23
July 2019 - 11:05 pm IST

Download Our Mobile App

Flash News
Archives

Yoga

health-benefits-of-yoga

സമാധാനം ആരോഗ്യം "യോഗ"

Published:16 June 2019

മ​​നു​​ഷ്യ​​നി​​ല്‍ ഉ​​റ​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന അ​​ന​​ന്ത​​വും അ​​ത്ഭു​​ത​​ക​​ര​​വു​​മാ​​യ ശ​​ക്തി​​യും ചൈ​​ത​​ന്യ​​വും ഉ​​ണ​​ര്‍ത്തി വി​​ക​​സി​​പ്പി​​ച്ച് അ​​വ​​നെ ഉ​​ത്കൃ​​ഷ്ട​​മാ​​യ വ​​ഴി​​യി​​ലൂ​​ടെ പ​​രി​​പൂ​​ര്‍ണ്ണ​​ത​​യി​​ലേ​​ക്കു ന​​യി​​ക്കു​​ക എ​​ന്ന​​താ​​ണു യോ​​ഗ​​യു​​ടെ ല​​ക്ഷ്യം

മ​​നു​​ഷ്യ​​ന്‍റെ ശാ​​രീ​​രി​​ക​​വും മാ​​ന​​സി​​ക​​വും സാ​​ന്മാ​​ര്‍ഗ്ഗി​​ക​​വും ആ​​ത്മീ​​യ​​വു​​മാ​​യ എ​​ല്ലാ പ്ര​​ശ്ന​​ങ്ങ​​ള്‍ക്കും ശാ​​ശ്വ​​ത പ​​രി​​ഹാ​​രം ത​​രു​​ന്ന ഒ​​രേ ഒ​​രു ശാ​​സ്ത്ര​​ശാ​​ഖ​​യാ​​ണു ഭാ​​ര​​ത​​ത്തി​​ന്‍റെ സ്വ​​ന്തം യോ​​ഗ. മ​​നു​​ഷ്യ​​നി​​ല്‍ ഉ​​റ​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന അ​​ന​​ന്ത​​വും അ​​ത്ഭു​​ത​​ക​​ര​​വു​​മാ​​യ ശ​​ക്തി​​യും ചൈ​​ത​​ന്യ​​വും ഉ​​ണ​​ര്‍ത്തി വി​​ക​​സി​​പ്പി​​ച്ച് അ​​വ​​നെ ഉ​​ത്കൃ​​ഷ്ട​​മാ​​യ വ​​ഴി​​യി​​ലൂ​​ടെ പ​​രി​​പൂ​​ര്‍ണ്ണ​​ത​​യി​​ലേ​​ക്കു ന​​യി​​ക്കു​​ക എ​​ന്ന​​താ​​ണു യോ​​ഗ​​യു​​ടെ ല​​ക്ഷ്യം. 

യോ​​ഗ എ​​ന്നാ​​ല്‍

യോ​​ജി​​ക്കു​​ക എ​​ന്ന​​ര്‍ത്ഥ​​മു​​ള്ള ‘യു​​ജ്’ എ​​ന്ന ധാ​​തു​​വി​​ല്‍ നി​​ന്നാ​​ണു യോ​​ഗ എ​​ന്ന വാ​​ക്കു​​ണ്ടാ​​യ​​ത്. ജീ​​വാ​​ത്മ​​പ​​ര​​മാ​​ത്മ ഐ​​ക്യം എ​​ന്നും പ്ര​​വൃ​​ത്തി​​യി​​ല്‍ മ​​ന​​സി​​ന്‍റെ ഏ​​കാ​​ഗ്ര​​ത എ​​ന്നും യോ​​ഗ’​​യെ വ്യാ​​ഖ്യാ​​നി​​ക്കാ​​റു​​ണ്ട്.

