം ജമുനാനഗർ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യം നേരിടാൻ വൈദ്യസംഘത്തെയും സജ്ജമാക്കി. കേരളം വായു ചുഴലിക്കാറ്റിന്‍റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താൽ ചില ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.


വാർത്തകൾ

Sign up for Newsletter



top