കൊവിഡ് 19 : ആക്റ്റിവ് കേസുകൾ വീണ്ടും വർധിച്ചു
സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കൊവിഡ്
Published:14 June 2019
കോട്ടയം: വ്യവസായ മേഖലയ്ക്ക് താങ്ങാവാന്‍ ബാങ്കുകള്‍ ഒന്നിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം മികച്ച വായ്പാ പിന്തുണ നല്‍കാനാണ് തീരുമാനം. വ്യവസായത്തിന് 2500 കോടി രൂപയാണ് കോട്ടയം ജില്ലയില്‍ നീക്കിവച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും തുക ജില്ലയില്‍ വ്യവസായ മേഖലയ്ക്കായി മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ മികച്ച തിരിച്ചടവും വ്യവസായ കേന്ദ്രത്തിന്റെ ക്ലസ്റ്റര്‍ സംവിധാനത്തിന്റെ വിജയവുമാണ് ഇതിനു കാരണം.
ജില്ലയിലെ ബാങ്കുകള്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 18500 കോടി രൂപ വായ്പ നല്‍കും. കൃഷി, കൃഷി ഇതര വിഭാഗങ്ങളില്‍ 6400 കോടി രൂപയും മുന്‍ഗണനാ വിഭാഗത്തിന് 5000 കോടിയും നല്‍കും.വാര്‍ഷിക പദ്ധതിയുടെ പ്രകാശനം ലീഡ് ബാങ്കായ എസ്ബിഐയുടെ ഡെപ്യൂട്ടി ജനറല്‍ മാനെജര്‍ വിജയതീര്ഥ ഡെപ്യൂട്ടി കലക്റ്റര്‍ (എല്‍എ) പി. രാജദാസിനു നല്കി നിര്‍വഹിച്ചു. റിസര്‍വ് ബാങ്ക് ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ സെലീനാമ്മ ജോസഫ്, നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡവലപ്മെന്റ് മാനെജര്‍ കെ.വി. ദിവ്യ, എസ്ബിഐ ലീഡ് ഡിസ്ട്രിക്റ്റ് മാനെജര്‍ സി.വി. ചന്ദ്രശേഖരന്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനെജര്‍ രാജീവ്, ലീഡ് ബാങ്ക് അസി. മാനെജര്‍ ഉഷാകുമാരി എന്നിവര്‍ പങ്കെടുത്തു.