24
July 2019 - 5:41 am IST

Download Our Mobile App

Flash News
Archives

Mollywood

laljose

യെസ്.. കുമാർ നിങ്ങൾ ഒരു സംഭവമാണ്... വിഡിയോ പങ്കുവച്ച് ലാൽജോസ്

Published:14 June 2019

നാൽപ്പത്തിയൊന്നിന്‍റെ ഷൂട്ടിങ്ങിനിടെ ഞങ്ങൾ ക്യാമറാമാൻ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയിൽ പകർത്തി.

ലാൽ ജോസ് ഒരുക്കുന്ന പുതിയ ചിത്രമാണ് നാൽപ്പത്തിയൊന്ന്. ബിജു മേനോൻ നായകനായെത്തുന്ന ഈ ചിത്രം ലാൽ ജോസിന്‍റെ 25 ാമത്തെ ചിത്രമാണ്. നാൽപ്പത്തിയൊന്ന് എന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിഖ്യാത ക്യാമറാമാൻ എസ്.കുമാറാണ്.

1978 ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തിയതാണ് അദ്ദേഹം. എസ്. കുമാറിനെ കുറിച്ച് നാൽപ്പത്തിയൊന്നിന്‍റെ സെറ്റിൽ നിന്നും പകർത്തിയ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ലാൽ ജോസ്.

എന്‍റെ ഇരുപത്തിയഞ്ചാമത്തെ സിനിമ നാൽപ്പത്തിയൊന്നിന്‍റെ പണിപ്പുരയിലാണ്. ഷൂട്ടിങ്ങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. മലയാളത്തിലെ ഏറ്റവും സീനിയർ ക്യാമറാമാൻ എസ്.കുമാറാണ് ഇക്കുറിയും ക്യാമറ.

നാൽപ്പത്തിയൊന്നിന്‍റെ ഷൂട്ടിങ്ങിനിടെ ഞങ്ങൾ ക്യാമറാമാൻ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയിൽ പകർത്തി. കുമാർജിയെ കുറിച്ചുള്ള ആ വിഡിയോ ഇതാ... നാൽപ്പത്തിയൊന്ന്. വിഡിയോ പങ്കുവച്ച് ലാൽ ജോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.


വാർത്തകൾ

Sign up for Newsletter



top