08
December 2019 - 1:04 am IST

Download Our Mobile App

Flash News
Archives

Yoga

yoga-surya-namaskaram

സൂ​ര്യ​ന​മ​സ്‌​ക്കാ​രം

Published:15 June 2019

ഈ 12 ​യോ​ഗാ​സ​ന​ങ്ങ​ള്‍ ഒ​രു സെ​റ്റ് സൂ​ര്യ​ന​മ​സ്‌​ക്കാ​രം പൂ​ര്‍ത്തി​യാ​ക്കു​ന്നു. ര​ണ്ടാ​മ​ത്തെ പ​കു​തി​യി​ൽ വ​ല​തു​വ​ശം ച​ലി​പ്പി​ക്കേ​ണ്ട​തി​നു പ​ക​രം ഇ​ട​തു​വ​ശം ച​ലി​പ്പി​ക്കു​ന്നു എ​ന്ന​തു മാ​ത്ര​മാ​ണു വ്യ​ത്യാ​സം.

സൂ​ര്യ​ന​മ​സ്‌​ക്കാ​രം ഹൃ​ദ​യ​ത്തി​നും ര​ക്ത​ധ​മ​നി​ക​ള്‍ക്കും വ്യാ​യാ​മം ന​ല്‍കു​ന്നു. മ​ന​സ് ശാ​ന്ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​കു​ന്നു. സൂ​ര്യ​ന​മ​സ്കാ​രം അ​തി​രാ​വി​ലെ വെ​റും വ​യ​റ്റി​ൽ ചെ​യ്യു​ന്ന​താ​ണു ന​ല്ല​ത്. ഓ​രോ സൂ​ര്യ​ന​മ​സ്‌​ക്കാ​രം റൗ​ണ്ടി​ലും ര​ണ്ടു സെ​റ്റു​ക​ള്‍ വീ​ത​മു​ണ്ട്. ഈ 12 ​യോ​ഗാ​സ​ന​ങ്ങ​ള്‍ ഒ​രു സെ​റ്റ് സൂ​ര്യ​ന​മ​സ്‌​ക്കാ​രം പൂ​ര്‍ത്തി​യാ​ക്കു​ന്നു. ര​ണ്ടാ​മ​ത്തെ പ​കു​തി​യി​ൽ വ​ല​തു​വ​ശം ച​ലി​പ്പി​ക്കേ​ണ്ട​തി​നു പ​ക​രം ഇ​ട​തു​വ​ശം ച​ലി​പ്പി​ക്കു​ന്നു എ​ന്ന​തു മാ​ത്ര​മാ​ണു വ്യ​ത്യാ​സം. സൂ​ര്യ​ന​മ​സ്‌​ക്കാ​ര​ത്തി​നു വ്യ​ത്യ​സ്ത രൂ​പ​ങ്ങ​ള്‍ ക​ണ്ടു​വ​രു​ന്നു​ണ്ട്. ഒ​രു പ്ര​ത്യേ​ക രീ​തി ത​ന്നെ സ്ഥി​ര​മാ​യി തു​ട​രു​ന്ന​താ​ണു ന​ല്ല​ത്.

പ്ര​ണാ​മാ​സ​നം

പാ​ദ​ങ്ങ​ള്‍ കൂ​ട്ടി​വ​ച്ച് നി​ൽ​ക്കു​ക. നെ​ഞ്ച് വി​ക​സി​പ്പി​ച്ച് തോ​ളു​ക​ള്‍ അ​യ​ച്ചി​ടു​ക. ശ്വാ​സം ഉ​ള്ളി​ലേ​ക്കെ​ടു​ക്കു​ക, ഒ​പ്പം ര​ണ്ടു കൈ​ക​ളും വ​ശ​ങ്ങ​ളി​ല്‍ നി​ന്ന് മു​ക​ളി​ലേ​ക്കു കൊ​ണ്ടു​വ​രി​ക. ശ്വാ​സം പു​റ​ത്തേ​ക്കു വി​ടു​ന്ന​തി​നോ​ടൊ​പ്പം കൈ​ക​ള്‍ ര​ണ്ടും കൂ​പ്പു​കൈ രൂ​പ​ത്തി​ല്‍ നെ​ഞ്ചി​നു മു​ന്നി​ൽ പി​ടി​ക്കു​ക.

