08
December 2019 - 12:55 am IST

Download Our Mobile App

Flash News
Archives

Kerala

ex-mp-board-row-twist-sampath-driver-revelation-updates

എക്സ് എംപി ബോർഡ് വിവാദത്തിൽ ട്വിസ്റ്റ്: സമ്പത്തിന്‍റെ ഡ്രൈവറുടെ വെളിപ്പെടുത്തലിനു പിന്നാലെ പോസ്റ്റ് പിൻവലിച്ച് വി.ടി ബൽറാം

Published:16 June 2019

മൂന്ന് ദിവസമായി ഞാനാണ് സഖാവിന്‍റെ കാര്‍ ഓടിക്കുന്നത്. ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ് എങ്ങനെ വന്നു? കുത്തിതിരിപ്പിന്റെ രാഷ്ട്രീയം ഇവിടെ വിലപ്പോവില്ലെന്നും പ്രസാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

കൊച്ചി: 'എക്സ് എംപി' എന്ന് എഴുതിയ കാറിന്‍റെ ചിത്രവും ഇതിനെ ബന്ധപ്പെടുത്തി ആറ്റിങ്ങൽ മുൻ എംപിയും സിപിഎം നേതാവുമായ എ. സമ്പത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഇന്നു വലിയ ചർച്ചയും പരിഹാസവും ഉയർന്നിരുന്നു. മിക്ക മാധ്യമങ്ങളും ഇതുസംബന്ധിച്ച വാർത്തയും നൽകിയിരുന്നു. എന്നാൽ വൈകുന്നേരം സമ്പത്തിന്‍റെ ഡ്രൈവർ പ്രസാദ് എലംകുളത്തിന്‍റെ വെളിപ്പെടുത്തൽ വന്നതോടെ വിവാദത്തിന്‍റേയും ഗതിമാറിയിരിക്കുകയാണ്. 

ഇങ്ങനൊരു ബോര്‍ഡ് താനോടിച്ച കാറിനില്ലെന്നാണ് പ്രസാദ് എലംകുളം പറയുന്നത്. മൂന്ന് ദിവസമായി ഞാനാണ് സഖാവിന്‍റെ കാര്‍ ഓടിക്കുന്നത്. ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ് എങ്ങനെ വന്നു? കുത്തിതിരിപ്പിന്റെ രാഷ്ട്രീയം ഇവിടെ വിലപ്പോവില്ലെന്നും പ്രസാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇതിനു പിന്നാലെ കോൺഗ്രസ് നേതാവ് വി.ടി ബൽറാം സിപിഎമ്മിനെ വിമർശിച്ച് ഈ വിഷയത്തിൽ‌ ഇട്ട പോസ്റ്റ് പിൻ‌വലിക്കുകയും ചെയ്തു.

നേരത്തെ ഈ വിഷയത്തിൽ വിടി ബൽറാം ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ്

' KL-01 BR 657' എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള കാറിലാണ് 'Ex.MP' എന്ന് പതിപ്പിച്ചിരിക്കുന്നത്. എ സമ്പത്തിന്‍റ പേരിലുള്ള കാറാണ് ഇതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സൈറ്റ് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്ന് സമ്പത്ത് ഇതിനോട് പ്രതികരിച്ചത്. ഇതു സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാം എന്നും സമ്പത്ത് പറഞ്ഞു.

പ്രസാദിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: 

ഒന്നും മനസ്സിൽ ആകുന്നില്ല...
എന്താ ഈ ലോകം ഇങ്ങനെ...
കഴിഞ്ഞ മൂന്ന് ദിവസമായി സഖാവിന്റെ ഇന്നോവ കാറിൽ ഞാനാണ് വളയം പിടിച്ചിരുന്നത്.
ഞങ്ങൾ പലയിടങ്ങളിലും പോയി, സംഘടനാ കാര്യങ്ങൾക്ക്, ഡി വൈ എഫ് ഐ പഠനോത്സവത്തിന്, അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി എംപ്ലോയിസ് സമ്മേളനത്തിന്, കല്യാണങ്ങൾക്ക്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും ആയ മണലകം ദിലീപ്കുമാറിന്റെ മരണത്തിൽ അനുശോചനം അർപ്പിക്കാൻ വീട്ടിൽ, ആറ്റിങ്ങൽ എം എൽ എ സഖാവ്. ബി. സത്യന്റെ പുലയനാർക്കോട്ടയിൽ ഉള്ള അനുജന്റെ വസതിയിൽ, സമ്പത്ത് സഖാവിന്റെ അഡ്വക്കേറ്റ് ആഫീസിലെ ക്ലർക്ക് വേണു അണ്ണന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ, പിന്നെ സഖാവിന്റെ സ്വകാര്യ സന്ദർശനങ്ങൾ. ഇവിടെ ഒന്നും ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ്.

കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല...
ഇത് തിരുവനന്തപുരത്തെ ജയന്റ് കില്ലർ എന്നു മാധ്യമങ്ങൾ വാഴ്ത്തിയ സഖാവ്. കെ. അനിരുദ്ധന്റെ മകൻ സഖാവ്. സമ്പത്താണ് എന്ന് ഓർക്കണം. 
ഇന്ന് സഖാവ്. സമ്പത്തിന് കേരളത്തിൽ സഞ്ചരിക്കാൻ ഒരു ബോർഡിന്റെയും സഹായം ആവശ്യമില്ല. കാരണം അദ്ദേഹവും ഒരു സഖാവാണ്.


വാർത്തകൾ

Sign up for Newsletter



top