07
December 2019 - 5:36 pm IST

Download Our Mobile App

Flash News
Archives

Bollywood

deepika2

രൺവീറിനെ ബാറ്റു കൊണ്ട് അടിച്ച് ദീപിക

Published:13 June 2019

1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ദീപികയും രൺവീറും ഒന്നിച്ച് പ്രധാനവേഷത്തിലെത്തുന്നചിത്രമൊരുങ്ങുന്നു എന്ന് ഏറെ നാളുകളായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ദീപിക തന്നെ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. കബീർ ഖാന്‍റെ പുതിയ ചിത്രമായ 83 ൽ ആണ് ഇരുവരും കേന്ദ്രകഥാപാത്രമായെത്തുന്നത്. 1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്‍റെ വേഷത്തിലാണ് രൺവീറെത്തുന്നത്. കപിൽ ദേവിന്‍റെ ഭാര്യ റോമി ഭാട്ടിയ‍യുടെ വേഷത്തിലാണ് ദീപികയെത്തുന്നത്. ചിത്രത്തിന്‍റെ സെറ്റിൽ ബാറ്റ് ഉപയോഗിച്ച് ദീപിക രൺവീറിനെ അടിക്കുന്ന ഒരു വിഡിയോയും രൺവീർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ഇതാണ് എന്‍റെ ജീവിതത്തിന്‍റെ കഥ. സിനിമയിലും ജീവിതത്തിലും ഇങ്ങനെ എന്നാണ് രൺവീർ ചിത്രത്തിന് അടിക്കുറിപ്പ് നൽ‌കിയിരിക്കുന്നത്. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.

 
 
 
 
 
 
 
 
 
 
 
 
 

Story of my Life


വാർത്തകൾ

Sign up for Newsletter



top