24
July 2019 - 5:56 am IST

Download Our Mobile App

Flash News
Archives

Crime

കൊല്ലത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍

Published:16 June 2019

പണയില്‍ വീട്ടില്‍  ശ്രീകുമാറാണ്(24) മരിച്ചത്. സുഹൃത്തായ ഗോപകുമാര്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. മുക്കട തോട്ടുങ്കല്‍ മേലേതില്‍ വീട്ടില്‍ ഹാളിലാണ് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. 

കൊല്ലം: കടയ്ക്കലില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പണയില്‍ വീട്ടില്‍  ശ്രീകുമാറാണ്(24) മരിച്ചത്. സുഹൃത്തായ ഗോപകുമാര്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. മുക്കട തോട്ടുങ്കല്‍ മേലേതില്‍ വീട്ടില്‍ ഹാളിലാണ് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. 

വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്. ഇവര്‍ തമ്മില്‍ സുഹൃത്തുക്കളാണ് പണിക്കും മറ്റും ഇവര്‍ ഒന്നിച്ചാണ് പോയിക്കൊണ്ടിരുന്നത്. മിക്കദിവസങ്ങളിലും ഇവര്‍ ഇവിടെ ഒത്തുകൂടാറുണ്ടെന്നും വലിയ ശബ്ദത്തില്‍ സംസാരിക്കാറുണ്ടന്നും പരിസരവാസികള്‍ പറയുന്നത്.

മൃതശരീരത്തില്‍ തലയ്ക്കും മുഖത്തുമാണ് അടിയേറ്റിരിക്കുന്നത്. പ്രതിയായ ഗോപകുമാർ കടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ എത്തി കീഴടങ്ങുകയായിരുന്നു. കൊല്ലം റൂറല്‍ എസ്പി കെജി സൈമണ്‍ ഡിവൈഎസ്പി സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. പ്രതി പോലീസ് കസ്റ്റഡിയില്‍ ആണെന്നും നടപടിക്രമം പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ്.


വാർത്തകൾ

Sign up for Newsletter



top