ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:16 June 2019
വിക്രമിന്റെ മകൻ നായകനായെത്തുന്ന ആദിത്യ വർമ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രമായ അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് ആദിത്യ വർമ. ഇഫോർ എന്റർടെയ്ൻമെന്റ്സാണ് ചിത്രം നിർമിക്കുന്നത്. താമരൈ വിവേകിന്റെ വരികൾക്ക് രദൻ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.
ബനിത സന്ധു, പ്രിയ ആനന്ദ് എന്നിവരും ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. നേരത്തെ ചിത്രം സംവിധാനം ചെയ്ത ബാലയെ മാറ്റി കൊണ്ടായിരുന്നു ഗിരീസായയെ സംവിധായകനാക്കിയത്. ചിത്രത്തിൽ നിന്ന് പിന്മാറുക എന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നും ഇത്തരത്തിൽ ഒരു വിശദീകരണം നൽകാൻ താൻ നിർബന്ധിതനാവുകയാണെന്നും ബാല പറഞ്ഞിരുന്നു.
ചിത്രീകരണം പൂർത്തിയായ സാഹചര്യത്തിലാണ് വർമ മുഴുവനായി വീണ്ടും ചിത്രീകരിക്കുന്നു എന്ന വിവരം പുറത്തുവന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കിടെ നിർമാതാക്കളായ ഇ ഫോർ എന്റർടെയ്ൻമെന്റ്സും അതൃപ്തി അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഫൈനൽ വെർഷനിൽ തങ്ങൾ തൃപ്തരല്ലെന്നാണ് കമ്പനി അറിയിച്ചത്. ധ്രുവ് വിക്രമിനെ വച്ച് തന്നെ ചിത്രത്തിന്റെ മുഴുവൻ ഭാഗവും ഒന്നു കൂടി ചിത്രീകരിക്കുകയായിരുന്നു.