14
November 2019 - 2:40 pm IST

Download Our Mobile App

Flash News
Archives

Crime

case-registered-against-actor-vinayakan-on-sexual-harassment-allegations

യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതി: നടൻ വിനായകനെതിരെ കേസെടുത്തു

Published:14 June 2019

ഐപിസി-506, 294-ബി, കെപിഎ-120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദലിത് ആക്ടിവിസ്റ്റും മുൻ മോഡലുമായ മൃദുല ദേവി ശശിധരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

കൽപ്പറ്റ: ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്തു. കൽപ്പറ്റ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി-506, 294-ബി, കെപിഎ-120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദലിത് ആക്ടിവിസ്റ്റും മുൻ മോഡലുമായ മൃദുല ദേവി ശശിധരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്കായി വയനാട്ടിലെത്തിയതായിരുന്നു യുവതി. വയനാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ വിനായകന്‍ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി. വിനായകനെതിരേ പാമ്പാടി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽയിരുന്നത്. സംഭവം നടന്നത് കൽപ്പറ്റയിലായതിനാല്‍ പരാതി കൽപ്പറ്റ പൊലീസിന് കൈമാറുകയായിരുന്നു. 

ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി വിളിച്ചുപ്പോൾ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിലകൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീവിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും നിന്‍റെ അമ്മയെ കൂടി എനിക്ക് വേണമെന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല- എന്നായിരുന്നു മൃദുല ഫെയ്സ്ബുക്കിൽ കുറിച്ചത്. വിനായകനോടുള്ള സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top