24
July 2019 - 6:54 am IST

Download Our Mobile App

Flash News
Archives

Football

lionel-messi

അ​ടി​മു​ടി മാ​റി അ​ർ​ജ​ന്‍റീ​ന

Published:14 June 2019

ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് അ​ർ​ജ​ന്‍റീ​ന ബ്ര​സീ​ലി​ൽ വി​മാ​ന​മി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​വ​സാ​ന ര​ണ്ട് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ൽ മൊ​റോ​ക്കോ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നും, നി​ക്വാ​ര​ഗ്വ​യെ ഒ​ന്നി​നെ​തി​രേ അ​ഞ്ച് ഗോ​ളി​നും അ​ർ​ജ​ന്‍റീ​ന തോ​ൽ​പ്പി​ച്ചു.

​സാ​ൽ​വ​ഡോ​ർ: കൈ​യെ​ത്തും ദൂ​ര​ത്ത് ര​ണ്ട് കി​രീ​ട​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട അ​ർ​ജ​ന്‍റീ​ന വീ​ണ്ടും കോ​പ്പ അ​മെ​രി​ക്ക​ൻ പോ​രാ​ട്ട ഭൂ​മി​ക​യി​ലേ​ക്ക് എ​ത്തു​ന്നു. ചി​ലി​ക്ക് മു​ന്നി​ൽ ര​ണ്ട് ത​വ​ണ ഫൈ​ന​ലി​ൽ വീ​ണു പോ​യെ അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ വീ​ണ്ടും ഒ​രു ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന് ഇ​ന്ന് ക​ള​ത്തി​ൽ ഇ​റ​ങ്ങു​ന്നു. ബ്ര​സീ​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കോ​പ്പ അ​മെ​രി​ക്ക ടൂ​ർ​ണ​മെ​ന്‍റി​ൽ ക​രു​ത്ത​രാ​യ കൊ​ളം​ബി​യ​യാ​ണ് എ​തി​രാ​ളി​ക​ൾ. 

ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് അ​ർ​ജ​ന്‍റീ​ന ബ്ര​സീ​ലി​ൽ വി​മാ​ന​മി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​വ​സാ​ന ര​ണ്ട് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ൽ മൊ​റോ​ക്കോ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നും, നി​ക്വാ​ര​ഗ്വ​യെ ഒ​ന്നി​നെ​തി​രേ അ​ഞ്ച് ഗോ​ളി​നും അ​ർ​ജ​ന്‍റീ​ന തോ​ൽ​പ്പി​ച്ചു.  

ലോ​ക​ക​പ്പ് തോ​ൽ​വി​ക്ക് ശേ​ഷം സാം​പോ​ളി​ക്ക് പ​ക​ര​മെ​ത്തി​യ പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്കോ​ലേ​നി​ക്ക് കീ​ഴി​ൽ അ​ർ​ജ​ന്‍റീ​ന ഏ​റെ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ന്നേ​റ്റ​നി​ര​യി​ൽ മെ​സി​ക്ക് പ​ന്തെ​ത്തി​ക്കു​ന്ന യു​വ​നി​ര​യെ​യാ​ണ് സ്കോ​ലേ​നി ത​യാ​റാ​ക്കു​ന്ന​ത്. ലി​യ​നാ​ർ​ഡോ പാ​ര​ഡെ​സ്, ഗൂ​യ്ഡോ റോ​ഡ്രി​ഗ​സ്, ജി​യോ വാ​നി ലോ ​സെ​ൽ​സോ, മാ​ത്തി​യാ​സ് സു​വാ​ര​സ്, റോ​ബ​ർ​ട്ടോ പെ​യ്‌​ര എ​ന്നീ യു​വ​താ​ര​ങ്ങ​ളി​ലാ​ണ് അ​ർ​ജ​ന്‍റീ​ന പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന​ത്. മെ​സി​യും ടീ​മും ത​മ്മി​ൽ ഇ​ണ​ങ്ങി​യാ​ൽ അ​ർ​ജ​ന്‍റീ​ന വീ​ണ്ടും ഒ​രു കി​രീ​ടം പ്ര​തീ​ക്ഷി​ക്കു​ന്നു. 

