08
December 2019 - 1:16 am IST

Download Our Mobile App

Flash News
Archives

Cricket

india-vs-pakistan-cwc-2019-live.jpg

മ​ഴ​യി​ല്ലെ​ങ്കി​ൽ മാ​സ്

Published:16 June 2019

ലോ​ക​ക​പ്പി​ലെ ഏ​ഴാം മു​ഖാ​മു​ഖ​ത്തി​നൊ​രു​ങ്ങു​മ്പോ​ൾ ഇ​ന്ത്യ​യ്ക്കാ​ണ് മു​ൻ​തൂ​ക്കം. പ​തി​വു അ​സ്ഥി​ര​ത പാ​ക്കി​സ്ഥാ​നെ വി​ടാ​തെ പി​ന്തു​ട​രു​ന്നു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​യെ​യും തോ​ൽ​വി​യു​ടെ ക​യ്പ്പു​നീ​ർ കു​ടി​പ്പി​ച്ചി​രു​ന്നു.

മാ​ഞ്ച​സ്റ്റ​ർ: എ​ല്ലാ മ​ത്സ​ര​ങ്ങ​ളു​ടെ​യും മാ​താ​വെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന അ​ങ്കം ഇ​ന്ന്. ലോ​ക​ത്താ​ക​മാ​ന​മു​ള്ള ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്താ​ൻ പാ​ക​ത്തി​ലെ വി​ഭ​വ​ങ്ങ​ളു​ള്ള ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ നേ​ർ​ക്കു​നേ​ർ വ​രും. വൈ​കി​ട്ട് മൂ​ന്നി​ന് മാ​ഞ്ച​സ്റ്റ​റി​ലാ​ണ് മ​ത്സ​രം. മ​ഴ ദൈ​വ​ങ്ങ​ൾ ക​നി​ഞ്ഞാ​ൽ ഉ​ശി​ര​ൻ പോ​രാ​ട്ടം കാ​ണാം.

ലോ​ക​ക​പ്പി​ലെ ഏ​ഴാം മു​ഖാ​മു​ഖ​ത്തി​നൊ​രു​ങ്ങു​മ്പോ​ൾ ഇ​ന്ത്യ​യ്ക്കാ​ണ് മു​ൻ​തൂ​ക്കം. പ​തി​വു അ​സ്ഥി​ര​ത പാ​ക്കി​സ്ഥാ​നെ വി​ടാ​തെ പി​ന്തു​ട​രു​ന്നു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​യെ​യും തോ​ൽ​വി​യു​ടെ ക​യ്പ്പു​നീ​ർ കു​ടി​പ്പി​ച്ചി​രു​ന്നു. ന്യൂ​സി​ല​ൻ​ഡു​മാ​യു​ള്ള മ​ത്സ​രം മ​ഴ​യെ​ടു​ത്തു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ വെ​സ്റ്റി​ൻ​ഡീ​സി​നോ​ട് ദ​യ​നീ​യ തോ​ൽ​വി വ​ഴ​ങ്ങി​യ പാ​ക്കി​സ്ഥാ​ൻ ഫേ​വ​റി​റ്റു​ക​ളാ​യ ഇം​ഗ്ല​ണ്ടി​നെ ഞെ​ട്ടി​ച്ച് തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. ല​ങ്ക​യു​മാ​യു​ള്ള അ​വ​രു​ടെ മ​ത്സ​രം മ​ഴ കൊ​ണ്ടു​പോ​യി. പ​ക്ഷേ, ഓ​സി​സി​നോ​ട് തോ​ൽ​ക്കാ​നാ​യി​രു​ന്നു പാ​ക് പ​ട​യു​ടെ വി​ധി. എ​ങ്കി​ലും ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ക​ള​ത്തി​ൽ വ​രു​മ്പോ​ൾ പ​ഴ​യ ക​ണ​ക്കു​ക​ൾ അ​പ്ര​സ​ക്ത​മാ​കും.  

