ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:15 June 2019
അശ്വതി: ചര്‍ച്ചകള്‍, സന്ധിസംഭാഷണം, പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയവയില്‍ തൃപ്തിയാകും വിധത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കും. വിദഗ്ധരുടെ നിർദേശം സ്വീകരിച്ച് പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
ഭരണി: ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. പുതിയ ഉദ്യോഗത്തിന് അവസരം വന്നു ചേരും. പ്രതികാരബുദ്ധി ഉപേക്ഷിക്കണം.
കാര്‍ത്തിക: ചര്‍ച്ചകള്‍ വിജയിക്കും. പരീക്ഷകള്‍ വേണ്ടവിധത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
രോഹിണി: ദുര്ഘടങ്ങള് തരണം ചെയ്യാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും. ശുഭാപ്തിവിശ്വാസം കുറയും. ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുക്കും.
മകയിരം: ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. അധികസംസാരം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. അധികാരപരിധി വർധിക്കും. ദുരാഗ്രഹങ്ങള്‍ ഉപേക്ഷിക്കും.
തിരുവാതിര: അസുഖങ്ങള്‍ ഉണ്ടോ എന്ന അനാവശ്യചിന്തകള്‍ വർധിക്കും. ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാരം തുടങ്ങാന്‍ തീരുമാനിക്കും. ചര്‍ച്ചകള്‍ക്ക് പൂര്‍ണതയുണ്ടാവുകയില്ല.
പുണര്‍തം: വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. സാമ്പത്തിസ്ഥിതി മെച്ചപ്പെടും. സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. വസ്തുവിൽപ്പനയ്ക്ക് ധാരണയാകും.
പൂയ്യം: നിർണായക തീരുമാനങ്ങള്‍ സ്വീകരിക്കും. ആദരീയസ്ഥാനം ലഭിക്കും. പുതിയ ഭരണസംവിധാനം പ്രാവര്‍ത്തികമാക്കും. വിജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ സാധിക്കും.
ആയില്യം: മനോധൈര്യക്കുറവിനാല് പണമിടപാടില്‍ നിന്നും പിന്മാറും. ആരാധനാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും. സന്ധിവേദന വർധിക്കും. വാഹന ഉപയോഗം ഉപേക്ഷിക്കണം.
മകം: അഗ്നി, ആയുധം, ധനം, വാഹനം തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. മത്സരങ്ങളില്‍ പരാജയപ്പെടും.
പൂരം: ചികിത്സഫലിച്ചു തുടങ്ങും. സഹപ്രവര്‍ത്തകരുടെ സഹകരണമനോഭാവത്തെ അഭിനന്ദിക്കും. അഭിലാഷങ്ങള്‍ സഫലമാകും.
ഉത്രം: സൗമ്യസമീപനത്താല്‍ സര്‍വകാര്യവിജയമുണ്ടാകും. പുതിയ ഭരണചുമതല ഏറ്റെടുക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും.
അത്തം: ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ ആശയങ്ങള്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തും. വ്യവസ്ഥകള്‍ പാലിക്കും. പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും.
ചിത്തിര: അസുഖങ്ങളാല്‍ അവധിയെടുക്കും. പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യാന്‍ സുഹൃത്സഹായം തേടും. സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും.
ചോതി: ഉള്ളതുകൊണ്ടു സംതൃപ്തി നേടാന്‍ തയാറാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ഊഹകച്ചവടത്തില്‍ ലാഭമുണ്ടാകും. പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കും.
വിശാഖം: പുതിയ വ്യാപാര വിപണനങ്ങള്‍ തുടങ്ങും. പൂര്‍വ്വികസ്വത്തില്‍ ഗൃഹനിര്‍മ്മാണം തുടങ്ങും. അഭിപ്രായവ്യത്യാസം പരിഹരിക്കും. ഊഹകച്ചവടത്തില്‍ ലാഭമുണ്ടാകും.
അനിഴം: ആത്മവിശ്വാസം വർധിക്കും. പുതിയ വ്യാപാരത്തില്‍ പണം മുടക്കും. നിരവധികാര്യങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കും. എതിര്‍പ്പുകളെ അതിജീവിക്കും.
തൃക്കേട്ട: അബദ്ധധാരണകള്‍ ഉപേക്ഷിക്കണം. അപൂര്‍ണമായ പദ്ധതികള്‍ തിരസ്കരിക്കപ്പെടും. അറിയാത്ത കാര്യങ്ങള്‍ അഭിപ്രായം പറയരുത്.
മൂലം: പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയത്നിക്കും. സുപ്രധാനമായ കാര്യങ്ങള്‍ക്ക് സുവ്യക്തമായ ധാരണയുണ്ടാകും. പുതിയ പാഠ്യപദ്ധതിക്ക് ചേരും. അഭിലാഷങ്ങള്‍ സഫലമാകും.
പൂരാടം: അറിവിനേക്കാള്‍ കൂടുതല്‍ അവതരിപ്പിക്കാന്‍ സാധിക്കും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാന്‍ അന്യദേശയാത്ര പുറപ്പെടും. ചികിത്സയ്ക്ക് ഫലം കണ്ടുതുടങ്ങും.
ഉത്രാടം: പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും. വരുമാനം വർധിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും.
തിരുവോണം: പിതാവിന്റെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. വിജ്ഞാനങ്ങള്‍ കൈമാറും. വ്യവസ്ഥകള്‍ പരിഹരിക്കും. ചികിത്സഫലിച്ചു തുടങ്ങും. മദ്ധ്യസ്ഥതയ്ക്കു പോകരുത്.
അവിട്ടം: പുതിയ ഗൃഹം വാങ്ങാന്‍ തയാറാകും. വ്യാപാര വ്യവസായമേഖലകള്‍ക്ക് ഉണർവ് ഉണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. പ്രവര്‍ത്തനശേഷി വർധിക്കും.
ചതയം: ആത്മവിശ്വാസത്തോടുകൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും. സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
പൂരോരുട്ടാതി: വിദേശബന്ധമുള്ള വ്യാപാരം പുനരാരംഭിക്കും. വാഹനം മാറ്റിവാങ്ങും. അവസരണശേഷിയും കാര്യനിര്‍വഹണശക്തിയും വർധിക്കും.
ഉത്രട്ടാതി: കാര്യങ്ങള്‍ ശരിയായ നിഗമനത്തില്‍ എത്തിച്ചേരും. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും.
രേവതി: ആരോഗ്യം തൃപ്തികരമായിരിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമുണ്ടാകും. സന്താനസൗഖ്യമുണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യും.