24
July 2019 - 12:11 am IST

Download Our Mobile App

Flash News
Archives

Other news

senior-athlet-kerala

സീ​​നി​​യ​​ര്‍ അ​​ത്‌​​ല​​റ്റി​​ക്സ്: ആ​ദ്യ​ദി​നം മൂ​ന്നു റെ​ക്കോ​ഡ്

Published:15 June 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

ആ​ദ്യ​ദി​നം ഇ​രു​പ​തി​ല​ധി​കം ഇ​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ 104 പോ​യി​ന്‍റു​മാ​യി കോ​ട്ട​യ​മാ​ണു മു​ന്നി​ൽ. 90 പോ​യി​ന്‍റോ​ടെ എ​റ​ണാ​കു​ളം തൊ​ട്ടു​പി​ന്നി​ല്‍. 80 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് മൂ​ന്നാം സ്ഥാ​ന​ത്ത്

തേ​​ഞ്ഞി​​പ്പ​​ലം: സം​സ്ഥാ​ന സീ​​നി​​യ​​ര്‍ അ​​ത്‌​​ല​​റ്റി​​ക് ചാം​​പ്യ​​ന്‍ഷി​​പ്പി​ന്‍റെ ആ​​ദ്യ​​ദി​​ന​ത്തി​ൽ  മൂ​​ന്നു മീ​​റ്റ് റെ​​ക്കോ​​ഡു​​ക​​ള്‍. പോ​​ള്‍‌​​വോ​​ള്‍ട്ടി​​ല്‍ കോ​​ഴി​​ക്കോ​​ടി​​ന്‍റെ കൃ​​ഷ്ണ രാ​​ജ​​ൻ നേ​​ര​​ത്തെ​​യു​​ണ്ടാ​​യി​​രു​​ന്ന 3.40 മീ​​റ്റ​​ര്‍ മ​​റി​​ക​​ട​​ന്ന് നാ​​ലു മീ​​റ്റ​​റി​ൽ റെ​​ക്കോ​​ഡി​ട്ടു. ലോ​​ങ് ജം​​പി​​ല്‍ തി​​രു​​വ​​ന്ത​​പു​​ര​​ത്തി​​ന്‍റെ വൈ. ​​മു​​ഹ​​മ്മ​​ദ് അ​​സീ​​സ് 7.74 മീ​​റ്റ​​ര്‍ താ​​ണ്ടി 1994ലെ ​​സ​​ദാ​​ശി​​വ​​ത്തി​​ന്‍റെ റെ​​ക്കോ​​ഡ് മ​​റി​​ക​​ട​​ന്നു. ഡി​​സ്‌​​ക​​സ് ത്രോ​​യി​​ല്‍ പ​​ത്ത​​നം​​തി​​ട്ട​​യു​​ടെ എം. ​​അ​​ർ​ജു​ൻ 44.65 മീ​​റ്റ​​ര്‍ എ​​റി​​ഞ്ഞാ​​ണു പു​തി​യ റെ​​ക്കോ​​ഡി​​ട്ട​​ത്. കാ​ലി​ക്ക​റ്റ് വാ​ഴ്സി​റ്റി ക്യാം​പ​സ് സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മീ​റ്റ് ഇ​ന്ന് അ​വ​സാ​നി​ക്കും.

ആ​ദ്യ​ദി​നം ഇ​രു​പ​തി​ല​ധി​കം ഇ​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ 104 പോ​യി​ന്‍റു​മാ​യി കോ​ട്ട​യ​മാ​ണു മു​ന്നി​ൽ. 90 പോ​യി​ന്‍റോ​ടെ എ​റ​ണാ​കു​ളം തൊ​ട്ടു​പി​ന്നി​ല്‍. 80 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് മൂ​ന്നാം സ്ഥാ​ന​ത്ത്. വ​നി​ത​ക​ളി​ൽ 78 പോ​യി​ന്‍റു​മാ​യി കോ​ട്ട​യം ത​ന്നെ​യാ​ണു മു​ന്നി​ല്‍. ര​ണ്ടാം സ്ഥാ​ന​ത്ത് 37 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ളം. 33 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ മൂ​ന്നാം സ്ഥാ​ന​ത്ത്. 

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ 59 പോ​യി​ന്‍റ് നേ​ടി പാ​ല​ക്കാ​ട് മു​ന്നി​ൽ. ര​ണ്ടാം സ്ഥാ​ന​ത്ത് എ​റ​ണാ​കു​ള​വും മൂ​ന്നാം സ്ഥാ​ന​ത്ത് കോ​ട്ട​യ​വും. 46 ഇ​ന​ങ്ങ​ളി​ലാ​യി 456 കാ​യി​ക താ​ര​ങ്ങ​ളാ​ണു പ​ങ്കെ​ടു​ക്കു​ന്ന​ത്. ചാം​പ്യ​ന്‍ഷി​പ്പ്  പി. ​അ​ബ്ദു​ല്‍ഹ​മീ​ദ് മാ​സ്റ്റ​ര്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 


വാർത്തകൾ

Sign up for Newsletter



top