Published:16 June 2019
കണ്ണൂർ: കണ്ണൂര്‍ കതിരൂരില്‍ സിപിഎം- ആർഎസ്എസ് സംഘർഷം. തുടർന്നുണ്ടായ ബോംബേറിൽ അഞ്ച് സിപിഎം പ്രവർത്തകർക്കും രണ്ടു ആർഎസ്എസ് പ്രവർത്തകർക്കും പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
കതിരൂർ നാമത്ത് മുക്കിലാണ് ബോംബേറുണ്ടായത്. ഗൃഹപ്രവേശം നടക്കുന്ന വീടിന് സമീപത്തുണ്ടായ തർക്കമാണ് ബോംബേറിൽ കലാശിച്ചത്. പരുക്കേറ്റവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.