08
December 2019 - 1:14 am IST

Download Our Mobile App

Flash News
Archives

Crime

യുവാവിനെ മൂന്നാറിലെത്തിച്ച് യുവതിയും സംഘവും പണം തട്ടിയെടുത്തതായി പരാതി

Published:14 June 2019

എറണാകുളം സ്വദേശിയായ യുവാവാണ് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്. എറണാകുളത്തു തന്നെയുള്ള യുവതിയാണ് യുവാവിനെ പ്രലോഭിച്ച് മൂന്നാറിലെത്തിച്ചത്. 

ഇടുക്കി: യുവാവിനോട് അടുപ്പം കാണിച്ച് കെണിയിലാക്കി മൂന്നാറിലെത്തിച്ച് യുവതി പണം തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ നാലു പേരെ പൊലീസ് പിടികൂടി. എറണാകുളം സ്വദേശിയായ യുവാവാണ് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്. എറണാകുളത്തു തന്നെയുള്ള യുവതിയാണ് യുവാവിനെ പ്രലോഭിച്ച് മൂന്നാറിലെത്തിച്ചത്. 

ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച മൂന്നാര്‍ പൊലീസ് മൂന്നു പേരെ പിടികൂടിയിട്ടുണ്ട്. ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു വരുന്ന സൈമണ്‍ (20), നിബിന്‍ (18), സുബിന്‍ (20), അബിന്‍ (19) എന്നിവരെയാണ് പിടികൂടിയിട്ടുള്ളത്. കഴിഞ്ഞ മെയ് 28 നാണ് യുവതി യുവാവിനെയും കൂട്ടി മൂന്നാറിലെത്തിയത്. 

മൂന്നാര്‍ കോളനിയിലെ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും ചെയ്തു. മുറിയില്‍ കടന്ന് അല്പം സമയത്തിനകം തന്നെ യുവതിയോടൊപ്പം എത്തിയിരുന്ന എറണാകുളം സ്വദേശികളായ രണ്ടു പേര്‍ മുറിയിലെത്തി കതകടച്ച് യുവാവിനെ ബലമായി കീഴ്‌പ്പെടുത്തുകയും കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണ്ണമാല തട്ടിയെടുക്കുകയും ചെയ്തു. 

യുവാവിന്‍റെ പക്കലുണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുത്ത് അതിലുണ്ടായിരുന്ന ഇരുപതിനായിരം രൂപ യുവതിയും സംഘവും പിന്‍വലിക്കുകയും ചെയ്തു. 


വാർത്തകൾ

Sign up for Newsletter



top