21
July 2019 - 12:03 pm IST

Download Our Mobile App

Flash News
Archives

Kerala

kerala-vegetable-price

സ​ദ്യ​യി​ലും സാ​മ്പാ​ർ ത​ട്ടി​ക്കൂ​ട്ട് പ​ച്ച​ക്ക​റി പൊ​ള്ളു​ന്നു

Published:15 June 2019

# ശ്രീ​ജി​ഷ പ്ര​സ​ന്ന​ൻ

ഒ​രാ​ഴ്ച​യ്ക്കി​ടെ പ​ച്ച​ക്ക​റി വി​ല വ​ർ​ധ​ന ഇ​ര​ട്ടി​യും അ​തി​ല​ധി​ക​വു​മാ​യി. ട്രോ​ളി​ങ് നി​രോ​ധ​നം മൂ​ലം മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തു പ​ച്ച​ക്ക​റി​യു​ടെ ഡി​മാ​ൻ​ഡ് വ​ർ​ധി​പ്പി​ച്ചു. അ​തി​നാ​ലാ​ണ് ഒ​രാ​ഴ്ച​യ്ക്കി​ടെ ക​ന​ത്ത വി​ല​ക്ക​യ​റ്റ​മെ​ന്ന് ചാ​ല മാ​ർ​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

തി​രു​വ​ന​ന്ത​പു​രം: ദി​വ​സേ​ന​യു​ള്ള മെ​നു​വി​ൽ സാ​മ്പാ​റും അ​വി​യ​ലും കു​റ​വാ​യി തു​ട​ങ്ങി​യാ​ൽ, ക​ഷ​ണ​ങ്ങ​ൾ കു​റ​ഞ്ഞാ​ൽ ഉ​റ​പ്പി​ക്കാം, പ​ച്ച​ക്ക​റി​വി​ല കൂ​ടി​യി​ട്ടു​ണ്ടെ​ന്ന്. ഹോ​ട്ട​ലു​ക​ളി​ൽ മാ​ത്ര​മ​ല്ല, വീ​ടു​ക​ളി​ലെ സ്ഥി​തി​യും സ​മാ​നം. എ​ന്നാ​ൽ വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യി​ൽ​പ്പോ​ലും ത​ട്ടി​ക്കൂ​ട്ട് സാ​മ്പാ​റും അ​വി​യ​ലും ഇ​ടം​പി​ടി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ പ​ച്ച​ക്ക​റി വി​ല റോ​ക്ക​റ്റ് പോ​ലെ കു​തി​ക്കു​ന്നു​വെ​ന്നു​റ​പ്പ്. 

ഒ​രാ​ഴ്ച​യ്ക്കി​ടെ പ​ച്ച​ക്ക​റി വി​ല വ​ർ​ധ​ന ഇ​ര​ട്ടി​യും അ​തി​ല​ധി​ക​വു​മാ​യി. ട്രോ​ളി​ങ് നി​രോ​ധ​നം മൂ​ലം മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തു പ​ച്ച​ക്ക​റി​യു​ടെ ഡി​മാ​ൻ​ഡ് വ​ർ​ധി​പ്പി​ച്ചു. അ​തി​നാ​ലാ​ണ് ഒ​രാ​ഴ്ച​യ്ക്കി​ടെ ക​ന​ത്ത വി​ല​ക്ക​യ​റ്റ​മെ​ന്ന് ചാ​ല മാ​ർ​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പ​ച്ച​ക്ക​റി​യു​ടെ വ​ര​വ് കു​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും വ്യാ​പാ​രി​ക​ൾ സ്റ്റോ​ക്ക് ഇ​റ​ക്കു​ന്ന​തി​ൽ കു​റ​വു വ​രു​ത്തി​യി​ട്ടു​ണ്ട്. വി​ല കൂ​ടി​യ​തി​നാ​ൽ പ​ച്ച​ക്ക​റി​യു​ടെ അ​ള​വ് കു​റ​ച്ചു​വെ​ന്നും ക​റി​ക​ളി​ൽ ഇ​തു പ്ര​ക​ട​മാ​കു​ന്നു​വെ​ന്നു​മാ​ണ് ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ളും പ്ര​തി​ക​രി​ക്കു​ന്ന​ത്. 

