ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:16 June 2019
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയ പാർക്കിലെ കടുവകൾ ആനകളെ കൊന്നു തിന്നുന്നതായി റിപ്പോർട്ട്. കുട്ടിയാനകളാണ് കടുവകളുടെ ഇരകളാകുന്നത്. പാർക് അധികൃതർ ആണ് പഠനം പുറത്തു വിട്ടത്. പുതിയ റിപ്പോർട്ട് ആശങ്കാജനകമാണെന്നും ഇവർ പറയുന്നു. സാധാരണ രീതിയിൽ കടുവകൾ ആനകളെ കൊന്നു തിന്നാറില്ലെന്ന് വന്യജീവി വിദഗ്ധർ പറയുന്നു.
2014 മുതൽ 2019 മേയ് 31 വരെയുള്ള കണക്കെടുത്താൽ 21 ആനകളെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 6 പുലികളെയും9 കടുവകളെയും ചത്ത നിലയിൽ കണ്ടെത്തി. ഇതിൽ 13 ആനകളും കടുവകളുടെ ആക്രമണത്തിലാണ് ചരിഞ്ഞിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റ് ആനകൾ ഇണചേരുന്നതിനായും മറ്റുമുള്ള പോരാട്ടത്തിനിടയിലാണ് ചത്തിരിക്കുന്നത്. ഇവയിൽ പലതിന്റെയും ശരീരഭാഗങ്ങൾ കടുവ ഭക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മ്ലാവുകളെയോ പുള്ളിമാനുകളെയോ വേട്ടയാടുന്നതിനേക്കാൾ എളുപ്പമാണ് ആനയെ വേട്ടയാടുന്നതെന്ന് പാർക്കിന്റെ ചുമതലയുള്ള ഐഎഫ്എസ് ഓഫിസർ സഞ്ജീവ് ചതുർവേദി പറയുന്നു. ആനയെ വേട്ടയാടിയാൽ താരതമ്യേന കൂടുതൽ ഭക്ഷണം ലഭിക്കുമെന്നതും ഒരു കാരണമായിരിക്കാം.
പാർക്കിൽ 225 കടുവകളും 1,100 ആനകളുമാണുള്ളത്. ഇത്തരത്തിലൊരു റിപ്പോർട്ട് ആശങ്കാജനകമാണെന്ന് വന്യജീവികൾക്കു വേണ്ടി പ്രവർത്തിക്കുന്ന അജയ്ദുബെ പറയുന്നു. ആനകളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും ഇയാൾ പറയുന്നു. 2019 മേയ് 27ന് കടുവകൾ തമ്മിലുള്ള പോരിനൊടുവിൽ പെൺകടുവ ചത്തതിനു പിന്നാലെയാണ് പഠനം നടത്തിയത്.