23
July 2019 - 11:24 pm IST

Download Our Mobile App

Flash News
Archives

Yoga

yoga-day-vajrasana

വ​ജ്രാ​സ​നം

Published:15 June 2019

അ​ടി​വ​യ​റ്റി​ലെ അ​വ​യ​വ​ങ്ങ​ള്‍ക്കും ഗ്ര​ന്ഥി​ക​ള്‍ക്കും നാ​ഡീ​ഞ​ര​മ്പു​ക​ള്‍ക്കും ബ​ല​വും പു​ഷ്ടി​യും ഉ​ണ്ടാ​ക്കു​ന്ന ആ​സ​ന​മാ​ണി​ത്.

യോ​ഗാ​സ​ന​ങ്ങ​ളി​ലെ പ്ര​മു​ഖ സ്ഥാ​ന​മാ​ണു വ​ജ്രാ​സ​ന​ത്തി​നു​ള്ള​ത്. പ​രി​ശീ​ലി​ക്കാ​നും ചെ​യ്യാ​നും ഏ​റെ എ​ളു​പ്പ​മു​ള്ള​തും എ​ന്നാ​ൽ ഏ​റെ പ്ര​യോ​ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​ണ് ഈ ​ആ​സ​നം. അ​ടി​വ​യ​റ്റി​ലെ അ​വ​യ​വ​ങ്ങ​ള്‍ക്കും ഗ്ര​ന്ഥി​ക​ള്‍ക്കും നാ​ഡീ​ഞ​ര​മ്പു​ക​ള്‍ക്കും ബ​ല​വും പു​ഷ്ടി​യും ഉ​ണ്ടാ​ക്കു​ന്ന ആ​സ​ന​മാ​ണി​ത്. 

