Published:14 June 2019
വാഷിംഗ്ടൺ: ഗള്‍ഫ് മേഖലയില്‍ ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇറാനെതിരെ തെളിവുണ്ടെന്ന് അമെരിക്ക. ആക്രമിക്കപ്പെട്ട കൊക്കുവ കറേജസ് കപ്പലിനു സമീപം പൊട്ടാതെകിടന്ന കാന്തിക സ്ഫോടകവസ്തുക്കൾ ഇറാൻ നാവികസേന മാറ്റുന്ന ദൃശ്യങ്ങൾ യുഎസ് സൈനിക വൃത്തങ്ങൾ പുറത്തുവിട്ടു.
ഇന്നലെ പുലർച്ചെയാണ് ഒമാൻ ഉൾക്കടലിൽ ഹോർമൂസ് കടലിടുക്കിന് സമീപം രണ്ട് എണ്ണ കപ്പലുകൾ ആക്രമിക്കപ്പെട്ടത്. സൗദിയിൽ നിന്ന് സിംഗപ്പൂരിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് കൊക്കുവ കറേജസ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമെരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യാഴാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ പോംപിയോയുടെ ആരോപണം ഇറാന് തള്ളി.
തെളിവുകളില്ലാതെയാണ് അമെരിക്ക ആരോപണമുന്നയിക്കുന്നതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇറാന് വ്യക്തമാക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി യുഎന്നും രംഗത്തെത്തി. ഗള്‍ഫ് മേഖലയില്‍ ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
That the US immediately jumped to make allegations against Iran—w/o a shred of factual or circumstantial evidence—only makes it abundantly clear that the #B_Team is moving to a #PlanB: Sabotage diplomacy—including by @AbeShinzo—and cover up its #EconomicTerrorism against Iran.
— Javad Zarif (@JZarif) June 14, 2019