05
July 2020 - 5:11 am IST

Download Our Mobile App

Kerala

മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധിച്ച്‌ ആറുവയസുകാരന്‍ മരിച്ചു

Published:12 June 2019

മലപ്പുറം പെരുമ്പടപ്പ് സ്വദേശിയായ ആറുവയസുകാരന്‍ മുഹമ്മദ് ഷാനാണ് മരിച്ചത്. കുട്ടിക്ക് വാക്സിനെഷന്‍ എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു.

മലപ്പുറം: തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറുവയസുകാരന്‍ മരിച്ചു. മലപ്പുറം പെരുമ്പടപ്പ് സ്വദേശിയായ ആറുവയസുകാരന്‍ മുഹമ്മദ് ഷാനാണ് മരിച്ചത്. കുട്ടിക്ക് വാക്സിനെഷന്‍ എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു.

എന്നാൽ കുട്ടിക്ക് ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിക്കാന്‍ രണ്ട് ദിവസമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒൻപതാം തീയതിയാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വായുവില്‍ക്കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്ത്തീരിയ.

കൊറെയിന്‍ ബാക്ടീരിയം ഡിഫ്ത്തിരിയെ എന്ന രോഗാണുവാണ് ഇതിന് കാരണം. പ്രതിരോധ കുത്തിവെപ്പ് പൂര്‍ണമായി എടുക്കാത്തവരെയാണ് രോഗം ബാധിക്കുന്നത്. മുതിര്‍ന്നവരിലും കാണപ്പെടുന്നുണ്ടെങ്കിലും പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top