17
September 2019 - 10:10 am IST

Download Our Mobile App

Flash News
Archives

Updates

tax-cut-enforcement

വെ​ട്ടി​പ്പ് പി​ടി​ക്കാ​ന്‍ സ്ക്വാ​ഡു​ക​ള്‍ റെ​ഡി

Published:16 June 2019

നി​കു​തി വ​കു​പ്പി​ന്‍റെ ഐ​ടി സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ന്‍ഫോ​ഴ്സ്മെ​ന്‍റാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​രി​ച്ച നി​കു​തി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ കു​റ്റ​ക​ര​മാ​ണ്. ഇ​വ​ര്‍ ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി പി​രി​ച്ചെ​ടു​ത്ത തു​ക കൈ​വ​ശം വെ​ച്ചു വ​രി​ക​യാ​യി​രു​ന്നു.

കൊ​ച്ചി: നി​കു​തിവ​കു​പ്പ് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍ശ​ന​മാ​ക്കാ​ന്‍ ധ​ന​വ​കു​പ്പ് തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ​ന്‍ ത​ട്ടി​പ്പു​ക​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍ന്നാ​ണി​ത്. ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് പി​രി​ച്ചെ​ടു​ത്ത നി​കു​തി സ​ര്‍ക്കാ​രി​ലേ​ക്ക് അ​ട​യ്ക്കാ​തി​രു​ന്ന​തി​നാ​ണ് ഇ​വ​ര്‍ കു​ടു​ങ്ങി​യ​ത്.

നി​കു​തി വ​കു​പ്പി​ന്‍റെ ഐ​ടി സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ന്‍ഫോ​ഴ്സ്മെ​ന്‍റാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​രി​ച്ച നി​കു​തി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ കു​റ്റ​ക​ര​മാ​ണ്. ഇ​വ​ര്‍ ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി പി​രി​ച്ചെ​ടു​ത്ത തു​ക കൈ​വ​ശം വെ​ച്ചു വ​രി​ക​യാ​യി​രു​ന്നു. വ്യാ​പാ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള മ​റ്റു രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍  ഇ-​വേ ബി​ല്ലി​ലെ വി​ല​യും വി​ൽ​പ്പ​ന​വി​ല​യും ത​മ്മി​ല്‍ വ​ലി​യ അ​ന്ത​ര​മു​ണ്ട്. ഇ-​വേ ബി​ല്ലി​ല്‍ കാ​ണാ​ത്ത പ​ല ച​ര​ക്കു​ക​ളും സ്റ്റോ​ക്കി​ലും മ​റ്റും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

 ഇ​തി​നെ​ത്തു​ട​ര്‍ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.  ക​മ്പി, പൈ​പ്പ്, സാ​നി​ട്ട​റി ഉ​പ​ക​ര​ണ​ങ്ങ​ള്‍, മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ള്‍, ഫ​ര്‍ണീ​ച്ച​ര്‍, സെ​ക്യൂ​രി​റ്റി സ​ർ​വീ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ലും ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ന​ട​പ​ടി​ക​ള്‍

ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്നും നി​കു​തി പി​രി​ച്ചെ​ടു​ക്കു​ക​യും ആ ​നി​കു​തി സ​ര്‍ക്കാ​രി​ല്‍ അ​ട​യ്ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ച​ര​ക്കു​സേ​വ​ന നി​കു​തി നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 122 പ്ര​കാ​രം പി​ഴ ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണ്. പി​രി​ച്ചെ​ടു​ത്ത നി​കു​തി മൂ​ന്നു മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍  കൈ​യി​ല്‍ സൂ​ക്ഷി​ച്ചാ​ല്‍ നി​കു​തി​ക്ക് തു​ല്യ​മാ​യ തു​ക പി​ഴ​യാ​കും. കൂ​ടാ​തെ സെ​ക്ഷ​ന്‍ 132 പ്ര​കാ​രം പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാം. ഒ​രു കോ​ടി രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യാ​ല്‍ ഒ​രു വ​ര്‍ഷം വ​രെ ത​ട​വു​ശി​ക്ഷ കി​ട്ടാ​വു​ന്ന കു​റ്റ​മാ​ണ്. 

ഇ​നി സ്ക്വാ​ഡു​ക​ള്‍ സ​ജീ​വം 

ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ​തു മൂ​ലം നി​ര്‍ജീ​വ​മാ​യി​രു​ന്ന ക​ട​പ​രി​ശോ​ധ​ന വീ​ണ്ടും സ​ജീ​വ​മാ​ക്കാ​ന്‍ നി​കു​തി വ​കു​പ്പ് തീ​രു​മാ​നം. എ​ന്‍ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ള്‍ സ​ജീ​വ​മാ​യി ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന തു​ട​രും. ഇ​തു കൂ​ടാ​തെ ക്യാ​മ​റ സം​വി​ധാ​നം കൂ​ടി വ​രി​ക​യാ​ണ്.

 ഇ- ​വേ ബി​ല്‍ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ​ത് ഏ​പ്രി​ല്‍ മാ​സം മു​ത​ലാ​ണ്. ബി​ല്ലു​ക​ളി​ല്ലാ​തെ ച​ര​ക്കു​ക്ക​ട​ത്തു ത​ട​യാ​ന്‍ ചെ​ക്ക് പോ​സ്റ്റ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്ക്വാ​ഡു​ക​ള്‍ വി​ന്യ​സി​ച്ചു. പ​ക്ഷേ, എ​ത്ര സ്ക്വാ​ഡു​ക​ള്‍ ഇ​റ​ങ്ങി​യാ​ലും 30 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ല്‍ ച​ര​ക്കു​ക​ട​ത്ത് പി​ടി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ടാ​ണ് എ​ന്‍പി​എ​ന്‍ആ​ര്‍ ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

വാ​ര്‍ഷി​ക റി​ട്ടേ​ണി​ല്‍ തി​രു​ത്ത​ണം

2019 ജൂ​ണ്‍ 30ന​കം വ്യാ​പാ​രി​ക​ള്‍ 2017-18 വ​ര്‍ഷ​ത്തെ വാ​ര്‍ഷി​ക റി​ട്ടേ​ണു​ക​ള്‍ സ​മ​ര്‍പ്പി​ക്ക​ണം. എ​ന്തെ​ങ്കി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ വാ​ര്‍ഷി​ക റി​ട്ടേ​ണി​ല്‍ തി​രു​ത്താ​വു​ന്ന​താ​ണ്. വാ​ര്‍ഷി​ക റി​ട്ടേ​ണു​ക​ള്‍ സ​മ​ര്‍പ്പി​ച്ചു തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. അ​തി​നു ശേ​ഷ​മാ​യി​രി​ക്കും ക​ര്‍ശ​ന​മാ​യ പ​രി​ശോ​ധ​ന. വ്യാ​പാ​രി​ക​ളെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും അ​വ​സാ​ന അ​വ​സ​ര​മാ​ണ് വാ​ര്‍ഷി​ക റി​ട്ടേ​ണ്‍ സ​മ​ര്‍പ്പ​ണം. പി​രി​ച്ച നി​കു​തി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് വാ​ര്‍ഷി​ക റി​ട്ടേ​ണി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക. പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ പി​ഴ​യ​ട​ക്കം ന​ല്‍കേ​ണ്ടി വ​രും.


വാർത്തകൾ

Sign up for Newsletter



top