23
July 2019 - 11:43 pm IST

Download Our Mobile App

Flash News
Archives

Bollywood

നടി പ്രിയങ്ക ചോപ്രയ്ക്ക് യുനീസെഫ് ഡാനി കയേ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം

Published:13 June 2019

ഡിസംബറില്‍ നടക്കുന്ന വാര്‍ഷിക പരിപാടിയായ സ്‌നോഫ്‌ലേക്ക് ബോള്‍ ഇവന്‍റില്‍ വച്ചാണ് പ്രിയങ്കയ്ക്ക് പുരസ്‌കാരം സമ്മാനിക്കുക. സമാധാനവും സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവുമാണ് വേണ്ടതെന്ന് അവാര്‍ഡിന് നന്ദി അറിയിച്ച്‌ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടു.

മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് യുനീസെഫിന്‍റെ ഡാനി കയേ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം. യുഎന്നിന്‍റെ കുട്ടികളുടെ ക്ഷേമത്തിനാള്ള ഫണ്ടിന്‍റെ ഗുഡ്‌വില്‍ അംബാസിഡറാണ് പ്രിയങ്ക.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നടി പ്രിയങ്ക അടുത്തിടെ എത്യോപ്യ സന്ദര്‍ശിച്ചിരുന്നു. എത്യോപ്യയിലെ അഭയാർഥി ക്യാംപിലെത്തി കുട്ടികളോടൊപ്പമുള്ള ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 

ഡിസംബറില്‍ നടക്കുന്ന വാര്‍ഷിക പരിപാടിയായ സ്‌നോഫ്‌ലേക്ക് ബോള്‍ ഇവന്‍റില്‍ വച്ചാണ് പ്രിയങ്കയ്ക്ക് പുരസ്‌കാരം സമ്മാനിക്കുക. സമാധാനവും സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവുമാണ് വേണ്ടതെന്ന് അവാര്‍ഡിന് നന്ദി അറിയിച്ച്‌ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടു.

 

 


വാർത്തകൾ

Sign up for Newsletter



top