14
November 2019 - 2:42 pm IST

Download Our Mobile App

Flash News
Archives

Bollywood

keerthy-suresh

ഇത് കീർത്തി തന്നെയോ... പുതിയ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ

Published:16 June 2019

തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞ് സുന്ദരിയായിരിക്കുന്നുവെന്നാണ് ചിത്രം കണ്ടവരുടെ കമന്‍റ്. തന്‍റെ പട്ടിക്കുട്ടിയെ പോസ് ചെയ്യാൻ പഠിപ്പിക്കുകയാണെന്നും എന്നാൽ അതിന് പിടിതരുന്നില്ലെന്നാണ് തോന്നുന്നത് എന്ന അടിക്കുറിപ്പോടെയാണ് കീർത്തി ചിത്രം പങ്കുവച്ചിരിക്കുന്നത്.

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് തെന്നിന്ത്യൻ നടി കീർത്തി സുരേഷ്. താരം മെലിയാനുള്ള തയാറെടുപ്പിലാണെന്നുള്ള വാർത്തകൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്നു. ഷൂട്ടിംഗിന്‍റെ ഭാഗമായി സ്പെയിനിലാണ് കീർത്തിയിപ്പോൾ. ഹോട്ടൽ മുറിയിൽ വച്ചെടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണിപ്പോൾ കീർത്തി.

ആ ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. എന്നാൽ ചിത്രത്തിൽ കീർത്തിയുടെ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞ് സുന്ദരിയായിരിക്കുന്നുവെന്നാണ് ചിത്രം കണ്ടവരുടെ കമന്‍റ്. തന്‍റെ പട്ടിക്കുട്ടിയെ പോസ് ചെയ്യാൻ പഠിപ്പിക്കുകയാണെന്നും എന്നാൽ അതിന് പിടിതരുന്നില്ലെന്നാണ് തോന്നുന്നത് എന്ന അടിക്കുറിപ്പോടെയാണ് കീർത്തി ചിത്രം പങ്കുവച്ചിരിക്കുന്നത്.

ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശർമയുടെ സ്പോർട്സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീർത്തി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അജയ് ദേവ്ഗണാണ് ചിത്രത്തിൽ നായകനായെത്തുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top