കൊവിഡ് 19 : ആക്റ്റിവ് കേസുകൾ വീണ്ടും വർധിച്ചു
സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കൊവിഡ്
Published:16 June 2019
കൊച്ചി: പുതിയ ബജറ്റില്‍ ചരക്ക് സേവന നികുതി പരിഷ്കരണവും, ജിഡിപി വളര്‍ച്ച നേടുന്നതിന് അടിസ്ഥാനപരമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ കൊണ്ടുവരികയും വേണമെന്ന് സാമ്പത്തിക വിദഗ്ധര്‍. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മലാ സീതാരാമനുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്.
കൂടുതല്‍ ലളിതമായ ചരക്കുസേവന നികുതിയും (ജിഎസ്ടി)എന്‍ബിഎഫ്സികള്‍ക്ക് ഐബിസി (ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ്) മോഡലിലുള്ള ചട്ടക്കൂടും നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യത്തിന് ആവശ്യമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുവര്‍ ചൂണ്ടിക്കാട്ടി. ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധന സഹായവും പ്രീബജറ്റ് മീറ്റിങില്‍ ഇവര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ഒന്നാണ്. ഇ-കോമേഴ്സ് മേഖലയുടെ വളര്‍ച്ച രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രയോജനപ്പെടുത്താമെന്നും വ്യക്തമാക്കി.മുന്‍ സര്‍ക്കാര്‍ തുടങ്ങി വച്ച ഡിജിറ്റലൈസേഷൻ കൂടുതല്‍ പിന്തുണ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്കണമെന്നുള്ള നിര്‍ദേശവുമുണ്ട്. യുവതലമുറക്ക് നൈപുണ്യ വികസനത്തിന് പദ്ധതിയുണ്ടാകണം.
കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്കി മാനുഫാക്ച്ചറിങ് മേഖലയെ ഉദ്ധരിക്കാന്‍ നല്ലൊരു അവസരമാണ് അടുത്ത അഞ്ചു വര്‍ഷങ്ങള്‍. അതുപോലെ കാര്‍ഷിക മേഖലയില്‍ വന്‍ മാറ്റങ്ങളാണ് യോഗം നിർദേശിച്ചത്. അതില്‍ പ്രധാനം സപ്ലൈ ചെയിനിലെ തടസങ്ങള്‍ നീക്കുക എന്നുള്ളതാണ്. വിപണിയെ എങ്ങനെ നേരിടണമെന്ന് കര്‍ഷകരെ പഠിപ്പിച്ച് വിപണിയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും നിര്‍ദ്ദേശം മുന്നോട്ടുവച്ചു.