ആ​​സ​​നം

ശ​​രീ​​ര​​ത്തി​​നും മ​​ന​​സി​​നും യോ​​ജി​​ച്ച സ​​ന്തോ​​ഷം ന​​ല്‍കു​​ന്ന ഇ​​രി​​പ്പാ​​ണ് ആ​​സ​​നം. അ​​പ്പോ​​ള്‍ യോ​​ഗാ​​സ​​നം എ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ ജീ​​വാ​​ത്മാ​​വി​​നെ​​യും പ​​ര​​മാ​​ത്മാ​​വി​​നെ​​യും ഐ​​ക്യ​​ത്തി​​ലാ​​ക്കു​​ന്ന, ശ​​രീ​​ര​​ത്തി​​നും മ​​ന​​സി​​നും യോ​​ജി​​ച്ച ഇ​​രി​​പ്പാ​​ണു യോ​​ഗാ​​സ​​നം.

ഭ​​ഗ​​വ​​ത്ഗീ​​ത​​യി​​ലെ യോ​​ഗ

ജ്ഞാ​​നം, ക​​ര്‍മ്മം, ഭ​​ക്തി എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു​​ത​​രം യോ​​ഗ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ഭ​​ഗ​​വ​​ത്ഗീ​​ത​​യി​​ല്‍ പ​​റ​​യു​​ന്നു​​ണ്ട്. രാ​​ജ​​യോ​​ഗം (ജ്ഞാ​​ന​​യോ​​ഗം, ധ്യാ​​ന​​യോ​​ഗം), ക​​ര്‍മ്മ​​യോ​​ഗം, ഉ​​പാ​​സ​​നാ​​യോ​​ഗം, അ​​നാ​​സ​​ക്തി യോ​​ഗം, ഹ​​ഠ​​യോ​​ഗം, എ​​ന്നീ പ​​ല​​ത​​രം യോ​​ഗ​​ക​​ള്‍ പി​​ന്നീ​​ടു​​ണ്ടാ​​യി. യോ​​ഗ ചെ​​യ്യു​​ന്ന​​യാ​​ളു​​ടെ മ​​നോ​​ഭാ​​വ​​ത്തെ​​ക്കു​​റി​​ക്കു​​ന്ന​​വ​​യാ​​ണ് ഈ ​​പ്ര​​യോ​​ഗ​​ങ്ങ​​ള്‍. കേ​​വ​​ല​​മാ​​യ അ​​റി​​വോ മ​​ന്ത്ര​​ജ​​പ​​മോ അ​​ല്ല യോ​​ഗ. ല​​ക്ഷ്യം അ​​ഥ​​വാ മോ​​ക്ഷം സാ​​ധി​​ക്കാ​​നാ​​യി ഫ​​ലേ​​ച്ഛ കൂ​​ടാ​​തെ ഏ​​തു ക​​ര്‍മ്മ​​വും ചെ​​യ്യു​​ക എ​​ന്ന​​താ​​ണു ഭ​​ഗ​​വ​​ത്ഗീ​​ത​​യി​​ലെ യോ​​ഗ’ മു​​ന്നോ​​ട്ടു വ​​യ്ക്കു​​ന്ന സ​​ന്ദേ​​ശം.

