17
September 2019 - 9:57 am IST

Download Our Mobile App

Flash News
Archives

Yoga

gomukhasana-steps

ഗോ​മു​ഖാ​സ​നം

Published:16 June 2019

ല​ളി​ത​മാ​യ ഈ ​ആ​സ​ന​ത്തി​ലൂ​ടെ ക​ഴു​ത്ത്, തോ​ള്‍, പു​റ​ത്തെ മാം​സ​പേ​ശി​ക​ള്‍, നെ​ഞ്ച് മു​ത​ലാ​യ​വ​യ്ക്ക് ന​ല്ല വ്യാ​യാ​മം ല​ഭി​ക്കു​ന്നു. ഇ​ടു​പ്പു വേ​ദ​ന​യ്ക്കും ഗോ​മു​ഖാ​സ​നം ഒ​രു ചി​കി​ത്സ​യാ​ണ്. വൃ​ക്ക​ക​ള്‍ക്ക് ഉ​ത്തേ​ജ​നം ല​ഭി​ക്കു​ക​യും ചെ​യ്യും

ഗോ​മു​ഖാ​സ​നം പ​രി​ശീ​ലി​ക്കു​ന്ന​തു പ്ര​മേ​ഹ​രോ​ഗി​ക​ള്‍ക്കു ഗു​ണ​ക​ര​മാ​ണെ​ന്നാ​ണു യോ​ഗാ​ചാ​ര്യ​ന്മാ​ർ പ​റ​യു​ന്ന​ത്. ഈ ​ആ​സ​നം അ​ഭ്യ​സി​ച്ചാ​ല്‍ ക​ടു​ത്ത പു​റം​വേ​ദ​ന​യും തോ​ള്‍വേ​ദ​ന​യും ഉ​ള്ള​വ​ര്‍ക്ക് ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​താ​യി ക​ണ്ടി​ട്ടു​ണ്ട്. ല​ളി​ത​മാ​യ ഈ ​ആ​സ​ന​ത്തി​ലൂ​ടെ ക​ഴു​ത്ത്, തോ​ള്‍, പു​റ​ത്തെ മാം​സ​പേ​ശി​ക​ള്‍, നെ​ഞ്ച് മു​ത​ലാ​യ​വ​യ്ക്ക് ന​ല്ല വ്യാ​യാ​മം ല​ഭി​ക്കു​ന്നു. ഇ​ടു​പ്പു വേ​ദ​ന​യ്ക്കും ഗോ​മു​ഖാ​സ​നം ഒ​രു ചി​കി​ത്സ​യാ​ണ്. വൃ​ക്ക​ക​ള്‍ക്ക് ഉ​ത്തേ​ജ​നം ല​ഭി​ക്കു​ക​യും ചെ​യ്യും. 

ചെ​യ്യേ​ണ്ട വി​ധം:

1. കാ​ലു​ക​ള്‍ മു​ന്നോ​ട്ടു നീ​ട്ടി നി​വ​ര്‍ന്നി​രി​ക്കു​ക. 
2. വ​ല​ത്തു​കാ​ല്‍ മ​ട​ക്കി ഉ​പ്പൂ​റ്റി ഇ​ട​ത്തേ പൃ​ഷ്ഠ​ത്തി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് കി​ട​ത്തി​വ​യ്ക്കു​ക. ഇ​ങ്ങ​നെ വ​യ്ക്കാ​ന്‍ കാ​ല്‍മു​ട്ട് അ​ല്‍പം പൊ​ക്ക​ണം. 
3. ഇ​ട​ത്തു​കാ​ല്‍ മ​ട​ക്കി വ​ല​ത്തേ തു​ട​യു​ടെ മു​ക​ളി​ല്‍ കൂ​ടി എ​ടു​ത്ത് ഉ​പ്പൂ​റ്റി വ​ല​ത്തെ പൃ​ഷ്ഠ​ത്തി​നു വ​ല​ത്തു​ഭാ​ഗ​ത്തു വ​യ്ക്കു​ക. ഇ​പ്പോ​ള്‍ വ​ല​ത്തേ മു​ട്ടി​നു മു​ക​ളി​ലാ​ണ് ഇ​ട​ത്തേ മു​ട്ട് വ​ച്ചി​രി​ക്കു​ന്ന​ത്. 
4. വ​ല​തു​കൈ പു​റ​കി​ലേ​ക്കെ​ടു​ത്ത് മു​ട്ടു മ​ട​ക്കി, കൈ ​മ​ല​ര്‍ത്തി വി​ര​ലു​ക​ള്‍ ഇ​ട​ത്തേ തോ​ളി​ന്‍റെ അ​ടു​ത്തേ​ക്കു നീ​ട്ടി​പ്പി​ടി​ക്കു​ക. 
5. ഇ​ട​ത്തു കൈ ​മു​ട്ടു മ​ട​ക്കി, ചെ​വി​യു​ടെ മു​ക​ളി​ല്‍ കൈ​മു​ട്ടു പൊ​ങ്ങി നി​ല്‍ക്ക​ത്ത​ക്ക​വ​ണ്ണം ചേ​ര്‍ത്തു​പി​ടി​ച്ച്, വി​ര​ലു​ക​ള്‍ പു​റ​ത്തു​കൂ​ടി താ​ഴേ​ക്ക് ഇ​റ​ക്കി നീ​ട്ടി വ​ല​ത്തെ കൈ​വി​ര​ലു​ക​ളി​ല്‍ മു​റു​ക്കി പി​ടി​ക്കു​ക. കൈ​വി​ര​ലു​ക​ള്‍ അ​ക​ത്തേ​ക്ക് അ​ല്‍പ്പം വ​ള​ച്ചു പി​ടി​ച്ചാ​ല്‍ വി​ര​ലു​ക​ള്‍ അ​ന്യോ​ന്യം ബ​ന്ധി​പ്പി​ക്കാ​നെ​ളു​പ്പ​മാ​കും. 
6. ന​ട്ടെ​ല്ലും ക​ഴു​ത്തും ത​ല​യും ശ​രി​ക്കു നി​വ​ര്‍ന്നി​രി​ക്ക​ണം. 
7. ക​ണ്ണ​ട​യ്ക്കു​ക. സ്വാ​ഭാ​വി​ക​മാ​യി ശ്വാ​സോ​ച്ഛ്വാ​സം ചെ​യ്യു​ക. മ​ന​സ് ശ്വോ​സോ​ച്ഛ്വാ​സ​ത്തെ ശ്ര​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക. 
8. ഏ​താ​നും നി​മി​ഷ​ങ്ങ​ൾ ഈ ​നി​ല​യി​ല്‍ സ്ഥി​തി ചെ​യ്തി​ട്ട് ഇ​തി​നു വി​പ​രീ​ത​ക്ര​മ​ത്തി​ല്‍ പ​ഴ​യ സ്ഥി​തി​യി​ലേ​ക്ക് മ​ട​ങ്ങു​ക. 
9. കൈ​കാ​ലു​ക​ള്‍ മാ​റ്റി, ഇ​ട​ത്തേ കാ​ല്‍മു​ട്ടി​ന്‍റെ മു​ക​ളി​ല്‍ വ​ല​ത്തേ മു​ട്ടും വ​ല​ത്തേ കൈ ​മു​ക​ളി​ലേ​ക്കും ആ​ക്കി​ക്കൊ​ണ്ട് ഇ​തേ രീ​തി​യി​ൽ ത​ന്നെ മ​റു​വ​ശ​വും ചെ​യ്യു​ക. 


വാർത്തകൾ

Sign up for Newsletter



top