Published:13 June 2019
ചെങ്ങന്നൂര്‍: ട്രെയ്നില്‍ കടത്തിയ 30 കിലോഗ്രാം ചന്ദനം പിടികൂടി. കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്പ്രസില്‍ കടത്തുകയായിരുന്ന ചന്ദനമാണ് ചെങ്ങന്നൂര്‍ റെയ്ൽവേ പൊലീസ് പിടികൂടിയത്.
ട്രെയ്നില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ ബാഗുകളിലാണ് ചന്ദനം കണ്ടെത്തിയത്. കരിചന്തയില്‍ ഒന്നരലക്ഷം രൂപ വരെ വില വരുന്ന ചന്ദനമാണ് പിടികൂടിയതെന്ന് പൊലീസ്.