23
July 2019 - 11:47 pm IST

Download Our Mobile App

Flash News
Archives

World

oil-tanker-attack

എ​ണ്ണ​ക്ക​പ്പ​ൽ ആ​ക്ര​മ​ണം ; ഇ​റാ​നെ​തി​രേ തെ​ളി​വു​ണ്ടെ​ന്ന് യു​എ​സ്

Published:14 June 2019

 സൗ​ദി​യി​ൽ നി​ന്ന് സിം​ഗ​പ്പൂ​രി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് കൊ​ക്കു​വ ക​റേ​ജ​സ് ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​മാ​ന്‍ ഉ​ള്‍ക്ക​ട​ലി​ല്‍ എ​ണ്ണ​ക്ക​പ്പ​ലു​ക​ള്‍ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ഇ​റാ​നാ​ണെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പോം​പി​യോ​യു​ടെ ആ​രോ​പ​ണം ഇ​റാ​ന്‍ ത​ള്ളി.

വാ​ഷിം​ഗ്ട​ൺ: ഒ​മാ​ന്‍ ഉ​ള്‍ക്ക​ട​ലി​ല്‍ എ​ണ്ണ​ക്ക​പ്പ​ലു​ക​ള്‍ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നെ​തി​രെ തെ​ളി​വു​ണ്ടെ​ന്ന് യു​എ​സ്. ആ​ക്ര​മി​ക്ക​പ്പെ​ട്ട കൊ​ക്കു​വ ക​റേ​ജ​സ് ക​പ്പ​ലി​നു സ​മീ​പം പൊ​ട്ടാ​തെ​കി​ട​ന്ന കാ​ന്തി​ക സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഇ​റാ​ൻ നാ​വി​ക​സേ​ന മാ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ൾ യു​എ​സ് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ന് സ​മീ​പം ര​ണ്ട് എ​ണ്ണ ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സൗ​ദി​യി​ൽ നി​ന്ന് സിം​ഗ​പ്പൂ​രി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് കൊ​ക്കു​വ ക​റേ​ജ​സ് ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​മാ​ന്‍ ഉ​ള്‍ക്ക​ട​ലി​ല്‍ എ​ണ്ണ​ക്ക​പ്പ​ലു​ക​ള്‍ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ഇ​റാ​നാ​ണെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പോം​പി​യോ​യു​ടെ ആ​രോ​പ​ണം ഇ​റാ​ന്‍ ത​ള്ളി.

തെ​ളി​വു​ക​ളി​ല്ലാ​തെ​യാ​ണ് അ​മെ​രി​ക്ക ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​തെ​ന്നും സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഇ​റാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഘ​ര്‍ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മു​ന്ന​റി​യി​പ്പു​മാ​യി യു​എ​ന്നും രം​ഗ​ത്തെ​ത്തി. ഗ​ള്‍ഫ് മേ​ഖ​ല​യി​ല്‍ ഇ​നി​യൊ​രു യു​ദ്ധം ലോ​ക​ത്തി​ന് താ​ങ്ങാ​നാ​വി​ല്ലെ​ന്ന് യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സ് വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top