 സ്കോ​ലേ​നി​ക്ക് കീ​ഴി​ൽ ഇ​റ​ങ്ങി​യ അ​വ​സാ​ന ഒ​ൻ​പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ ആ​റി​ലും അ​ർ​ജ​ന്‍റീ​ന വി​ജ​യം സ്വ​ന്ത​മാ​ക്കി. മെ​സി​യെ പ്ലേ​മേ​ക്ക​ർ എ​ന്ന റോ​ളി​ലും ര​ണ്ടാം സ്ട്രൈ​ക്ക​ർ എ​ന്ന നി​ല​യി​ലു​മാ​ണ് പ​രി​ശീ​ല​ന​ക​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഏ​ക സ്ട്രൈ​ക്ക​ർ എ​ന്ന റോ​ളി​ൽ സെ​ർ​ജോ​യ അ​ഗ്വെ​റോ ക​ളി​ക്കും. വ​ല​തു വി​ങ്ങി​ൽ ഡി​ബാ​ലെ​യും ഇ​ട​തു വി​ങ്ങി​ൽ എ​യ്ഞ്ച​ൽ ഡി ​മ​രി​യ​യും സ്ഥാ​ന​മു​റ​പ്പി​ക്കും. ഡി​ഫ​ൻ​സീ​വ് മി​ഡ്ഫീ​ൽ​ഡ​ർ​മാ​രാ​യി പേ​ര​ഡ​സും ലോ ​സെ​ൽ​സോ​യും എ​ത്തു​മ്പോ​ൾ നി​ക്കോ​ളാ​സ് ടാ​ഗ്ലി​യാ​ഫി​ക്കോ​യും, നി​ക്കോ​ളാ​സ് ഒ​ട്ടാ​മെ​ൻ​ഡി​യും യു​വാ​ൻ ഉ​ഫോ​യ്ക്കും റെ​ൻ​സോ സ​റാ​വി​യെ​യും പ്ര​തി​രോ​ധ​ത്തി​ൽ ക​രു​ത്താ​കും. ഫ്രാ​ങ്കോ അ​ർ​മ​നി​യാ​കും ഒ​ന്നാം ഗോ​ൾ​കീ​പ്പ​റാ​കു​ക. 

2016 കോ​പ്പ അ​മെ​രി​ക്ക​യി​ൽ സെ​മി​ഫൈ​ന​ലി​ൽ ചി​ലി​യോ​ട് തോ​റ്റ് പു​റ​ത്താ​യ ടീ​മാ​ണ് കൊ​ളം​ബി​യ. ലോ​ക​ക​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യെ​ത്തി​യ കൊ​ളം​ബി​യ ക്വ​ർ​ട്ട​റി​ൽ ഇം​ഗ്ല​ണ്ടി​നോ​ട് തോ​റ്റ് പു​റ​ത്താ​യി. അ​വ​സാ​നം ക​ളി​ച്ച എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ ആ​റി​ലും കൊ​ളം​ബി​യ വി​ജ​യം സ്വ​ന്ത​മാ​ക്കി. ലോ​ക​ക​പ്പി​ൽ പ​രു​ക്കേ​റ്റ് പു​റ​ത്തു​പോ​യ സൂ​പ്പ​ർ താ​രം ജ​യിം​സ് റോ​ഡ്രി​ഗ​സാ​കും കൊ​ളം​ബി​യ​യു​ടെ മു​ന്നേ​റ്റ​ത്തി​ൽ പ്ര​തീ​ക്ഷ​യാ​കു​ന്ന​ത്. ഒ​പ്പം റ​ഡാ​മ​ൽ ഫാ​ൽ​ക്കാ​വോ​യും ജു​വാ​ൻ കു​ർ​ഡാ​ഡോ​യി​ലും കൊ​ളം​ബി​യ​ൻ മു​ന്നേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും. 

നേ​ർ​ക്കു​നേ​ർ

കൊ​ളം​ബി​യ​യു​മാ​യി ന​ട​ന്ന അ​വ​സാ​ന എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ലും അ​ർ​ജ​ന്‍റീ​ന തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല. 2007 ന​വം​ബ​റി​ന് ശേ​ഷം ന​ട​ന്ന അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ലും ജ​യം അ​ർ​ജ​ന്‍റീ​ന​യ്ക്കൊ​പ്പ​മാ​യി​രു​ന്നു. എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് കൊ​ളം​ബി​യ ഒ​രു ഗോ​ൾ മാ​ത്ര​മാ​ണ് അ​ർ​ജ​ന്‍റീ​നീ​യ​ൻ വ​ല​യി​ലെ​ത്തി​ച്ച​ത്. അ​വ​സാ​ന ര​ണ്ട് കോ​പ്പ ആ​മെ​രി​ക്ക ടൂ​ർ​ണ​മെ​ന്‍റി​ലും മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. 


വാർത്തകൾ

Sign up for Newsletter



top