ഹ​സ്ത​ഉ​ത്ത​നാ​സ​നം

ശ്വാ​സം ഉ​ള്ളി​ലേ​ക്കെ​ടു​ത്തു കൈ​ക​ള്‍ മു​ക​ളി​ലേ​ക്കു കൊ​ണ്ടു​വ​രി​ക. ഭു​ജ​ങ്ങ​ള്‍ ചെ​വി​യോ​ട​ടു​പ്പി​ച്ചു കാ​ലി​ന്‍റെ ഉ​പ്പൂ​റ്റി മു​ത​ല്‍ വി​ര​ലു​ക​ളു​ടെ അ​റ്റം വ​രെ, മു​ഴു​വ​ന്‍ ശ​രീ​ര​വും വ​ലി​ച്ചു പി​ടി​ക്കു​ക​യാ​ണ് ഈ ​പോ​സി​ല്‍ ചെ​യ്യു​ന്ന​ത്. പി​ന്നി​ലേ​ക്കു വ​ള​യു​ന്ന​തി​നു പ​ക​രം വി​ര​ലു​ക​ള്‍ കൊ​ണ്ട് എ​ത്തി​പ്പി​ടി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

ഹ​സ്ത​പാ​ദാ​സ​നം

ശ്വാ​സം പു​റ​ത്തേ​ക്കു വി​ട്ട് അ​ര​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് മു​ന്നോ​ട്ടു വ​ള​യു​ക. ന​ട്ടെ​ല്ല് നി​വ​ര്‍ന്നി​രി​ക്ക​ണം. ശ്വാ​സം പൂ​ര്‍ണ​മാ​യും പു​റ​ത്തു​വി​ടു​ക. ഒ​പ്പം, കൈ​ക​ള്‍ കാ​ലു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലേ​ക്കാ​യി നി​ല​ത്തേ​ക്കു കൊ​ണ്ടു​വ​രി​ക. കൈ​പ്പ​ത്തി​ക​ള്‍ നി​ല​ത്തേ​ക്കു കൊ​ണ്ടു​വ​രാ​ന്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ കാ​ല്‍മു​ട്ടു​ക​ള്‍ വ​ള​യ്ക്കാം. കാ​ല്‍മു​ട്ടു​ക​ള്‍ നി​വ​ര്‍ത്താ​ന്‍ പ​തി​യെ ശ്ര​മി​ക്കു​ക.
 
അ​ശ്വ​സ​ഞ്ചാ​ല​നാ​സ​നം 

ശ്വാ​സം ഉ​ള്ളി​ലേ​ക്കെ​ടു​ത്ത് വ​ല​തു​കാ​ല്‍ പു​റ​കി​ലേ​ക്കു പ​റ്റാ​വു​ന്ന​ത്ര വ​ലി​ച്ചു പി​ടി​ക്കു​ക. പി​ന്നീ​ട് വ​ല​തു​കാ​ല്‍മു​ട്ട് ത​റ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന് മു​ക​ളി​ലേ​ക്ക് നോ​ക്കു​ക. ഇ​ട​തു​പാ​ദം കൈ​പ്പ​ത്തി​ക​ള്‍ക്കു ന​ടു​വി​ലാ​ണ് ഇ​രി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

ദ​ണ്ഡാ​സ​നം

ശ്വാ​സം ഉ​ള്ളി​ലേ​ക്കെ​ടു​ക്കു​ന്ന​തി​നോ​ടൊ​പ്പം, കാ​ല്‍ പി​ന്നി​ലേ​ക്കെ​ടു​ത്ത്, മു​ഴു​വ​ന്‍ ശ​രീ​ര​വും ഒ​രു നേ​ർ രേ​ഖ​യി​ല്‍ നി​ര്‍ത്തു​ക. കൈ​ക​ള്‍ ത​റ​യ്‌​ക്ക് ലം​ബ​മാ​ക്കി വ​യ്‌​ക്കു​ക.

അ​ഷ്ടാം​ഗ ന​മ​സ്‌​ക്കാ​രം

പ​തു​ക്കെ കാ​ല്‍മു​ട്ടു​ക​ള്‍ നി​ല​ത്തേ​ക്കു കൊ​ണ്ടു​വ​ന്ന് ശ്വാ​സം പു​റ​ത്തു​വി​ടു​ക. ഇ​ടു​പ്പ് അ​ല്പം പി​ന്നി​ലേ​ക്ക് എ​ടു​ത്ത്, മു​ന്നോ​ട്ട് ഉ​രു​സി​യി​റ​ങ്ങി നെ​ഞ്ചും താ​ടി​യും ത​റ​യി​ല്‍ മു​ട്ടി​ക്കു​ക. പി​ൻ​വ​ശം അ​ൽ​പം ഉ​യ​ര്‍ത്ത​ണം. ര​ണ്ടു കൈ​ക​ളും, കാ​ലു​ക​ളും, കാ​ല്‍മു​ട്ടു​ക​ളും, നെ​ഞ്ചും, താ​ടി​യും ത​റ​യെ സ്പ​ര്‍ശി​ക്ക​ണം.

