ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:13 June 2019
കൊച്ചി: നിപ്പയെ കീഴടക്കിയെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞെങ്കിലും കര്‍ഷര്‍ക്ക് വന്ന പനിബാധയ്ക്ക് ശമനമായില്ല. മികച്ച വില ലഭിച്ചിരുന്ന റംബൂട്ടന്‍ വിപണിക്ക് ഇത്തവണ നിപ്പ കഷ്ടകാലമാണ് സമ്മാനിച്ചിരിക്കുന്നത്. വില്പന നടക്കാനിടയില്ലെന്ന ആശങ്ക കാരണം റംബൂട്ടാന് പറിച്ചെടുക്കാന്‍ കച്ചവടക്കാര്‍ തയാറാകുന്നില്ല. മരങ്ങള്‍ പൂത്തു തുടങ്ങിയപ്പോള്‍ തന്നെ കച്ചവടക്കാര്‍ നാട്ടിന്പുറങ്ങളിലെത്തിയിരുന്നു. മൊത്തത്തില്‍ വില ഉറപ്പിച്ച് മുന്‍കൂര്‍ പണവും നല്‍കിയാണ് അവര്‍ മടങ്ങിയത്. കിളികളിലും വവ്വാലുകളിലും നിന്ന് പഴങ്ങളെ സംരക്ഷിക്കാനായി പിന്നീട് വലയുമിട്ടു.
കായ്കള്‍ പഴുത്തു തുടങ്ങിയപ്പോഴാണ് നിപ്പ ഭീതി വീണ്ടും ഉയര്‍ന്നത്. ഇതാണ് കച്ചവടക്കാരെ പിന്തിരിപ്പിക്കുന്നത്.ഉടമകള്‍ക്കു നല്കുന്ന പണത്തിനു പുറമേ കായ്കള്‍ പറിച്ചെടുക്കാന്‍ ചെലവാകുന്ന തുക കൂടി നഷ്ടപ്പെടാമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പുറംനാടുകളില്‍ പഴങ്ങള്‍ക്കു പ്രിയമില്ലാതെ വരുമെന്നും അവര്‍ പറയുന്നു. വിപണിയില്‍ പഴങ്ങളെത്തിച്ചാല് വില്പന നടക്കാനിടയില്ല.