22
August 2019 - 10:16 am IST

Download Our Mobile App

Flash News
Archives

Kerala

Kerala-High-Court

പെരിയ ഇരട്ടക്കൊല: ഡിജിപിയുടെ ഓഫിസിലെ ചിലർക്ക് രഹസ്യ അജണ്ട ഉണ്ടോയെന്ന് കോടതി

Published:12 June 2019

ഡിജിപിയ്ക്കെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്. ജാമ്യാപക്ഷേകൾ കൈകാര്യം ചെയ്യുന്നതിൽ ഡിജിപിയ്ക്ക് വീഴ്ചയുണ്ടായി. ഡിജിപിയുടെ ഓഫിസിലെ ചിലർക്ക് രഹസ്യ അജണ്ട ഉണ്ടോയെന്നും കോടതി ചോദിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി സർക്കാരിനെ വിമർശിച്ചത്. ഡിജിപിയ്ക്കെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്. ജാമ്യാപക്ഷേകൾ കൈകാര്യം ചെയ്യുന്നതിൽ ഡിജിപിയ്ക്ക് വീഴ്ചയുണ്ടായി. ഡിജിപിയുടെ ഓഫിസിലെ ചിലർക്ക് രഹസ്യ അജണ്ട ഉണ്ടോയെന്നും കോടതി ചോദിച്ചു.

കേസ് സംബന്ധിച്ച വിവരങ്ങൾ യഥാസമയം പൊലീസിനും പ്രോസിക്യൂട്ടർമാർക്കും ഡിജിപി ഓഫിസ് നൽകാത്തതി കൃത്യവിലോപമാണെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് റിപ്പോർട്ടുകൾ യഥാസമയം കോടതിയിൽ ഹാജരാക്കാൻ നടപടി സ്വീകരിക്കേണ്ടത് ഡിജിപിയുടെ ഓഫിസാണ്. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ യഥാസമയം ലഭിക്കാറില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം പെരിയ ഇരട്ടക്കൊലക്കേസിൽ ജാമ്യാപേക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷനേയും ഹൈക്കോടതി വിമർശിച്ചു. ജാമ്യാപേക്ഷയിലെ തീർപ്പിൽ വിയോജിപ്പുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഒഴികഴിവുകൾ വേണ്ട. ഡിജിപിയോ എഡിജിപിയോ ഇന്നു തന്നെ കോടതിയിൽ ഹാജരാകാണമെന്നും കോടതി ഉത്തരവിട്ടു. കേസ് ഇന്ന് മൂന്നിന് പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top