23
July 2019 - 11:05 pm IST

Download Our Mobile App

Flash News
Archives

Football

കോപ്പയിൽ കാലിടറി അർജന്‍റീന, കൊളംബിയയോട് തോറ്റത് രണ്ട് ഗോളിന്

Published:16 June 2019

71-ാം മിനുറ്റിൽ റോജർ മാർറ്റിൻസും മത്സരം അവസാനിക്കാൻ നാല് മിനുറ്റ് മാത്രമുള്ളപ്പോൾ ഡുവാൻ സബാറ്റയുമാണ് കൊളംബിയയ്ക്കായി വലകുലുക്കിയത്. അർജന്‍റീന കൂടുതൽ സമയം പന്ത് കൈവശം വയ്ക്കുകയും 13 ഗോൾ അവസരങ്ങൾ ലഭിക്കുകയും ചെയ്തെങ്കിലും അതൊന്നും ഗോളാക്കാനായില്ല. നായകൻ മെസിക്കൊപ്പം അഗ്യൂറയുടെയും ഗോൾ ശ്രമങ്ങളെല്ലാം കൊളംബിയ തച്ചുടച്ചു. 

റിയൊ ഡി ജനീറോ: കോപ്പ അമേരിക്കയിലെ ആദ്യമാച്ചിൽ കാലിടറി മെസിപട. അർജന്‍റീനയെ കൊളംബിയ പരാജയപ്പെടുത്തിയത് രണ്ടു ഗോളിന്. മത്സരത്തിന്‍റെ രണ്ടാം പകുതിയാലാണ് അർജന്‍റൈൻ ആരാധകരെ നിരാശരാക്കിയ രണ്ടുഗോളുകളും പിറവിയെടുത്തത്.

71-ാം മിനുറ്റിൽ റോജർ മാർറ്റിൻസും മത്സരം അവസാനിക്കാൻ നാല് മിനുറ്റ് മാത്രമുള്ളപ്പോൾ ഡുവാൻ സബാറ്റയുമാണ് കൊളംബിയയ്ക്കായി വലകുലുക്കിയത്. അർജന്‍റീന കൂടുതൽ സമയം പന്ത് കൈവശം വയ്ക്കുകയും 13 ഗോൾ അവസരങ്ങൾ ലഭിക്കുകയും ചെയ്തെങ്കിലും അതൊന്നും ഗോളാക്കാനായില്ല. നായകൻ മെസിക്കൊപ്പം അഗ്യൂറയുടെയും ഗോൾ ശ്രമങ്ങളെല്ലാം കൊളംബിയ തച്ചുടച്ചു. 

പകരക്കാരായി ഇറങ്ങിയ താരങ്ങളാണ് കൊളംബിയയ്ക്കായി സ്കോർ ചെയ്തത്. 54 ശതമാനം സമയം അർജന്‍റീന പന്ത് കൈവശം വച്ചപ്പോൾ 46 ശതമാനം മാത്രമാണ് കൊളംബിയയ്ക്ക് പന്ത് ലഭിച്ചത്. മികച്ച പാസുകളിലൂടെ അർജന്‍റീന മുന്നേറിയെങ്കിലും അതൊന്നും കൊളംബിയയുടെ ഗോൾ വലയം ഭേദിക്കാനായില്ല.

ആദ്യമത്സരത്തിൽ തന്നെ അർജന്‍റീന പരാജയപ്പെട്ടത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്. മെസിയും സംഘവും നിരാശയോടെ തലതാഴ്ത്തിയാണ് കളിക്കളം വിട്ടത്. അർജന്‍റീനയുടെ അടുത്ത മത്സരം വ്യാഴാഴ്ച പരാഗ്വോയുമായാണ്. ബ്രസീൽ ഉദ്ഘാടനമത്സരത്തിൽ ബൊളീവിയയെ ഏകപക്ഷീയമായ ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. 


വാർത്തകൾ

Sign up for Newsletter



top