08
December 2019 - 12:28 am IST

Download Our Mobile App

Flash News
Archives

Kerala

kochi-metro-rail

കൊ​ച്ചി മെ​ട്രൊ മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക്

Published:17 June 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

ദി​വ​സം ശ​രാ​ശ​രി 40,000നും 45,000​നു​മി​ടെ യാ​ത്ര​ക്കാ​ർ കൊ​ച്ചി മെ​ട്രൊ​യി​ൽ സ​ഞ്ച​രി​ക്കു​ന്നു. ര​ണ്ടു​വ​ർ​ഷം കൊ​ണ്ടു 150.24 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മു​ണ്ടാ​യി. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം കൊ​ച്ചി മെ​ട്രൊ തൈ​ക്കൂ​ടം വ​രെ​യെ​ത്തു​മ്പോ​ൾ യാ​ത്ര​ക്കാ​രും വ​രു​മാ​ന​വും കു​തി​ച്ചു​യ​രു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ മെ​ട്രൊ​യ്ക്കു​ണ്ട്. തി​ര​ക്കേ​റി​യ എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നും വൈ​റ്റി​ല ഹ​ബ്ബും ഈ ​റീ​ച്ചി​ലാ​ണ്

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ കൊ​ച്ചി മെ​ട്രൊ​യ്ക്ക് ഇ​ന്നു ര​ണ്ടു വ​യ​സ്. 2017 ജൂ​ൺ 17ന് ​ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ 13.4 കി​ലോ​മീ​റ്റ​ർ മെ​ട്രൊ പാ​ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഒ​ക്റ്റോ​ബ​ർ മൂ​ന്നി​നു പാ​ലാ​രി​വ​ട്ടം മു​ത​ൽ മ​ഹാ​രാ​ജാ​സ് വ​രെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ പാ​ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം ഇ​തേ​വ​രെ മെ​ട്രൊ​യി​ൽ സ​ഞ്ച​രി​ച്ച​തു 2.58  കോ​ടി യാ​ത്ര​ക്കാ​ർ. രാ​ജ്യ​ത്തെ മെ​ട്രൊ റെ​യ്ൽ സ​ർ​വീ​സു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ഇ​ത്ര​യ​ധി​കം യാ​ത്ര​ക്കാ​ർ റെ​ക്കോ​ഡാ​ണ്. 

ദി​വ​സം ശ​രാ​ശ​രി 40,000നും 45,000​നു​മി​ടെ യാ​ത്ര​ക്കാ​ർ കൊ​ച്ചി മെ​ട്രൊ​യി​ൽ സ​ഞ്ച​രി​ക്കു​ന്നു. ര​ണ്ടു​വ​ർ​ഷം കൊ​ണ്ടു 150.24 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മു​ണ്ടാ​യി. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം കൊ​ച്ചി മെ​ട്രൊ തൈ​ക്കൂ​ടം വ​രെ​യെ​ത്തു​മ്പോ​ൾ യാ​ത്ര​ക്കാ​രും വ​രു​മാ​ന​വും കു​തി​ച്ചു​യ​രു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ മെ​ട്രൊ​യ്ക്കു​ണ്ട്. തി​ര​ക്കേ​റി​യ എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നും വൈ​റ്റി​ല ഹ​ബ്ബും ഈ ​റീ​ച്ചി​ലാ​ണ്. 2021 ഓ​ടെ കൊ​ച്ചി മെ​ട്രൊ തൃ​പ്പൂ​ണി​ത്തു​റ​യെ​ത്തും. ക​ലൂ​ർ-​കാ​ക്ക​നാ​ട് മെ​ട്രൊ പാ​ത​യ്ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു. 

2012ൽ ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ് ത​റ​ക്ക​ല്ലി​ട്ട കൊ​ച്ചി മെ​ട്രൊ ആ​ധു​നി​ക കൊ​ച്ചി​യു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റി​വ​ര​ച്ചു. 2013ൽ ​മാ​ത്ര​മാ​ണു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​രി​ക്കും തു​ട​ക്ക​മാ​യ​ത്. ത​ട​സ​ങ്ങ​ൾ നി​ര​വ​ധി​യാ​യി​രു​ന്നെ​ങ്കി​ലും മെ​ട്രൊ​മാ​ൻ ഇ. ​ശ്രീ​ധ​ര​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ നാ​ലു കൊ​ല്ല​ത്തി​ന​കം ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ ആ​ദ്യ റീ​ച്ച് പൂ​ർ​ത്തി​യാ​യി. ആ​ലു​വ മു​ത​ൽ പേ​ട്ട വ​രെ​യു​ള്ള നി​ർ​മാ​ണ​ച്ചു​മ​ത​ല ഡ​ൽ​ഹി മെ​ട്രൊ റെ​യ്ൽ കോ​ർ​പ്പ​റേ​ഷ​നാ​ണ്.​സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച കൊ​ച്ചി മെ​ട്രൊ റെ​യ്ൽ ലി​മി​റ്റ​ഡി​നാ​ണ് (കെ​എം​ആ​ർ​എ​ൽ) കൊ​ച്ചി മെ​ട്രൊ​യു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല.

മെ​ട്രൊ റെ​യ്ൽ, വാ​ട്ട​ർ മെ​ട്രൊ, ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ ഒ​റ്റ കു​ട​ക്കീ​ഴി​ൽ നി​ര​ത്തു​ന്ന സം​യോ​ജി​ത ഗ​താ​ഗ​ത​മാ​ണു കൊ​ച്ചി മെ​ട്രൊ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഇ​തി​നാ​യി മെ​ട്രൊ​യു​ടെ സ്മാ​ർ​ട്ട് കാ​ർ​ഡാ​യ കൊ​ച്ചി വ​ൺ കാ​ർ​ഡ് നി​ല​വി​ൽ വ​ന്നു. ഈ ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു മെ​ട്രൊ ട്രെ​യ്നി​ലും ബോ​ട്ടു​ക​ളി​ലും ബ​സു​ക​ളി​ലും ഓ​ട്ടൊ, ടാ​ക്സി എ​ന്നി​വ‌​യി​ലും സ​ഞ്ച​രി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണു ക്ര​മീ​ക​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം വ​രെ 45,000 പേ​ർ കൊ​ച്ചി വ​ൺ കാ​ർ​ഡ് എ​ടു​ത്തു. കൊ​ച്ചി ന​ഗ​ര​ത്തി​ൽ ഓ​ടു​ന്ന ആ​യി​ര​ത്തോ​ളം സ്വ​കാ​ര്യ ബ​സു​ക​ളെ കൊ​ച്ചി വ​ൺ കാ​ർ​ഡി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​ൻ ന​ട​പ​ടി തു​ട​ങ്ങി. 

747 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ ന​ട​പ്പാ​ക്കു​ന്ന വാ​ട്ട​ർ​മെ​ട്രൊ​യു​ടെ ആ​ദ്യ ഘ​ട്ടം ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ‌ു ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ഓ​ട്ടൊ​ക​ളെ​യും ടാ​ക്സി​ക​ളെ​യും കാ​ർ​ഡി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു വ​രാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. എം​ജി മെ​ട്രൊ സ്റ്റേ​ഷ​ന് സ​മീ​പം ഇ​ല​ക്‌​ട്രി​ക്ക​ൽ ഓ​ട്ടൊ സൗ​ക​ര്യം ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്റ്റേ​ഷ​നു​ക​ളി​ൽ സൈ​ക്കി​ളു​ക​ളും ല​ഭ്യ​മാ​ക്കും.


വാർത്തകൾ

Sign up for Newsletter



top