രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
Published:13 June 2019
ഓസ്ട്രേലിയക്കെതിരേ ഇന്ത്യ നേടിയതിനെ ഒരു ജയമെന്നതിലുപരി രണ്ടു പോയിന്റുകൾ സ്വന്തമാക്കാൻ എതിരാളിയെ തച്ചുതകർത്ത രീതികൊണ്ടാണ് ഞാൻ ഇഷ്ടപ്പെടുന്നത്. വിരാട് കോഹ്ലിയെയും കൂട്ടുകാരെയും സംബന്ധിച്ച് ജിഗ്സാ പസിലിലെ എല്ലാ പീസുകളും കൃത്യമായ ഇടങ്ങളിൽ വീണെന്നു പറയാം. ന്യൂസിലൻഡ് ഇന്ത്യയ്ക്ക് മറ്റൊരു പരീക്ഷണമാകും. കിവി സീമർമാർ അനുകരണീയമായ നിയന്ത്രണം പാലിക്കുമ്പോൾ ഇന്ത്യൻ മുൻനിര കുറച്ചുകൂടി പരീക്ഷിക്കപ്പെടും.
ശിഖർ ധവാന്റെ അഭാവം ഇന്ത്യയ്ക്കേറ്റ പ്രഹരമാണെന്നതിൽ സംശയമില്ല. ഈ സാഹചര്യത്തിൽ കെ.എൽ. രാഹുൽ രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യണം. മറ്റു ചില കളിക്കാരെ പരീക്ഷിക്കുന്നതും മോശമാകില്ല. പകരക്കാർ ഒരു ദിവസം കളത്തിലെത്തി മികച്ച പ്രകടനം നടത്തുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല. അതേസമയം, രവീന്ദ്ര ജഡേജ ടീമിന്റെ ഭാഗമാകണമെന്ന് ഞാൻ കരുതുന്നു. ധവാനു പരുക്കേറ്റ സാഹചര്യത്തിൽ ജഡേജയെയോ മുഹമ്മദ് ഷമിയെയോ ടീമിലെത്തിക്കാൻ കോഹ്ലി തീരുമാനിച്ചേക്കും. വിരലിലെ പരുക്ക് ഭേദമായി അർഹിച്ച സ്ഥാനം വീണ്ടെടുത്ത് ധവാൻ ടീമിനു സംഭാവനകൾ നൽകുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യ- ന്യൂസിലൻഡ് മത്സരത്തെ മറ്റു ടീമുകളും ആകാംഷയോടെയാണ് കാണുന്നത്. ഈ കളിയിലെ വിജയികൾ സെമി ഫൈനലിൽ ഇടംപിടിക്കാൻ എല്ലാ സാധ്യതകളുമുണ്ട്. എല്ലാ വലിയ ലീഗുകളെയും പോലെ ലോകകപ്പിലും ആനുപാതികമായ പ്രകടനമാണ് പ്രധാനം. ലോകകപ്പിൽ ഇതുവരെ ഇന്ത്യയും ന്യൂസിലൻഡും കടുത്ത ടീമുകളായി കാണപ്പെട്ടു. ഗുണത്തിന്റെ കാര്യത്തിൽ ഇതു ടൂർണമെന്റിന്റെ തന്നെ മത്സരമായി മാറിയേക്കും.
ഭുവനേശ്വർ കുമാറിന്റെ സ്ഥിരത ഇന്ത്യൻ ടീമിലെ പ്രധാന പ്രശ്നം പരിഹരിച്ചു. ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം രണ്ടു മുൻനിര ബൗളർമാരും തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചു. കുൽദീപ് യാദവിനെ മാത്രമേ അൽപ്പം ആത്മവിശ്വാസക്കുറവുള്ളതായി തോന്നുന്നുള്ളൂ. ഒരു നല്ല മത്സരം കൂടി ലഭിച്ചാൽ കുൽദീപ് പതിവു താളത്തിലെത്തുമെന്ന് എനിക്ക് ഉറപ്പാണ്.
ലോകകപ്പ് വേദിയിൽ കിവീസിന് ഇന്ത്യയ്ക്കുമേൽ നേരിയ മുൻതൂക്കമുണ്ട്. എന്നാൽ പതിനാറു വർഷങ്ങൾക്കുശേഷമാണ് ഇന്ത്യയും ന്യൂസിലൻഡും ലോകകപ്പിൽ ഏറ്റുമുട്ടുന്നുവെന്നത് കളിയുടെ രസവും പ്രാധാന്യവും വർധിപ്പിക്കുന്നു. അതു രണ്ടു ടീമുകളെയും കൂടുതൽ ഉത്തേജിപ്പിച്ചേക്കും.
മത്സരദിനത്തിൽ നോട്ടിങ്ഹാമിൽ മഴയ്ക്കു നല്ല സാധ്യതയുണ്ട്. കാലാവസ്ഥയെ ആർക്കും ഒന്നും ചെയ്യാനാവില്ല. പ്രകൃതിയും ഒരുപാട് നാടകീയതകൾ കരുതിവയ്ക്കുന്നു. ആ സമയം തങ്ങളുടെ ഒരു പോയിന്റ് കൊള്ളയടിക്കപ്പെട്ടതായി ടീമുകൾക്ക് തോന്നാം. ടൂർണമെന്റിന്റെ ഷെഡ്യൂൾ അൽപ്പം ദീർഘിപ്പിക്കുമെങ്കിലും ഇക്കാലത്ത് പ്രായോഗികമായേക്കില്ലെങ്കിലും റിസർവ് ഡേ എന്നത് ന്യായമായ ആവശ്യമാണ്. എന്നിരുന്നാലും പത്തു ടീമുകളുള്ള ടൂർണമെന്റിൽ ഒരു മത്സരം മഴമൂലം നഷ്ടമായാലും മികച്ചവർ തന്നെ മുന്നേറുമെന്ന് ഞാൻ കരുതുന്നു. 1983ൽ മാഞ്ചസ്റ്ററിലെ മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപ്പിക്കാൻ റിസർവ് ഡേ നമ്മളെ സഹായിച്ചത് ഞാൻ ഓർക്കുന്നു. അത് 27 മത്സരങ്ങളുള്ള ലോകകപ്പായിരുന്നു. എല്ലാ മത്സരങ്ങൾക്കും റിസർവ് ഡേ സാധ്യം. എന്നാൽ ഇപ്പോൾ അതു നടക്കില്ല. അതുമായി ഇണങ്ങിപ്പോകാൻ ടീമുകൾ പഠിക്കേണ്ടതുണ്ട്. ഒരു പോയിന്റ് പോലും ഉപകാരപ്രദമാകുമെന്ന കാര്യം നിങ്ങൾക്ക് അറിയില്ല. പാക്കിസ്ഥാനോട് ചോദിച്ചു നോക്കൂ...
(TCM)