വി​ല 50 രൂ​പ​യി​ൽ താ​ഴെ​യാ​യി​രു​ന്ന പ​ച്ച​ക്ക​റി​ക​ളാ​ണ് ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ര​ട്ടി​യും ര​ണ്ടി​ര​ട്ടി​യും വി​ല​വ​ർ​ധ​ന​വി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റി​നെ താ​ളം​തെ​റ്റി​ക്കു​ന്ന​ത്. 35 രൂ​പ​യാ​യി​രു​ന്ന ബീ​ൻ​സി​ന് ഇ​ന്ന​ല​ത്തെ മാ​ർ​ക്ക​റ്റ് വി​ല 110 രൂ​പ. പ​ച്ച​മു​ള​കും ഇ​ഞ്ചി​യും ചേ​മ്പും വി​ല 100 ക​ട​ന്നു. 45 രൂ​പ​യി​ൽ നി​ന്നാ​ണ് പ​ച്ച​മു​ള​ക് 100 രൂ​പ​യി​ലെ​ത്തി​യ​ത്. വെ​ളു​ത്തു​ള്ളി വി​ല 200 ക​ട​ന്ന​തും അ​ടു​ത്ത​ദി​വ​സ​മാ​ണ്. ബീ​റ്റ് റൂ​ട്ട് -70, ക്യാ​ര​റ്റ് -65, ഉ​ള്ളി -60, മു​രി​ങ്ങ​യ്ക്കാ​യ-80, വ​ഴു​ത​ന - 45, വെ​ണ്ട -75 എ​ന്നി​ങ്ങ​നെ പോ​കു​ന്നു വി​ല. സാ​വാ​ള​യും ഉ​രു​ള​ക്കി​ഴ​ങ്ങു​മാ​ണ് 40 രൂ​പ​യി​ൽ താ​ഴെ വി​ല​യു​ള്ള​വ. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കേ​ര​ള​ത്തി​ൽ വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. 

ട്രോ​ളി​ങ് നി​രോ​ധ​നം മൂ​ലം മ​ത്സ്യ വി​ല​യി​ലും റെ​ക്കോ​ഡ് വ​ർ​ധ​ന​യാ​ണി​പ്പോ​ൾ. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി തു​ട​രു​ന്ന ക​ട​ൽ​ക്ഷോ​ഭം കാ​ര​ണം ചെ​റു​വ​ള്ള​ങ്ങ​ൾ​ക്കും മീ​ൻ​പി​ടി​ത്ത അ​നു​മ​തി ഇ​ല്ലാ​ത്ത​ത് സം​സ്ഥാ​ന​ത്തെ മ​ത്സ്യ വി​പ​ണി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. മ​ത്തി, അ​യ​ല, നെ​ത്തോ​ലി തു​ട​ങ്ങി​യ ചെ​റു​മീ​നു​ക​ൾ​ക്കു പോ​ലും 500 രൂ​പ​യ്ക്ക​ടു​ത്താ​ണു വി​ല. നെ​യ്മീ​നും ചൂ​ര​യും കേ​ര​യു​മൊ​ക്കെ ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പു ത​ന്നെ കി​ലോ​യ്ക്ക് 800- 1000 രൂ​പ എ​ത്തി​യി​രു​ന്നു. പാ​ര- 600, മോ​ത- 600, ചെ​മ്മീ​ൻ- 1200, ക​ണ​വ- 1600 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പാ​ള​യം മാ​ർ​ക്ക​റ്റി​ൽ ഇ​ന്ന​ലെ വി​ല. മ​ത്സ്യ​വി​ല​യും പ​ച്ച​ക്ക​റി വി​ല​യും ഉ​യ​ർ​ന്ന​തോ​ടെ മാം​സ​വി​പ​ണി​യി​ലും തി​ര​ക്കേ​റി. 


വാർത്തകൾ

Sign up for Newsletter



top