23
September 2020 - 12:22 pm IST

Download Our Mobile App

Football

കോപ്പ അമേരിക്കയിൽ ബ്രസീലിന് വിജയത്തുടക്കം

Published:15 June 2019

50, 53 മിനിറ്റുകളില്‍ ഫിലിപ്പെ കുടിഞ്ഞോ ബ്രസീലിനുവേണ്ടി രണ്ട് ഗോള്‍ നേടി. കളി അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രമിരിക്കെ എവര്‍ട്ടണ്‍ മൂന്നാം ഗോള്‍ നേടി. 

റിയൊ ഡി ജനീറോ: കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തില്‍ തകർപ്പൻ വിജയം സ്വന്തമാക്കി ബ്രസീല്‍. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീല്‍ ബൊളീവിയയെ പരാജയപ്പെടുത്തിയത്.

50, 53 മിനിറ്റുകളില്‍ ഫിലിപ്പെ കുടിഞ്ഞോ ബ്രസീലിനുവേണ്ടി രണ്ട് ഗോള്‍ നേടി. കളി അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രമിരിക്കെ എവര്‍ട്ടണ്‍ മൂന്നാം ഗോള്‍ നേടി. 

കോപ്പ അമേരിക്ക ചരിത്രത്തില്‍ ബ്രസീലിന്റെ നൂറാം ജയമായിരുന്നിത്. ആദ്യ പകുതില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച ബ്രസീല്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍.

മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഹെഡറിലൂടെ കുടിഞ്ഞോ സ്കോർ ഉയർത്തി. 85ാം മിനിറ്റില്‍ എവര്‍ട്ടന്‍റെ ഗോളിലൂടെ ബ്രസീൽ 3-0ത്തിന് ബൊളിവിയയെ തുരത്തി. വെനസ്വെലയുമായി 19നാണ് ബ്രസീലിന്‍റെ അടുത്ത മത്സരം. 
 


വാർത്തകൾ

Sign up for Newsletter



top