ഇ​ന്ത്യ​യു​ടെ ബാ​റ്റി​ങ്ങും ബൗ​ളി​ങ്ങും ഒ​രു​പോ​ലെ ശ​ക്ത​മാ​ണ്. എ​ങ്കി​ലും പാ​ക് പേ​സ​ർ മു​ഹ​മ്മ​ദ് ആ​മി​റി​നെ എ​ങ്ങ​നെ നേ​രി​ടും എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും കോ​ഹ്‌​ലി​പ്പ​ട​യു​ടെ വി​ജ​യ​സാ​ധ്യ​ത​ക​ൾ. ചാം​പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി​യ​ത് ആ​മി​റി​ന്‍റെ മി​ക​വി​ലാ​ണ്. ഓ​സി​സി​നെ​തി​രേ അ​ഞ്ചു വി​ക്ക​റ്റ് പ്ര​ക​ട​ന​ത്തോ​ടെ ആ​മി​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഓ​പ്പ​ണ​ർ​മാ​രാ​യ രോ​ഹി​ത് ശ​ർ​മ​യും കെ.​എ​ൽ. രാ​ഹു​ലും ആ​മി​റി​നെ ന​ല്ല രീ​തി​യി​ൽ നേ​രി​ട്ടാ​ൽ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച അ​ടി​ത്ത​റ ല​ഭി​ക്കും.

ഫോ​മി​ലു​ള്ള ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ പ​രു​ക്കേ​റ്റ് പു​റ​ത്തു​പോ​യ​ത്‌ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ക​ടു​ത്ത പ്ര​ഹ​ര​മാ​ണ്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് പാ​ക്കി​സ്ഥാ​നെ​തി​രേ മി​ക​ച്ച റെ​ക്കോ​ഡാ​ണു​ള്ള​ത്. പാ​ക് യു​വ ബൗ​ള​ർ​മാ​രാ​യ ഹ​സ​ൻ അ​ലി​ക്കും ഷ​ഹീ​ൻ അ​ഫ്രീ​ദി​ക്കും മു​ന്നി​ലെ വ​ലി​യ പ​രീ​ക്ഷ​ണ​മാ​കും വി​രാ​ടു​മാ​യു​ള്ള പോ​ര്. മി​ഡി​ൽ ഓ​ർ​ഡ​റി​ൽ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ദി​നേ​ശ് കാ​ർ​ത്തി​ക്കി​ന് ഇ​ന്ത്യ അ​വ​സ​രം ന​ൽ​കി​യാ​ൽ അ​തി​ശ​യ​മാ​വി​ല്ല. കാ​ർ​ത്തി​ക്കി​നു പു​റ​മെ നാ​ലാം ന​മ്പ​റി​ൽ വി​ജ​യ് ശ​ങ്ക​റി​നും സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു. 

ബൗ​ളി​ങ്ങി​ൽ ജ​സ്പ്രീ​ത് ബും​റ ഇ​ന്ത്യ​യു​ടെ തു​റ​പ്പു​ചീ​ട്ട്. ഭു​വ​നേ​ശ്വ​ർ കു​മാ​ർ ബും​റ​യു​ടെ ന​ല്ല പ​ങ്കാ​ളി​യാ​വും. പാ​ക് ബാ​റ്റ്സ്മാ​ൻ​മാ​ർ മി​ക​ച്ച രീ​തി​യി​ൽ സ്പി​ൻ ക​ളി​ക്കു​മെ​ന്ന​തി​നാ​ൽ കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ എ​ന്നി​വ​രി​ൽ ആ​രെ​ങ്കി​ലും ഒ​രാ​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ടേ​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ൽ മു​ഹ​മ്മ​ദ് ഷ​മി ടീ​മി​ലേ​ക്കു​വ​രും. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ഓ​ൾ​റൗ​ണ്ട് മി​ക​വും ഇ​ന്ത്യ​യു​ടെ ക​രു​ത്തി​ൽ​പ്പെ​ടു​ന്നു.  മു​ഹ​മ്മ​ദ് ഹ​ഫീ​സി​ന്‍റെ ബാ​റ്റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ ക​ണ്ണു​വ​യ്ക്കു​ന്ന​ത്. ബാ​ബ​ർ അ​സ​മും ഫ​ഖ​ർ സ​മാ​നും ഇ​മാം ഉ​ൽ‌ ഹ​ക്കു​മെ​ല്ലാം ദീ​ർ​ഘ​മാ​യ ഇ​ന്നി​ങ്സ് ക​ളി​ക്കേ​ണ്ട​ത് പാ​ക്കി​സ്ഥാ​ന് അ​നി​വാ​ര്യ​മാ​ണ്. 


വാർത്തകൾ

Sign up for Newsletter



top