പ​​ത​​ഞ്ജ​ലി​​യു​​ടെ യോ​​ഗ

ബി.​​സി. 300ല്‍ ​​ജീ​​വി​​ച്ചി​​രു​​ന്ന മ​​ഹാ​​പ​​ണ്ഡി​​ത​​രും സം​​സ്കൃ​​ത വ്യാ​​ക​​ര​​ണ​​ത്തി​​ന്‍റെ​​യും ആ​​യു​​ര്‍വ്വേ​​ദ​​ത്തി​​ന്‍റെ​​യും ആ​​ചാ​​ര്യ​​നു​​മാ​​യി​​രു​​ന്ന പ​​ത​​ഞ്ജ​​ലി മ​​ഹ​​ര്‍ഷി. അ​​ന്നു നി​​ല​​വി​​ലി​​രു​​ന്ന യോ​​ഗാ​​സ​​ന മു​​റ​​ക​​ളെ​​ല്ലാം സ​​മാ​​ഹ​​രി​​ച്ച് പ​​ഠി​​ച്ച് ന്യൂ​​ന​​ത​​ക​​ള്‍ പ​​രി​​ഹ​​രി​​ച്ച് ശാ​​സ്ത്ര​​ത്തി​​ന്‍റെ​​യും മ​​ന:​​ശാ​​സ്ത്ര​​ത്തി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഒ​​രു ഗ്ര​​ന്ഥം ത​​യ്യാ​​റാ​​ക്കി​​യ​​തു പ​​ത​​ഞ്ജ​​ലി​​യാ​​ണ്. യോ​​ഗ​​സൂ​​ത്രം അ​​ഥ​​വാ അ​​ഷ്ടാം​​ഗ​​യോ​​ഗം എ​​ന്നാ​​ണീ ഗ്ര​​ന്ഥ​​ത്തി​​ന്‍റെ പേ​​ര്.
.
യോ​​ഗ​​യു​​ടെ മെ​​ച്ചം

  • യോ​​ഗാ​​സ​​ന​​ത്തി​​നു ‌വ്യാ​​യാ​​മ​​ങ്ങ​​ളെ​​ക്കാ​​ള്‍ എ​​ടു​​ത്തു പ​​റ​​യാ​​വു​​ന്ന ഒ​​രു​പാ​​ട് മെ​​ച്ച​​ങ്ങ​​ളു​​ണ്ട​ന്ന്  ആ​​ധു​​നി​​ക പ​​ഠ​​ന​​ങ്ങ​​ള്‍ തെ​​ളി​​യി​​ക്കു​​ന്നു.
  • ബാ​​ല്യം തൊ​​ട്ട് ജീ​​വി​​താ​​വ​​സാ​​നം വ​​രെ തു​​ട​​രാ​​ന്‍ ക​​ഴി​​യു​​ന്ന ഒ​​രു വ്യാ​​യാ​​മ​​മാ​​ണു യോ​​ഗാ​​സ​​നം. പ്രാ​​യ​​ത്തി​​നും വ്യ​​ക്തി​​ക​ളു​​ടെ സൗ​​ക​​ര്യ​​ത്തി​​നും അ​​നു​​സ​​രി​​ച്ച് വി​​വി​​ധ ആ​​സ​​ന​​ങ്ങ​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ക്കാം.
  •  ആ​​സ​​ന​​ങ്ങ​​ള്‍ പേ​​ശി​​ക​​ളെ ആ​​യ​​വു​​ള്ള​​താ​​ക്കു​​മ്പോ​​ള്‍ മ​​റ്റു കാ​​യി​​ക​​ക​​ല​​ക​​ള്‍ പേ​​ശി​​ക​​ളെ കാ​​ഠി​​ന്യ​​മു​​ള്ള​​താ​​ക്കു​​ന്നു.
  • ശ​​രീ​​ര​​ത്തി​​ന്മേ​​ലു​​ള്ള നി​​യ​​ന്ത്ര​​ണ​​ത്തി​​നും മ​​നോ​​നി​​യ​​ന്ത്ര​​ണ​​ത്തി​​നും സ​​ഹാ​​യി​​ക്കു​​ന്നു.
  • ആ​​സ​​ന​​ങ്ങ​​ളോ​​ടൊ​​പ്പം ത​​ന്നെ പ്രാ​​ണാ​​യാ​​മം കൂ​​ടി ന​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ ശ്വാ​​സ നി​​യ​​ന്ത്ര​​ണ​​ത്തി​​നും അ​​തു​ വ​​ഴി​​യു​​ള്ള മ​​റ്റു പ്ര​​യോ​​ജ​​ന​​ങ്ങ​​ള്‍ കൂ​​ടി ല​​ഭി​​ക്കു​​ന്നു.
  • യോ​​ഗാ​​സ​​ന​​ങ്ങ​​ള്‍ ഊ​​ര്‍ജ്ജ​​ത്തെ ശേ​​ഖ​​രി​​ക്കു​​മ്പോ​​ള്‍ മ​​റ്റു കാ​​യി​​ക​​ക​​ല​​ക​​ള്‍ ഊ​​ര്‍ജ്ജ​​ത്തെ പു​​റം​​ത​​ള്ളു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. അ​​തു​​കൊ​​ണ്ട് യോ​​ഗ ചെ​​യ്യു​​ന്ന​​വ​​ര്‍ക്ക് കു​​റ​​ച്ച് ആ​​ഹാ​​രം ക​​ഴി​​ച്ചാ​​ല്‍ മ​​തി​​യാ​​കും.
  • യോ​​ഗാ​​സ​​നം ഒ​​രു ചി​​കി​​ത്സാ രീ​​തി കൂ​​ടി​​യാ​​ണ്.  യോ​​ഗ​​ചാ​​ര്യ​​ന്മാ​​രു​​ടെ നി​​ര്‍ദ്ദേ​​ശ​​പ്ര​​കാ​​രം രോ​​ഗി​​ക​​ള്‍ ആ​​സ​​നം അ​​ഭ്യ​​സി​​ച്ചാ​​ല്‍ പ​​ല രോ​​ഗ​​ങ്ങ​​ള്‍ക്കും ശ​​മ​​ന​​മു​​ണ്ടാ​​കും. രോ​​ഗ​​മി​​ല്ലാ​​ത്ത​​വ​​ര്‍ക്കു രോ​​ഗ​​പ്ര​​തി​​രോ​​ധ ചി​​കി​​ത്സ​​യ്ക്കു സ​​മ​​മാ​​ണു യോ​​ഗ.
  • യോ​​ഗാ​​സ​​ന​​ങ്ങ​​ള്‍ വി​​ശ്ര​​മ​​വേ​​ള​​ക​​ളി​​ലെ ഒ​​രു വി​​നോ​​ദം കൂ​​ടി​​യാ​​ണ്.