ചെ​യ്യേ​ണ്ട വി​ധം:- 

1) കാ​ല്‍ ര​ണ്ടും നേ​രെ മു​ന്നോ​ട്ടു നീ​ട്ടി നി​വ​ര്‍ന്നി​രി​ക്കു​ക. 
2) കാ​ലു​ക​ള്‍ ഓ​രോ​ന്നാ​യി മ​ട​ക്കി പു​റ​കോ​ട്ടെ​ടു​ത്ത് പാ​ദ​ങ്ങ​ള്‍ മ​ല​ര്‍ത്തി അ​താ​തു വ​ശ​ത്തെ പൃ​ഷ്ഠ​ങ്ങ​ളോ​ടു ചേ​ര്‍ത്തു​വ​യ്ക്കു​ക. 
3) കാ​ല്‍മു​ട്ടു​ക​ള്‍ ര​ണ്ടും ചേ​ര്‍ത്ത് ശ​രി​യാ​യി നി​വ​ര്‍ന്നി​രി​ക്കു​ക. 
4) കൈ​ക​ള്‍ നീ​ട്ടി കാ​ല്‍മു​ട്ടു​ക​ളി​ല്‍ വി​ര​ലു​ക​ള്‍ ഒ​തു​ക്കി ക​മ​ഴ്ത്തി വ​യ്ക്കു​ക. 
5) മു​ഖം ശാ​ന്ത​മാ​യി​രി​ക്ക​ണം. 
6) പ​രി​ശീ​ല​ന​കാ​ല​ത്ത്, സ്വാ​ഭാ​വി​ക​മാ​യ ശ്വാ​സോ​ച്ഛ്വാ​സം ശ്ര​ദ്ധി​ച്ചു​കൊ​ണ്ട് ര​ണ്ടു മി​നു​റ്റ് ഇ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക. 
7) ര​ണ്ടു പാ​ദ​ങ്ങ​ളു​ടെ​യും ഇ​ട​യി​ല്‍ പൃ​ഷ്ഠ​ങ്ങ​ള്‍ ത​റ​യി​ല്‍ പ​തി​ഞ്ഞ് ഉ​റ​ച്ചി​രി​ക്ക​ണം. 
8) വ​ജ്രാ​സ​ന​ത്തി​ലി​രു​ന്നു​കൊ​ണ്ട് പ​ല ആ​സ​ന​ങ്ങ​ളും ചെ​യ്യാ​നു​ള്ള​തി​നാ​ൽ അ​തി​ല്‍ ക്ര​മേ​ണ ന​ല്ല പ​രി​ശീ​ല​നം വ​രു​ത്ത​ണം.
9) കാ​ല്‍മു​ട്ടി​ല്‍ വേ​ദ​ന​യോ മു​റി​വോ ഉ​ണ്ടെ​ങ്കി​ല്‍ ഈ ​ആ​സ​നം പ​രീ​ക്ഷി​ക്കു​ക​യോ ചെ​യ്യു​ക​യോ അ​രു​ത്.
ദ​ഹ​ന​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന ഈ ​ആ​സ​നം അ​ഭ്യ​സി​ക്കു​ന്ന​ത് പ്ര​മേ​ഹ​രോ​ഗി​ക​ള്‍ക്ക് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് അ​നു​ഭ​വം. 
ഇ​ത്ത​ര​ക്കാ​ര്‍ ഭ​ക്ഷ​ണാ​ന​ന്ത​രം വ​ജ്രാ​സ​ന​ത്തി​ല്‍ പ​ത്തു മു​ത​ല്‍ പ​തി​ന​ഞ്ചു മി​നു​റ്റ് സ​മ​യം വ​രെ ഇ​രി​ക്കു​ന്ന​ത് ഇ​ന്‍സു​ലി​ന്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ന്‍‌​ക്രി​യാ​സി​നെ പ്ര​ചോ​ദി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും. 
ഹെ​ര്‍ണി​യ വ​രാ​തി​രി​ക്കാ​നും വ​ജ്രാ​സ​നം ന​ല്ല​താ​ണെ​ന്നാ​ണ് യോ​ഗാ​ചാ​ര്യ​ന്മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ദി​വ​സ​വും അ​ഞ്ചു മു​ത​ൽ പ​ത്തു മി​നി​റ്റു വ​രെ ചെ​യ്യാം. പി​ന്നീ​ട് ഇ​രു​പ​തു മി​നു​റ്റ് വ​രെ​യാ​യി ദീ​ർ​ഘി​പ്പി​ക്കാം.
* തു​ട​യി​ലെ അ​നാ​വ​ശ്യ കൊ​ഴു​പ്പ് ഇ​ല്ലാ​താ​ക്കു​ന്നു.
* ന​ട്ടെ​ല്ലി​ന് ആ​വ​ശ്യ​മാ​യ വ്യാ​യാ​മം ല​ഭി​ക്കു​ന്നു.
* അ​ടി​വ​യ​റി​നും ആ​ന്ത​രാ​വ​യ​വ​ങ്ങ​ള്‍ക്കും ശ​ക്തി ല​ഭി​ക്കു​ന്നു.
* ന​ട്ടെ​ല്ലി​ന്‍റെ ക​ശേ​രു​ക്ക​ളെ ശ​ക്ത​മാ​ക്കു​ന്നു.
* വ​സ്തി​പ്ര​ദേ​ശ​ത്തി​ന് ശ​ക്തി ന​ല്‍കു​ന്നു.
* സ​ന്ധി​ബ​ന്ധ​ങ്ങ​ള്‍, കാ​ല്‍പ്പാ​ദ​ങ്ങ​ള്‍, കാ​ല്‍‌​വ​ണ്ണ, കാ​ല്‍മു​ട്ട്, തു​ട എ​ന്നി​വ​യ്ക്കു ബ​ലം ന​ല്‍കു​ന്നു.

പ​ത്മാ​സ​നം 

ധ്യാ​നം, പ്രാ​ര്‍ഥ​ന, പ്രാ​ണാ​യാ​മം മു​ത​ലാ​യ​വ അ​നു​ഷ്ഠി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യം പ​ത്മാ​സ​ന​മാ​ണ്. 
എ​ത്ര​നേ​രം ഇ​രു​ന്നാ​ലും യാ​തൊ​രു ക്ലേ​ശ​വും തോ​ന്നി​ല്ല. ഈ ​ആ​സ​ന​ത്തി​ലി​രു​ന്നു വാ​യി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന​തു വ​ള​രെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണെ​ന്നു ക​ണ്ടി​ട്ടു​ണ്ട്. 

