ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:14 June 2019
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മലയാളി ജീവനക്കാരൻ മരിച്ചു. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സാജു സാമുവേലാണ് മരിച്ചത്. മുത്തൂറ്റ് ഫിനാൻസിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു സാജു. മോഷ്ടാക്കളുടെ ആക്രമണത്തിൽ മൂന്ന് ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. പരുക്കേറ്റവരിൽ ഒരാൾ മലയാളിയാണെന്ന് സൂചനയുണ്ട്.
ഇന്നു രാവിലെ പതിനൊന്നരയ്ക്കാണ് സംഭവം. നാസിക് ശാഖയിൽ ഓഡിറ്റിങ് നടക്കുന്നതിനിടെ മോഷ്ടാക്കളുടെ സംഘം അതിക്രമിച്ചു കയറുകയായിരുന്നു. മോഷ്ടാക്കൾ ജീവനക്കാരുടെ മൊബൈൽ ഫോണും മറ്റും പിടിച്ചുവാങ്ങിയ ശേഷം കവർച്ച നടത്താൻ ശ്രമിച്ചു. ഇതിനിടെ എതിർക്കാൻ ശ്രമിച്ചതാണ് വെടിവയ്പിൽ കലാശിച്ചതെന്നാണ് വിവരം. കവര്‍ച്ചക്കാരുടെ വേടിയേറ്റ സാജു സംഭവസ്ഥലത്തു തന്നെ മരിച്ചു. മുംബൈയിൽ ജോലി ചെയ്യുന്ന സാജു നാസിക് ശാഖയിൽ ഓഡിറ്റിങ്ങിനായി എത്തിയതായിരുന്നു.
ആക്രമണത്തിൽ ബ്രാഞ്ച് മാനേജര്‍ സി.ബി ദേശ്പാണ്ഡേ (64), മറ്റൊരു ജീവനക്കാരനായ കൈലാഷ് ജെയ്ന്‍ (25) എന്നിവര്‍ക്കും മറ്റൊരു ജീവനക്കാരനും വെടിവയ്പ്പില്‍ പരുക്കേറ്റു. അതേസമയം, സാജുവിന്റെ മൃതദേഹം നാസിക് സിവിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു വൈകിട്ട് മുംബൈയിൽ എത്തിക്കുന്ന മൃതദേഹം ശനിയാഴ്ച എംബാം ചെയ്തു നാട്ടിലെത്തിക്കുമെന്ന് സ്ഥലത്തുള്ള ബന്ധു അറിയിച്ചു.