യോ​​ഗ പ​​രി​​ശീ​​ല​​നം ശ്ര​​ദ്ധി​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ള്‍

കാ​​റ്റും വെ​​ളി​​ച്ച​​വു​​മു​​ള്ള ശു​​ചി​​ത്വ​​മു​​ള്ള മു​​റി​​യോ ടെ​​റ​​സ്സി​​ന്‍റെ മു​​ക​​ളി​​ലോ യോ​​ഗ ചെ​​യ്യു​​ന്ന​​താ​​ണു ന​​ല്ല​​ത്. ന​​ല്ല വീ​​തി​​യും നീ​​ള​​വും ക​​ട്ടി​​യു​​ള്ള​​തു​​മാ​​യ കോ​​ട്ട​​ണ്‍ ബെ​​ഡ്ഷീ​​റ്റോ പു​​ല്‍പ്പാ​​യ​​യോ നി​​വ​​ര്‍ത്തി അ​​തി​​ലി​​രു​​ന്ന് വേ​ണം യോ​​ഗ ചെ​​യ്യാ​​ന്‍. കി​​ഴ​​ക്കോ വ​​ട​​ക്കോ അ​​ഭി​​മു​​ഖ​​മാ​​യി ചെ​​യ്യു​​ന്ന​​താ​​ണു ന​​ല്ല​​ത്. നേ​​ര​​ത്തെ ഉ​​ണ​​ര്‍ന്ന് മ​​ല​​ശോ​​ധ​​നാ​​ദി പ്ര​​ഭാ​​ത​​ക​​ര്‍മ്മ​​ങ്ങ​​ള്‍ നി​​ര്‍വ്വ​​ഹി​​ച്ച് ദ​​ന്ത​​ശു​​ദ്ധി വ​​രു​​ത്തി ഒ​​രു​​ഗ്ലാ​​സ്സ് ശു​​ദ്ധ​​ജ​​ലം കു​​ടി​​ച്ച് കു​​ളി​​ക​​ഴി​​ഞ്ഞ് യോ​​ഗ അ​​ഭ്യ​​സി​​ക്കു​​ന്ന​​താ​​ണു ഗു​​ണ​​ക​​രം.