ചെ​യ്യേ​ണ്ട വി​ധം:

1) ര​ണ്ടു കാ​ലും നീ​ട്ടി നി​വ​ര്‍ന്നി​രി​ക്കു​ക. ഉ​പ്പൂ​റ്റി​ക​ളും വി​ര​ലു​ക​ളും ചേ​ര്‍ന്നി​രി​ക്ക​ണം. 
2) വ​ല​തു​കാ​ല്‍ മ​ട​ക്കി പാ​ദം ശ​രീ​ര​ത്തി​ന​ടു​ത്തേ​ക്കു കൊ​ണ്ടു വ​രി​ക. 
3) വ​ല​ത്തേ കൈ​കൊ​ണ്ട് വ​ല​ത്തെ കാ​ലി​ന്‍റെ ക​ണ്ണ​യി​ലും ഇ​ട​ത്തെ​കൈ കൊ​ണ്ട് പെ​രു​വി​ര​ലും പി​ടി​ച്ച് പാ​ദം നി​ല​ത്തു നി​ന്നു സാ​വ​ധാ​നം ഉ​യ​ര്‍ത്തി ഇ​ട​ത്തേ​ത്തു​ട​യി​ല്‍ ക​യ​റ്റി, ഉ​പ്പൂ​റ്റി അ​ടി​വ​യ​റി​ല്‍ തൊ​ട​ത്ത​ക്ക​വ​ണ്ണം അ​ടു​പ്പി​ച്ച് മ​ല​ര്‍ത്തി വ​യ്ക്കു​ക. കാ​ല്‍മു​ട്ട് നി​ല​ത്തു പ​തി​ഞ്ഞി​രി​ക്ക​ണം. 
4) ഇ​തു​പോ​ലെ ഇ​ട​തു​കാ​ല്‍ മ​ട​ക്കി പാ​ദം അ​ടു​പ്പി​ച്ചു​കൊ​ണ്ട് വ​ന്ന് ക​ണ്ണ​ങ്കാ​ലും വി​ര​ലു​ക​ളും കൈ​ക​ള്‍ കൊ​ണ്ട് പി​ടി​ച്ച് വ​ല​ത്തെ തു​ട​യു​ടെ മു​ക​ളി​ല്‍ ക​യ​റ്റി മ​ല​ര്‍ത്തി​വ​യ്ക്കു​ക. കാ​ല്‍മു​ട്ടു​ക​ള്‍ ര​ണ്ടും നി​ല​ത്തു പ​തി​ഞ്ഞി​രി​ക്ക​ണം. ഉ​പ്പൂ​റ്റി​ക​ള്‍ അ​ടി​വ​യ​റി​നോ​ട് ചേ​ർ​ന്നി​രി​ക്ക​ണം.
5) ന​ട്ടെ​ല്ല് നി​വ​ര്‍ന്നി​രി​ക്ക​ണം. 
6) കൈ​ക​ള്‍ നീ​ട്ടി അ​ത​തു വ​ശ​ത്തെ കാ​ല്‍മു​ട്ടു​ക​ളി​ല്‍ വ​യ്ക്കു​ക. ക​ണ്ണു​ക​ള്‍ അ​ട​യ്ക്കു​ക. 
7) സ്വാ​ഭാ​വി​ക​മാ​യി ശ്വാ​സ്വോ​ച്ഛാ​സം ന​ട​ത്തു​ക. 
8) കൈ​ക​ള്‍ നീ​ട്ടി ഇ​ട​തു​കൈ മ​ല​ര്‍ത്തി ഉ​പ്പൂ​റ്റി​ക​ളു​ടെ മു​ക​ളി​ല്‍ വ​യ്ക്കു​ക. വ​ല​തു​കൈ മ​ല​ര്‍ത്തി ഇ​ട​ത്തെ ഉ​ള്ളം​കൈ​യി​ല്‍ മ​ല​ര്‍ത്തി വ​യ്ക്കു​ക. കൈ​വി​ര​ലു​ക​ള്‍ അ​ക​ത്തേ​യ്ക്ക് അ​ൽ​പം വ​ള​ഞ്ഞി​രി​ക്ക​ണം. 


വാർത്തകൾ

Sign up for Newsletter



top