Published:14 June 2019
ബാലാകോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിച്ച് പാക് ടെലിവിഷനിൽ വന്ന പരസ്യം വലിയ വിവാദമായിരുന്നു. ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ജൂൺ 16 ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി സംപ്രേഷണം ചെയ്ത പരസ്യമാണിത്.
മുൻപും ടെലിവിഷനുകളിൽ ഇരുരാജ്യങ്ങളും പരസ്പരം പരിഹസിക്കുന്ന പരസ്യങ്ങൾ വരാറുണ്ടെങ്കിലും ഇത് അതിരുകടന്നെന്നാണ് ഇന്ത്യൻ ആരാധകരുടെ അഭിപ്രായം. എന്നാലിപ്പോൾ അഭിനന്ദനെ പരിഹസിച്ച പരസ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി പൂനം പാണ്ഡെ.
പാകിസ്ഥാൻ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങൾക്ക് ഞാൻ ഡി കപ്പ് തരാം എന്ന് പറഞ്ഞുള്ള വിഡിയോയാണ് പൂനം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്സാപ്പിൽ ഈ പരസ്യം കണ്ടതെന്നും അദ്ദേഹത്തെ അവഹേളിക്കുന്നത് ശരിയല്ലെന്നും പൂനം പറയുന്നു. നിങ്ങൾക്കിതിൽ ചായ കുടിക്കാമെന്നും പൂനം വിഡിയോയിൽ പറയുന്നുണ്ട്.
പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ ചോദ്യം ചെയ്യുന്ന വിഡിയോ പാക് സർക്കാർ പുറത്തുവിട്ടിരുന്നു. ഇതിൽ ചായ കുടിച്ചായിരുന്നു പാക് സൈനികരുടെ ചോദ്യങ്ങൾക്ക് അഭിനന്ദൻ ഉത്തരം നൽകിയത്. ഈ വിഡിയോയുടെ അനുകരണമായിരുന്നു പാക് ടിവിയിലെ പരസ്യം. അഭിനന്ദനെപ്പോലെ തോന്നിക്കുന്ന ഒരാളാണ് പരസ്യത്തിലഭിനയിച്ചിരിക്കുന്നത്.
ടോസ് നേടിയാല്‍ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോള്‍ ക്ഷമിക്കണം, അക്കാര്യം പറയാന്‍ എനിക്ക് അനുമതിയില്ലെന്ന് മറുപടി പറയുന്നു. ചോദ്യം ചെയ്യലിനിടയില്‍ അഭിനന്ദന് പറഞ്ഞതും ഇതേ ഉത്തരമായിരുന്നു.
ഒടുവില്‍ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നെന്നും അഭിനേതാവ് ഉത്തരം പറയുന്നു. എങ്കില്‍ നിങ്ങള്‍ക്ക് പോകാമെന്ന് പറയുമ്പോള്‍ കപ്പുമായി എഴുന്നേല്ക്കുന്ന ഇയാളെ തടഞ്ഞു നിർത്തി ചായക്കപ്പ് തിരികെ വാങ്ങുന്നതും പരസ്യത്തിലുണ്ട്. ചായക്കപ്പിനെ ലോകകപ്പായാണ് പരസ്യത്തിൽ കാണിച്ചിരിക്കുന്നത്. ഈ കപ്പ് നമുക്ക് നേടാം എന്ന ഹാഷ്ടാഗോടെയാണ് പരസ്യം അവസാനിക്കുന്നത്.
My Answer to the Pakistani AD. #IndvsPak World Cup 2019.
A post shared by Poonam Pandey (@ipoonampandey) on