  • ക​​ണ്ണ​​ട​​യോ വാ​​ച്ചോ ധ​​രി​​ച്ച് യോ​​ഗ ചെ​​യ്യ​​രു​​ത്.
  • യോ​​ഗ ചെ​​യ്യു​​മ്പോ​​ള്‍ ഫാ​​ന്‍ അ​​ത്ര ന​​ല്ല​​ത​​ല്ല.
  • യോ​​ഗ​​യ്ക്കു മു​​മ്പ് അ​​വ​​ര​​വ​​ര്‍ക്ക് ഇ​​ഷ്ട​​മു​​ള്ള ഏ​​തെ​​ങ്കി​​ലും പ്രാ​​ര്‍ത്ഥ​​ന ചൊ​​ല്ലു​​ന്ന​​തു ന​​ല്ല​​താ​​ണ്.
  • തു​​ട​​ര്‍ന്ന് ര​​ണ്ട് മി​​നി​​ട്ട് ധ്യാ​​ന​​നി​​ര​​ത​​നാ​​യി ഇ​​രി​​ക്കു​​ക.
  • യോ​​ഗ ക​​ഴി​​ഞ്ഞും കു​​റ​​ച്ചു​​നേ​​രം ധ്യാ​​ന​​നി​​ര​​ത​​നാ​​യി ഇ​​രി​​ക്കു​​ക.
  • ബ​​ലം പ്ര​​യോ​​ഗി​​ച്ചും മ​​ത്സ​​രി​​ച്ചും യോ​​ഗ ചെ​​യ്യ​​രു​​ത്.
  • അ​​വ​​യ​​വ​​ങ്ങ​​ളു​​ടെ വ​​ഴ​​ക്കം അ​​നു​​സ​​രി​​ച്ച് അ​​വ​​ര​​വ​​ര്‍ക്കാ​​വും വി​​ധം മാ​​ത്ര​​മേ ഓ​​രോ ആ​​സ​​ന​​വും പ്ര​​യോ​​ഗി​​ക്കു​​വാ​​ന്‍ പാ​​ടു​​ള്ളൂ. ഒ​​ഴി​​ച്ചു കൂ​​ടാ​​ന്‍ വ​​യ്യാ​​ത്ത കാ​​ര​​ണ​​ങ്ങ​​ളാ​​ല​​ല്ലാ​​തെ യോ​​ഗ ഒ​​രു ദി​​വ​​സം​​പോ​​ലും മു​​ട​​ക്ക​​രു​​ത്.

