07
May 2021 - 4:46 pm IST

Download Our Mobile App

Flash News
Archives

Mollywood

unda

സൂപ്പർതാരങ്ങളുടെ ആരാധകരോട് ഒരപേക്ഷ, കുറിപ്പുമായി എം.എ നിഷാദ്

Published:15 June 2019

നൂറ് കിന്‍റൽ തളളുകളും, ജട്ടി മാഹാത്മ്യവും കണ്ട് കൈയടിക്കുന്നതിനേക്കാളും, പാലഭിഷേകം നടത്തി കാഹളം മുഴക്കുന്നതിനേക്കാളും എത്രയോ അഭികാമ്യമാണ്, നല്ല സിനിമകളേ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്...
മോഹൻലാലും മമ്മൂട്ടിയും സൂപ്പർ നടന്മാരാണ്, അവരുടെ ഫാൻസ് ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന സത്യം ആർക്കും നിഷേധിക്കാനാവില്ല.

നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടി തിയെറ്ററുകളിൽ വിജയകരമായി മുന്നേറുക‍യാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട. ഉണ്ട എന്ന മമ്മൂട്ടി ചിത്രം മലയാള സിനിമയുടെ വസന്ത കാലത്തേക്കുള്ള തിരിച്ചുപോക്കാണെന്ന് സംവിധായകൻ എം.എ നിഷാദ്. എസ്ഐ മണികണ്ഠനെയാണ് ഞാനീ സിനിമയിൽ കണ്ടത് മമ്മൂട്ടിയെ അല്ല.

നൂറ് കിന്‍റൽ തളളളുകളും, ജട്ടി മാഹാത്മ്യവും കണ്ട് കൈയടിക്കുന്നതിനേക്കാളും, പാലഭിക്ഷേകം നടത്തി കാഹളം മുഴക്കുന്നതിനേക്കാളും എത്രയോ അഭികാമ്യമാണ്, നല്ല സിനിമകളേ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് എം.എ നിഷാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഉണ്ട
അതൊരു തിരിച്ചറിവാണ്..അങ്ങനെ പറയാനാണിഷ്ടം...അതൊരു തിരിച്ച് പോക്കുമാണ്..മലയാള സിനിമയുടെ വസന്തകാലത്തേക്കുളള തിരിച്ച് പോക്ക്....മഹാനായ ലെനിൻ പറഞ്ഞത് പോലെ സിനിമ ഈ നൂറ്റാണ്ടിന്‍റേയും,അടുത്ത നൂറ്റാണ്ടിന്‍റേയും കലയാണ്... സിനിമ ആസ്വദിക്കുന്നവരുമുണ്ട്, ആഘോഷിക്കുന്നവരുമുണ്ട്... രണ്ട് വിഭാഗങ്ങളും ഇവിടെ വേണം..

പക്ഷെ സിനിമ എന്ന കല പ്രേക്ഷകരുമായീ കൂടുതൽ സംവേദിക്കണം എന്നാണ് എന്‍റെ അഭിപ്രായം...അതിലൂടെ ആസ്വാദനത്തിന്‍റെ നവ തലങ്ങളിലും, പുതിയ പുതിയ അനുഭൂതികളിലും പ്രേക്ഷക മനസ്സ് സഞ്ചരിക്കും.. അത്തരം ഒരു കാലം നമ്മുടെ കൊച്ച് കേരളത്തിലുണ്ടായിരുന്നു... എഴുപതുകളിലെ ഒടുക്കത്തിലും എൺപതുകളുടെ തുടക്കത്തിലും...

പ്രതിഭാധനരായ സംവിധായകർ ...നിശ്ചയദാർഡ്യമുളള നിർമ്മാതാക്കൾ...സമൂഹത്തോട് പ്രതിബദ്ധതയുളള കഥാകൃത്തുകൾ...അതിനെല്ലാമുപരി കലാബോധമുളള പ്രേക്ഷകർ...ആ ഒരു കൂട്ടായ്മ അതാണ് മലയാള സിനിമയേ മറ്റുളളവരിൽ നിന്നും വ്യത്യസ്തമാക്കിയത്.. ഇതര ഭാഷാ ചിത്രങ്ങൾ മലയാള സിനിമയേ പാഠപുസ്തകമായി കണ്ട നാളുകളായിരുന്നു അത്...

ആ സിനിമകളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ രണ്ട് നടന്മാർ (താരങ്ങളല്ല) മമ്മൂട്ടിയും, മോഹൻലാലും പ്രേക്ഷകമനസ്സിൽ സ്ഥാനം പിടിച്ച്, ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ മികച്ച നടൻമാരായി.. അതിനവർക്ക് തുണയായത് അവർ അവതരിപ്പിച്ച റിയലിസ്റ്റിക്ക് സിനിമയിലെ കഥാപാത്രങ്ങളാണ്...''ഉണ്ട''യെ പറ്റി പറയുമ്പോൾ എന്തിന് ഇതൊക്കെ സൂചിപ്പിക്കണം എന്ന് ചിന്തിക്കുന്നവരുണ്ടാകും...ഒരു കാര്യം പറയട്ടെ ഇതൊരു റിവ്യൂ അല്ല...ഉണ്ട എന്ന സിനിമ കണ്ട ശേഷമുളള ചില ചിന്തകൾ കുറിക്കുന്നു എന്ന് മാത്രം...
ഉണ്ട ഒരു അനുഭവമാണ്.

