കൊവിഡ് 19 : ആക്റ്റിവ് കേസുകൾ വീണ്ടും വർധിച്ചു
സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കൊവിഡ്
Published:16 June 2019
ലോക പിതൃദിനത്തിൽ മകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആൺകുഞ്ഞ് പിറന്നത്. അച്ഛനായതിലുള്ള സന്തോഷം പങ്കുവയ്ക്കുന്ന ഒരു കുറിപ്പോടെ ഫെയ്സ്ബുക്കിലാണ് ചാക്കോച്ചൻ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഞാന്‍ ഫാദര്‍ ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്തു, ഫാദര്‍ഹുഡ് അതാണ് എന്റെ ടിക്കറ്റ്. എല്ലാ ദിവസവും പിതൃദിനമാക്കി തന്നതിന് എന്റെ ജൂനിയറിന് നന്ദിയെന്നും കുഞ്ചാക്കോ ബോബന് ഫെയ്സ്ബുക്കിൽ കുറിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച ഈ സന്തോഷത്തിനും അനുഗ്രഹത്തിനും ദൈവത്തിന് നന്ദിയെന്നും താരം കുറിച്ചിട്ടുണ്ട്.
കുഞ്ചാക്കോയുടെയും മകൻ ഇസഹാക്ക് ബോബൻ കുഞ്ചാക്കോയുടെയും ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിൽ 16 നാണ് നടൻ കുഞ്ചാക്കോ ബോബന് ആൺകുഞ്ഞ് പിറന്നത്.