പ്ര​​കൃ​​തി​​യെ​​ക്ക​​ണ്ട് പ​​ഠി​​ച്ച്

നി​​ബി​​ഡ​​വ​​ന​​ങ്ങ​​ളി​​ല്‍ പ​​ര്‍ണ്ണ​​ശാ​​ല​​ക​​ള്‍കെ​​ട്ടി ത​​പ​​സ​​നു​​ഷ്ഠി​​ച്ചി​​രു​​ന്ന ഋ​​ഷി​​വ​​ര്യ​​ന്‍മാ​​രു​​ടെ പ്ര​​കൃ​​തി നി​​രീ​​ക്ഷ​​ണ​​ത്തി​​ല്‍ നി​​ന്നാ​​ണു യോ​​ഗ​​യു​​ടെ ഉ​​ത്ഭ​​വം. പ്ര​​കൃ​​തി​​യെ സ​​സൂ​​ക്ഷ്മം നി​​രീ​​ക്ഷി​​ക്കു​​ക​​യും ജീ​​വ​​ജാ​​ല​​ങ്ങ​​ളു​​ടെ ചേ​​ഷ്ഠ​​ക​​ള്‍ ക​​ണ്ടു പ​​ഠി​​ക്കു​​ക​​യും ചെ​​യ്ത​​തി​​ല്‍ നി​​ന്ന് അ​​വ​​ര്‍ പ​​ല​​തും മ​​ന​​സ്സി​​ലാ​​ക്കി. അ​​വ​​യെ​​ക്കു​​റി​​ച്ച് പ​​രീ​​ക്ഷ​​ണ നി​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍ ന​​ട​​ത്തി. ഒ​​രു പൂ​​ച്ച​​പോ​​ലും ഉ​​ണ​​ര്‍ന്നെ​​ണീ​​ക്കു​​മ്പോ​​ള്‍ മൂ​​രി നി​​വ​​ര്‍ന്ന് ര​​ണ്ടോ മൂ​​ന്നോ യോ​​ഗ​​ക​​ള്‍ ചെ​​യ്താ​​ണു മ​​റ്റു പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ലേ​​ക്കു ക​​ട​​ക്കു​​ന്ന​​ത്.

കു​​ഞ്ഞു​​ങ്ങ​​ളു​​ടെ കാ​​ര്യ​​വും അ​​ങ്ങ​​നെ ത​​ന്നെ. അ​​വ​​രു​​ടെ മ​​ന​​സ്സി​​ല്‍ ഒ​​രു കാ​​ലു​​ഷ്യ​​വു​​മി​​ല്ല. എ​​പ്പോ​​ഴും സ​​ന്തോ​​ഷ​​വാ​​ന്മാ​​രും ഊ​​ര്‍ജ്ജ​​സ്വ​​ല​​രു​​മാ​​ണ്. കൊ​​ച്ചു​​കു​​ഞ്ഞു​​ങ്ങ​​ളും പ​​ല​​പ​​ല യോ​​ഗാ​​സ​​ന​​ങ്ങ​​ളും ചെ​​യ്യു​​ന്നു​​ണ്ടെ​​ന്ന് അ​​വ​​രെ നി​​രീ​​ക്ഷി​​ച്ചാ​​ല്‍ മ​​ന​​സ്സി​​ലാ​​കും. ഇ​​തെ​​ല്ലാം മ​​ന​​സ്സി​​ലാ​​ക്കി ശ​​രീ​​ര​​ഘ​​ട​​ന​​യെ​​ക്കു​​റി​​ച്ചും ആ​​രോ​​ഗ്യ​​ത്തി​​ന്‍റെ ഉ​​പാ​​ധി​​ക​​ളെ​​ക്കു​​റി​​ച്ചും സ​​മ​​ഗ്ര​​മാ​​യ അ​​റി​​വ് അ​​വ​​രു​​ണ്ടാ​​ക്കി​​യെ​​ടു​​ത്തു. ശി​​ഷ്യ​​രെ പ​​ഠി​​പ്പി​​ച്ചു.

യോ​​ഗ​​യ്ക്കു​​മു​​മ്പ്

യോ​​ഗ​​യ്ക്കു​​മു​​മ്പ് ശ​​രീ​​ര​​ത്തി​​ന് വേ​​ണ്ട അ​​യ​​വ് വ​​രു​​ത്താ​​ന്‍ ചി​​ല ല​​ഘു വ്യാ​​യാ​​മ​​ങ്ങ​​ള്‍ ചെ​​യ്തി​​രി​​ക്ക​​ണം. ശ​​രീ​​ര​​ത്തി​​ലെ ഓ​​രോ ജോ​​യി​​ന്‍റി​​നേ​​യും ച​​ലി​​പ്പി​​ച്ച് അ​​യ​​വു വ​​രു​​ത്താ​​ന്‍ ഈ ​​ല​​ഘു വ്യാ​​യാ​​മ​​ങ്ങ​​ള്‍ സ​​ഹാ​​യി​​ക്കും.
 


വാർത്തകൾ

Sign up for Newsletter



top