ഭു​ജം​ഗാ​സ​നം

മു​ന്നോ​ട്ട് ഉ​രു​സി നെ​ഞ്ച് ഉ​യ​ര്‍ത്തു​ക. കൈ​മു​ട്ടു​ക​ള്‍ മ​ട​ങ്ങി​യി​രി​ക്ക​ട്ടെ. തോ​ളു​ക​ള്‍ ചെ​വി​ക​ള്‍ക്ക് അ​ക​ലെ​യാ​യി​രി​ക്ക​ണം. മു​ക​ളി​ലേ​ക്ക് നോ​ക്കു​ക. ശ്വാ​സം ഉ​ള്ളി​ലേ​ക്കെ​ടു​ക്കു​ന്ന​തി​നോ​ടൊ​പ്പം നെ​ഞ്ച് മു​ന്നി​ലേ​ക്ക് ത​ള്ളാ​ന്‍ ശ്ര​മി​ക്കു​ക. അ​ധി​കം ബ​ലം പി​ടി​ക്ക​രു​ത്.

പ​ര്‍വ​താ​സ​നം

ശ്വാ​സം വി​ട്ടു​കൊ​ണ്ട് ഇ​ടു​പ്പും ന​ട്ടെ​ല്ലും ഉ​യ​ര്‍ത്തു​ക. നെ​ഞ്ച് താ​ഴേ​ക്ക് അ​മ​ർ​ത്തു​ക. പ​റ്റു​മെ​ങ്കി​ല്‍ ഉ​പ്പൂ​റ്റി ത​റ​യി​ല്‍ അ​മ​ര്‍ത്തി ന​ട്ടെ​ല്ല് ഉ​യ​ര്‍ത്താ​ന്‍ ശ്ര​മം ന​ട​ത്തു​ക. 

അ​ശ്വ​സ​ഞ്ചാ​ല​നാ​സ​നം

ശ്വാ​സം ഉ​ള്ളി​ലേ​ക്കെ​ടു​ത്തു വ​ല​തു​പാ​ദം മു​ന്നി​ലേ​ക്ക് ര​ണ്ടു കൈ​ക​ള്‍ക്കു​മി​ട​യി​ലേ​ക്കു കൊ​ണ്ടു വ​രി​ക. ഇ​ട​തു​കാ​ല്‍ ത​റ​യി​ല്‍ മു​ട്ടും. ഇ​ടു​പ്പു​ക​ള്‍ താ​ഴേ​ക്ക​മ​ർ​ത്തി മു​ക​ളി​ലേ​ക്ക് നോ​ക്കു​ക. പ​തി​യെ കാ​ല്‍മു​ട്ടു​ക​ള്‍ നീ​ട്ടി​പ്പി​ടി​ച്ച് മൂ​ക്കു​കൊ​ണ്ട് കാ​ല്‍മു​ട്ടു​ക​ള്‍ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക.

ഹ​സ്ത​പാ​ദാ​സ​നം

ശ്വാ​സം പു​റ​ത്തേ​ക്കു വി​ട്ട് ഇ​ട​തു​കാ​ല്‍ മു​ന്നോ​ട്ടു കൊ​ണ്ടു​വ​രി​ക. കാ​ല്‍മു​ട്ടു​ക​ള്‍ മ​ട​ക്കാം. പ​തു​ക്കെ കാ​ല്‍മു​ട്ടു​ക​ള്‍ നി​വ​ര്‍ത്തി കാ​ല്‍മു​ട്ടു​ക​ളി​ല്‍ മൂ​ക്ക് മു​ട്ടി​ക്കാ​ൻ നോ​ക്കു​ക. ശ്വ​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ക.

ഹ​സ്ത ഉ​ത്ത​നാ​സ​നം

ശ്വാ​സം ഉ​ള്ളി​ലേ​യ്‌​ക്കെ​ടു​ത്തു ന​ട്ടെ​ല്ല് മു​ക​ളി​ലേ​ക്കു നി​വ​ര്‍ത്തു​ക. കൈ​ക​ള്‍ ഉ​യ​രു​ന്നു. സാ​വ​കാ​ശം പി​ന്നി​ലേ​ക്ക് വ​ള​യു​ക. ഇ​ടു​പ്പ് അ​ല്പം പു​റ​ത്തേ​ക്ക് ഉ​ന്തി​യി​രി​ക്ക​ണം. ഭു​ജ​ങ്ങ​ള്‍ ചെ​വി​ക്കു സ​മീ​പ​മാ​യി​രി​ക്ക​ണം. മു​ക​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ല്‍ വ​ലി​യേ​ണ്ട​ത്, പി​ന്നി​ലേ​ക്ക​ല്ല.

ത​ടാ​സ​നം

ശ്വാ​സം വി​ടു​ന്ന​തി​നോ​ടൊ​പ്പം, ആ​ദ്യം ശ​രീ​രം നി​വ​ര്‍ത്തി​പ്പി​ടി​ച്ച്, കൈ​ക​ള്‍ താ​ഴേ​ക്കു കൊ​ണ്ടു​വ​രി​ക. ഈ ​സ്ഥി​തി​യി​ല്‍ വി​ശ്ര​മി​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top