നമ്മുടെ ചുറ്റും സംഭവിക്കുന്ന,നമ്മുക്ക് ഒട്ടും പരിചിതമല്ലാത്ത ജീവിത യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ച്ച...
ഖാലിദ് റഹ്മാന് അഭിമാനിക്കാം, ഒരു നല്ല സിനിമ സംവിധാനം ചെയ്തതിലുപരി, നമ്മുടെ നാട്, സ്വർഗ്ഗ തുല്ല്യമാണെന്ന് ഓരോ പ്രേക്ഷകനേയും ഓർമ്മപ്പെടുത്തിയതിൽ..അവിടെ നിങ്ങൾ വിജയിച്ചിരിക്കുന്നു..ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെളളം എന്ന ചിത്രത്തിലുടെ realistic സംസ്കാരം സിനിമയിൽ കൊണ്ട് വന്ന് തെളിയിച്ച താങ്കൾ, മമ്മൂട്ടി എന്ന സൂപ്പർ താരത്തേ വെച്ച് രണ്ടാമത്തെ ചിത്രം ചെയ്തപ്പോൾ, SI മണികണ്ഠനേയും കൊണ്ടാണ് ഛത്തിസ്ഗഡിലേക്ക് നിങ്ങൾ വണ്ടി കേറിയത്..

ഞങ്ങൾ പ്രേക്ഷകരേ ഞങ്ങൾക്ക് ഒട്ടും പരിചിതമല്ലാത്ത ഭൂമികയിലേക്ക് നിങ്ങൾ, മണികണ്ഠന്‍റേയും അയാളുടെ ട്രൂപ്പിലെ പിളളേരുടേയും കൂടെ കൂട്ടി കൊണ്ട് പോയി...ഏതൊരു സാഹചര്യത്തേയും സാമാന്യബുദ്ധി കൊണ്ട് നേരിടാൻ കഴിവുളള കേരള പൊലീസിനെ അതിഭാവുകത്വമില്ലാതെ, അവതരിപ്പിക്കാൻ SI മണികണ്ഠനും കൂട്ടർക്കും കഴിഞ്ഞു എന്നുളളതാണ് ഈ സിനിമയുടെ വിജയം..S I മണികണ്ഠനെയാണ് ഞാനീ സിനിമയിൽ കണ്ടത് മമ്മൂട്ടിയെ അല്ല...‌

ഈ ചിത്രം പറഞ്ഞ അല്ലെങ്കിൽ ചർച്ച ചെയ്ത രാഷ്ട്രീയം, ജാതീയത, അതൊക്കെ വർത്തമാനകാലത്ത് ഏറെ പ്രസക്തം...ചിത്രത്തിൽ ആ മണ്ണിന്‍റെ ഉടമയായ ആദിവാസിയെ അവതരിപ്പിച്ച നടൻ...അയാളുടെ നിസ്സഹായവസ്ഥ..നെഞ്ചിലിപ്പോഴും ഒരു വേദനയായി അവശേഷിക്കുന്നു...സൂപ്പർതാരങ്ങളുടെ ആരാധകരോട് ഒരപേക്ഷ.. ഇത്തരം, സിനിമകളാണ് നിങ്ങൾ ആഘോഷിക്കേണ്ടത്. ഈ സിനിമകൾ പ്രദർശിപ്പിക്കുന്ന തിയെറ്ററുകളാണ് നിങ്ങൾ ഉത്സവ പറമ്പുകളാക്കേണ്ടത്...

നൂറ് കിന്‍റൽ തളളുകളും, ജട്ടി മാഹാത്മ്യവും കണ്ട് കൈയടിക്കുന്നതിനേക്കാളും, പാലഭിഷേകം നടത്തി കാഹളം മുഴക്കുന്നതിനേക്കാളും എത്രയോ അഭികാമ്യമാണ്, നല്ല സിനിമകളേ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്...
മോഹൻലാലും മമ്മൂട്ടിയും സൂപ്പർ നടന്മാരാണ്, അവരുടെ ഫാൻസ് ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന സത്യം ആർക്കും നിഷേധിക്കാനാവില്ല...

പക്ഷെ, മലയാള സിനിമ മാറുകയാണ്...ആ മാറ്റത്തിൽ മുഖ്യ പങ്ക് വഹിക്കാനുളളത് നിങ്ങൾ ആരാധകർക്കാണ്..
''ഉണ്ട''.''തമാശ'' ''വൈറസ്,''ഇഷ്ക്''''അതെ നല്ല സിനിമയുടെ വസന്ത കാലത്തേക്ക് നമ്മുക്ക് തിരിച്ച് പോകാം..
''ഉണ്ട'' വേറിട്ടൊരു ദൃശ്യാവതരണം തന്നെ...


വാർത്തകൾ

Sign up for Newslettertop