07
December 2019 - 4:43 pm IST

Download Our Mobile App

Flash News
Archives

National

cleaning

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ വഡോദരയിൽ ഏഴു പേർ ശ്വാസംമുട്ടി മരിച്ചു

Published:15 June 2019

നാല് പേര്‍ ശുചീകരണ തൊഴിലാളികളും. വഡോദരയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഫര്‍തികുയ് ഗ്രാമത്തിലാണ് സംഭവം. ഒരു ശുചീകരണ തൊഴിലാളിക്ക് ഉള്ളിൽ നിന്ന് പുറത്ത് വരാന്‍ കഴിയാതെ വന്നതോടെ മറ്റ് തൊഴിലാളികള്‍ രക്ഷിക്കാന്‍ ഇറങ്ങിയതാണ് ദുരന്തത്തിന് കാരണം.

വഡോദര: അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. ശുചീകരണത്തൊഴിലാളികളും ഹോട്ടൽ ജീവനക്കാരുമാണ് മരിച്ചത്. ഹോട്ടലിൽ നിന്നുള്ള അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടയിൽ ശ്വാസതടസം ഉണ്ടായതാണ് മരണ കാരണം.

മരിച്ചവരില്‍ മൂന്ന് പേര്‍ ഹോട്ടല്‍ ജീവനക്കാരാണ്. നാല് പേര്‍ ശുചീകരണ തൊഴിലാളികളും. വഡോദരയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഫര്‍തികുയ് ഗ്രാമത്തിലാണ് സംഭവം. ഒരു ശുചീകരണ തൊഴിലാളിക്ക് ഉള്ളിൽ നിന്ന് പുറത്ത് വരാന്‍ കഴിയാതെ വന്നതോടെ മറ്റ് തൊഴിലാളികള്‍ രക്ഷിക്കാന്‍ ഇറങ്ങിയതാണ് ദുരന്തത്തിന് കാരണം.

സംഭവത്തിന് ശേഷം ഹോട്ടൽ മാനേജർ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരുകയാണ്.


വാർത്തകൾ

Sign up for Newsletter



top