08
December 2019 - 12:18 am IST

Download Our Mobile App

Flash News
Archives

Cricket

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ

Published:16 June 2019

113 പന്തിൽ നിന്നും 140 റൺസ് നേടി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയാണ് രോഹിത് പുറത്തുപോയത്. ഓപ്പണർ ലോകേഷ് രാഹുൽ 78 പന്തിൽ നിന്നും 57 റൺസ് നേടിയാണ് ആദ്യം പുറത്ത് പോകുന്നത്. 

മാഞ്ചസ്റ്റർ: രോഹിത് ശർമ്മയുടെ ബാറ്റിങ് മികവിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് നേട്ടം. 46.4 ഓവറിൽ എത്തിയപ്പോൾ മഴയെ തുടർന്ന് മത്സരം നിർത്തിവക്കേണ്ടി വന്നിരുന്നു. പിന്നീട് 45 മിനുറ്റിന് ശേഷം ഇന്ത്യയുടെ ബാറ്റിങ് തുടർന്നു. 

113 പന്തിൽ നിന്നും 140 റൺസ് നേടി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയാണ് രോഹിത് പുറത്തുപോയത്. ഓപ്പണർ ലോകേഷ് രാഹുൽ 78 പന്തിൽ നിന്നും 57 റൺസ് നേടിയാണ് ആദ്യം പുറത്ത് പോകുന്നത്. 

23.5 ഓവറിൽ ഇന്ത്യയുടെ റൺസ് 136ൽ എത്തിയപ്പോഴായിരുന്നു രാഹുൽ,  വഹാഹ് റൈസിന്‍റെ പന്തിൽ പുറത്താകുന്നത്. മൂന്ന് സിക്സറുകളും 14 ഫോറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിങ്സ്. 

രോഹിത് ശർമ്മയും രാഹുലും ചേർന്ന മികച്ച കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടത്.  38.2 ഓവറിൽ ഇന്ത്യുടെ സ്കോർ 234ലേക്ക് കുതിക്കുമ്പോഴാണ് രോഹിത് ശർമ്മയെ നഷ്ടപ്പെടുന്നത്. 
പിന്നെടുത്തിയ രോഹിത് ശർ‌മ്മ 19 പന്തിൽ 26 റൺസ് സമ്മാനിച്ച് പുറത്തുപോയി. തുടർന്നെത്തിയ എം.എസ്. ധോണി രണ്ട് പന്തിൽ നിന്നും ഒരു റൺസെടുത്ത് പുറത്തുപോയത് ഇന്ത്യയുടെ കുതിപ്പിന് തടസമായി. 

മത്സരം 46.4 ഓവറിൽ എത്തിയപ്പോൾ മഴയെ തുടർന്ന് നിർത്തിവക്കേണ്ടി വന്നത്. അപ്പോൾ 62 പന്തിൽ നിന്നും 71 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലി‍യും മൂന്ന് നേടിയ വിജയ് ശങ്കറുമായിരുന്നു ക്രീസിൽ. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് അമിർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹസൻ അലിയും വഹാബ് റൈസും ഓരോ വിക്കറ്റുകളും സ്വന്തമാക്കി. ടോസ് നേടിയ പാക്കിസ്ഥാൻ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top